Vanillaയാണ് താരം!
ഐസ്‌ക്രീമുകളിലെ സൂപ്പര്‍ സ്‌റ്റാര്‍ ആര്? സംശയിക്കേണ്ട വനില ഐസ്‌ക്രീം തന്നെ. എത്ര പുതിയ ഫ്ലേവറുകള്‍ ഉണ്ടെങ്കിലും അമേരിക്കയില്‍ വനിലയ്ക്കാണ് ഏറ്റവും കൂടുതല്‍ ആരാധകര്‍. വനിലയ്‌ക്കു പിന്നില്‍ ക്ലാസിക് ഫ്ലേവറുകള്‍ തന്നെയായ ചോകലേറ്റ്, കുക്കീസ് ആന്‍ഡ് ക്രീം, ബട്ടര്‍ പികാന്‍, നിയാപൊളിറ്റന്‍ തുടങ്ങിയവയാണ് അമേരിക്കന്‍ ഐസ്‌ക്രീം പ്രേമികളുടെ ടോപ് ഫേവറിറ്റ് ലിസ്‌റ്റില്‍ ഇടം പിടിച്ചിരിക്കുന്നത്.വനില ഐസ്ക്രീം ഇപ്പോഴും വില്പനയില്‍ മുന്‍നിരയില്‍ നില്‍ക്കുന്നതിന്റെ പ്രധാന കാരണമായി പറയാവുന്നത് അതിന്റെ മടുപ്പുതോന്നാത്ത ഫ്ലേവര്‍ തന്നെ. വനില ബീന്‍ ഉപയോഗിച്ചും, അതിന്റെ എക്‍സ്ട്രാക്റ്റ് ഉപയോഗിച്ചും ഈ ഐസ് ക്രീം നിര്‍മ്മിക്കുന്നുണ്ട്. വീട്ടില്‍ ഐസ് ക്രീം ഉണ്ടാക്കുന്നവര്‍ക്കും പ്രിയംകരം ഈ ഫ്ലേവര്‍ തന്നെ. ജൂലായ് 23, നാഷണല്‍ വനീല ഐസ് ക്രീം ഡേ ആയി ഈ വര്‍ഷം അമേരിക്കയില്‍ ആഘോഷിക്കുന്നു. കുട്ടികള്‍ക്ക് സമ്മര്‍ ഹോളിഡേയ്സ് ആയതുകൊണ്ടും ബീച്ച് പാര്‍ട്ടികളും മറ്റും ധാ രാളം നടക്കുന്ന സമയമായതുകൊണ്ടും വനില ഡേ തകര്‍പ്പനായിരിക്കുമെന്നു പ്രതീക്ഷിക്കാം.
വീട്ടില്‍ വനില ഐസ്‌ക്രീം ഉണ്ടാക്കാം. ഇതിനു സമയമില്ലാത്തവര്‍ക്ക് ടര്‍ക്കി ഹില്‍ വിപണിയില്‍ ഇറക്കിയിട്ടുള്ള വാനില ബീന്‍ ഒറിജിനല്‍ റെസിപി ഐസ് ക്രീം വാങ്ങാം. ചിത്രത്തില്‍ കാണിച്ചിരിക്കുന്ന വനില ഐസ് ക്രീമിന് വില $ 4. ഷോപ്‌റൈറ്റ്, സ്റ്റോപ് ആന്‍ഡ് ഷോപ് എന്നിങ്ങനെയുള്ള ഗ്രോസറി ഷോപുകളില്‍ നിന്നും ലഭിക്കുന്നു. സീസണ്‍ അനുസരിച്ചും ഡിസ്കൌണ്ട് സെയില്‍ അനുസരിച്ചും വിലയില്‍ ഏറ്റക്കുറച്ചിലുകള്‍ കാണാം. ടര്‍ക്കി ഹില്ലിന്റെ ഏറ്റവും പ്രശസ്തമായ ഐസ് ക്രീം ഫ്ലേവര്‍ ആണ് വനില ബീന്‍. അവരുടെ ഒഫീഷ്യല്‍ വെബ് സൈറ്റ് നടത്തിയ സര്‍വേയിലും വനില ബീന്‍ ഏറ്റവും ജനപ്രിയമെന്നു കണ്ടെത്തിയിരുന്നു.ഇതൊക്കെയാണെങ്കിലും ഓരോ ദിവസവും ഐസ് ക്രീം കമ്പനികള്‍ പുതിയ ഫ്ലേവറുകള്‍ വില്പനക്കെത്തിക്കുന്നുണ്ട്. വേനലിന്റെ ആരംഭത്തോടെ ഐസ് ക്രീം സ്റ്റാളുകളിലും ഷോപുകളിലും തിരക്കേറുകയായി. ഗ്രോസറി സ്റ്റോറുകള്‍ തോറുമുള്ള വില്‍പന വേറെയും. പാലിന്റെയും മില്‍ക് ക്രീമിന്റെയുമൊപ്പം പഞ്ചസാരയും വിവിധ ഫ്ലേവറുകളും ചേര്‍ത്താണ് ഐസ്ക്രീം തയാറാക്കുന്നത്. ഈ മിശ്രിതം പിന്നീട് ഫ്രീസ് ചെയ്യുന്നു. ഐസ് ക്രിസ്റ്റല്‍ രൂപം കൊള്ളുന്നതു തടയാന്‍ വേണ്ട മുന്‍കരുതല്‍ സ്വീകരിക്കേണ്ടതും റെസിപികളില്‍ പറയുന്നുണ്ട്. കോണ്‍, കപ്പ്, സ്റ്റിക്സ്, ഡിപിംഗ് ഡോട്സ്, ഐസ് ക്രീം സാന്‍വിച്ച് എന്നിങ്ങനെ ഉപഭോക്താക്കള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ ഇഷ്ടമുള്ള ഫ്ലേവറുകളില്‍ ഐസ് ക്രീമുകള്‍ ഇന്ന് വിപണിയില്‍ ലഭ്യം.
ഐസ് ക്രീം എന്ന വാക്ക് 'ഐസ്‌ഡ് ക്രീം' എന്നതു ലോപിച്ചുണ്ടായതാണ്. ഇവിടത്തെ പ്രധാന ഐസ് ക്രീം നിര്‍മ്മാതാക്കളില്‍ ടര്‍ക്കി ഹില്‍, ഡ്രെയേര്‍സ്, ബസ്കിന്‍ റോബിന്‍സ്, ബെന്‍ ആന്‍ഡ് ജെറി, മഗ്ഗി മൂ'സ് തുടങ്ങിയവയും ഉള്‍പ്പെടുന്നു. ഐസ് ക്രീമുകള്‍ ഉപയോഗിച്ച് മില്‍ക് ഷേക്സ്, സണ്‍ഡേസ്, സോഡാസ് തുടങ്ങി പല വിഭവങ്ങളും ഉണ്ടാക്കുന്നുണ്ട്.
(photo courtesy: www.celebrities-eating.com)
Sreeja Balaraj / TEAM INDULEKHA
RELATED PAGES
» Life @ US
» Sreeja Balaraj



0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME