SPiCE most viewed videos in indulekha
 

Tangle Tamer 4 Kids

for kidsഭംഗിയുള്ള തലമുടി പലതരത്തില്‍ ചീകിക്കെട്ടി സ്റ്റൈലില്‍ സ്കൂളില്‍ പോകാന്‍ മിക്കവാറും എല്ലാ പെണ്‍കുട്ടികള്‍ക്കും ഇഷ്ടമാണ്. എന്നാല്‍ ഇതിനൊക്കെ മുന്‍പെ കുട്ടികള്‍ കരഞ്ഞുവിളിക്കുന്ന ഒരു കാര്യമുണ്ട്. തലമുടിയിലെ ജട കളയുന്ന സമയം. ചീപ്പിനുള്ളില്‍ കുടുങ്ങുന്ന ജട, സമയക്കുറവ് മൂലം അമ്മമാര്‍ വലിച്ചെടുക്കുമ്പോള്‍ കുട്ടികള്‍ ജീവനും കൊണ്ട് പായും. അല്ലെങ്കില്‍ ഉറക്കെ നിലവിളിക്കും. ഒരു സുഹൃത്തിനോട് ഇതേപ്പറ്റി സംസാരിച്ചപ്പോള്‍ അവര്‍ പറഞ്ഞുതന്ന മാര്‍ഗ്ഗമാണ് ലോറിയല്‍ റ്റാങ്കിള്‍ റ്റെയ്മര്‍ (LOreal Kids Tangle Tamer, Burst of Sweet Pear - 9 Oz) എന്ന പ്രോഡക്റ്റിനെപ്പറ്റി. 9 ഔണ്‍സ് കൊള്ളുന്ന പ്ലാസ്റ്റിക് ബോട്ടിലില്‍ ലഭിക്കുന്ന ഇതിന് നല്ലൊരു സുഗന്ധമുണ്ട്. വില ലോക്കല്‍ ഗ്രോസറി സ്റ്റോറുകളില്‍ $2.99, ഇ ബേയില്‍ $2.49.

കുട്ടികള്‍ക്കിഷ്ടമുള്ള നിറമാണ് ഈ ബോട്ടിലിന്. ഇത് തലമുടിയില്‍ സ്പ്രേ ചെയ്തിട്ട് മുടി ചീകിയാല്‍ ജട മുഴുവനും നീങ്ങിക്കിട്ടും. തന്മൂലം കുട്ടികളുടെ 'ജട' സംബന്ധിയായ കരച്ചിലുകള്‍ ഒഴിവാകും, വില കുറവാണെന്ന ഗുണവും. നനഞ്ഞ മുടിയിലോ ഉണങ്ങിയ മുടിയിലോ സ്പ്രേ ചെയ്യാവുന്നതാണ്.
രാവിലെ ഇപ്പോള്‍ അവളുടെ കരച്ചിലും ദേഷ്യപ്പെടലും ഇല്ല. തനിയെ മുടിയൊക്കെ ചീകിയിട്ട് സ്കൂളില്‍ പൊയ്ക്കോളും.
Sreeja Balaraj / TEAM INDULEKHA

RELATED PAGES
» Life @ US
» Sreeja Balaraj

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger