SPiCE most viewed videos in indulekha
 

American WEDDING

weddingവിവാഹം സ്വര്‍ഗ്ഗത്തില്‍ നടക്കുന്നു എന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കും വിധമാണ് മോഡേണ്‍ വെഡ്ഡിംഗ് ആഘോഷങ്ങള്‍. അമേരിക്കന്‍ വിവാഹങ്ങളും ഇതില്‍നിന്നും വ്യത്യസ്തമല്ല. ധാരാളം ആളുകള്‍ പങ്കെടുക്കുന്ന സന്തോഷകരമായ ഒരനുഭവം. സ്നേഹവും വിശ്വാസവും ഊട്ടിയുറപ്പിച്ച് ആജീവനാന്തം ഒന്നിച്ചുണ്ടാകുമെന്ന പ്രതീക്ഷയോടെ രണ്ടു ജീവിതങ്ങള്‍ ഒരേദിശയിലേക്ക് കൂടിച്ചേരുന്ന മുഹൂര്‍ത്തം.

ഇവിടുത്തെ പരമ്പരാഗതമായ വിവാഹ രീതികളില്‍ ബ്രൈഡല്‍ ഷവര്‍, ബ്രൈഡല്‍ പാര്‍ട്ടി, വെയ്‌ല്‍, വിവാഹ ചുംബനം, വെഡ്ഡിംഗ് കേക്ക്, ഹണിമൂണ്‍ എന്നിവ പ്രധാനപ്പെട്ടതാണ്. വധൂവരന്‍‌മാര്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒത്തുചേരുന്ന വിരുന്നില്‍ വിവാഹമോതിരം കൈമാറിക്കൊണ്ട് ദമ്പതികളാവുന്നു. ഇത് മിക്കവാറും ഒരു പുരോഹിതന്റെ കാര്‍മ്മികത്വത്തില്‍ പള്ളിയിലോ ബാക് യാര്‍ഡിലോ ആകാം. വിവാഹശേഷം കേക്കും വൈനും ഉള്‍പ്പെടുന്ന ഒന്നാന്തരം വിരുന്നിനൊപ്പം ഡാന്‍സും വെഡ്ഡീംഗ് മ്യൂസിക്കും ഉണ്ടാകാറുണ്ട്. വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് മുന്‍‌തൂക്കം നല്‍കുന്ന രീതിയിലുള്ള വിവാഹങ്ങളാണധികവും. വിവാഹം പ്ലാന്‍ ചെയ്യുന്നതുള്‍പ്പെടെ ധാരാളം ബിസിനസുകള്‍ ഇതുമായി ബന്ധപ്പെട്ടുണ്ട്.

വിവാഹം തീരുമാനിച്ചുകഴിഞ്ഞാല്‍ പിന്നെ വിവാഹവസ്ത്രങ്ങള്‍ തെരഞ്ഞെടുക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങുകയായി. വൈറ്റ് കളറില്‍ ഒരു പെര്‍ഫെക്റ്റ് വെഡ്ഡിംഗ് ഗൌണ്‍ സ്വപ്നവുമായിട്ടായിരിക്കും വധു ഷോപ്പിംഗിനു പോകുന്നതുതന്നെ. സിന്തറ്റിക് ഫാബ്രിക് മുതല്‍ സില്‍ക് വരെയുള്ള മെറ്റീരിയലുകളില്‍ $ 500 ‌‌‌- $6000 റേഞ്ചില്‍ ഗൌണുകള്‍ ലഭ്യമാണ്. മെഷീന്‍ കട്ട് മുതല്‍ ഹാന്‍ഡ് നിറ്റ് വറൈറ്റി വരെ വിപണിയിലുണ്ട്. ലോകോത്തര ഡിസൈനേര്‍സ് അടക്കം ഈ രംഗത്ത് മത്സരിക്കുന്നു.

വെഡ്ഡിംഗ് കളക്ഷനില്‍ പ്രശസ്തമായൊരു സ്ഥാപനമാണ് ഡേവിഡ്'സ് ബ്രൈഡല്‍. അമേരിക്കയിലാകെ 285 ബ്രാഞ്ചുകളുള്ള ഡേവിഡ്'സ് വിവാഹത്തെ സംബന്ധിച്ച വണ്‍-സ്റ്റോപ് ഷോപ്പിങ് പോയിന്റ് ആണെന്നു പറയാം. ഇവിടെ വിവാഹ വസ്ത്രങ്ങള്‍ക്ക് on-site alterations, സ്പെഷ്യല്‍ ഫൈനാസിംഗ് ഓപ്‌ഷന്‍സ്, ഗൌണ്‍ പ്രിസര്‍വേഷന്‍ സര്‍വീസസ്, പാര്‍ട്ടി പ്ലാനിംഗ് തുടങ്ങി വിവാഹ സംബന്ധമായി കസ്റ്റമേര്‍സിനു വേണ്ട എല്ലാം ചെയ്തുകൊടുക്കുന്നു. ഡേവിഡ്'സില്‍ ട്രെയിന്‍ഡ് ആയ കണ്‍സള്‍ടന്റുകള്‍ കസ്റ്റമേര്‍സിന്റെ സഹായത്തിന് എപ്പോഴും റെഡിയാണ്. ആദ്യ ചിത്രത്തില്‍ കാണിച്ചിട്ടുള്ള, മോഡല്‍ ഗൌണിന് വില $ 399. ഷിഫോണ്‍ മേറ്റീരിയലില്‍ ബീഡഡ് ലേയ്സ്, ക്രിസ് ക്രോസ് ബാക് സ്റ്റൈല്‍. വൈറ്റ്, ഐവറി, ഷാം‌പേയ്ന്‍ നിറങ്ങളില്‍ ലഭ്യം. ഡേവിഡ്‌സ് ന്റെ സ്റ്റോറുകളില്‍ ലഭ്യം.

താഴത്തെ ചിത്രത്തിലുള്ള സാറ്റിന്‍ മെറ്റീരിയലിലുള്ള വെഡ്ഡിംഗ് ഗൌണിന് വില $1100. ഇതില്‍ മെറ്റാലിക് ബീഡുകള്‍ കൊണ്ട് ലേയ്സ് തീര്‍ത്തിരിക്കുന്നു. ഡേവിഡ്'സ് ന്റെ എല്ലാ സ്റ്റോറുകളിലും ഓണ്‍ ലൈന്‍ ആയും പര്‍ച്ചേസ് ചെയ്യാം.

wedding
ഷോപ്പിംഗ് എല്ലാം കൃത്യമായി പ്ലാന്‍ ചെയ്യുക. ഗൌണുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ കറക്റ്റ് സൈസില്‍ കംഫര്‍ട്ടബ്‌ള്‍ ആയവ സെലക്റ്റ് ചെയ്യുക. ധരിച്ചുനോക്കി, ആവശ്യമെങ്കില്‍ ആള്‍ട്ടെറേഷന്‍സ് ചെയ്തതിനു ശേഷം മാത്രം വിവാഹത്തിന് അണിയുക.

David's Bridal
80 Route 22 West Springfield, NJ 07081
Phone:(973) 921-9090
Alteration: (973) 921-9092
www.davidsbridal.com
Sreeja Balaraj / TEAM INDULEKHA

RELATED PAGES
» Life @ US
» Sreeja Balaraj

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger