Delicious Fruit Baskets
മധുരമുള്ള പഴവര്‍ഗങ്ങള്‍ എവിടെയും ആളുകള്‍ക്ക് പ്രിയങ്കരമാണ്. അതുകൊണ്ടുതന്നെ ലോകം മുഴുവനും പടര്‍ന്നുകിടക്കുന്ന ഒരു വിസ്‌തൃതമായ വിപണിയും ഫ്രൂട്സിനുണ്ട്. ഫ്രെഷ് പഴങ്ങള്‍ക്കു പുറമെ പലരീതിയില്‍ പ്രോസസ് ചെയ്ത പഴങ്ങളും അമേരിക്കന്‍ വിപണിയില്‍ ലഭ്യമാണ്. ഫ്രൂട്ട് കോണ്‍സന്‍ട്രേറ്റ്സ്, പ്യുറെ, ജ്യൂസ്, ഫ്ലേക്സ്, പ്രിപ്പറേഷന്‍സ്, ഫ്രീസ് ഡ്രൈഡ് ഫ്രൂട്ട്സ്, ഫ്രൂട്ട് പൌഡര്‍, ഡ്രൈഡ് ഫ്രൂട്ട്സ്, ക്യാന്‍ഡ് എന്നിങ്ങനെ വിവിധ രൂപങ്ങളില്‍ പഴങ്ങള്‍ ആസ്വദിക്കാം.Visit Gallery for more arrangements
മനോഹരമായി കാര്‍വ് ചെയ്തെടുത്ത പഴങ്ങള്‍ അടുക്കിവച്ച ഫ്രൂട്ട് ബാസ്‌കറ്റുകള്‍ അമേരിക്കയില്‍ വളരെ പോപ്പുലറാണ്. ഉപഭോക്താവിന് ഇഷ്ടമുള്ള പഴങ്ങള്‍ സെലക്റ്റ് ചെയ്ത് ഒരുക്കിയ ഫ്രൂട്ട് ബാസ്‌കറ്റുകള്‍ വിതരണം ചെയ്യുന്ന ധാരാളം ഏജന്‍സികള്‍ ഇവിടെയുണ്ട്. പാര്‍ട്ടികളിലും മറ്റും ഇതൊരു പ്രധാന അട്രാക്ഷനാണ്. ഇതിനുപുറമെ ഓരോ അവസരങ്ങള്‍ക്കും അനുയോജ്യമായ നിറങ്ങളില്‍ ഫ്രൂട്ട് ബാസ്‌കറ്റുകള്‍ തെരഞ്ഞെടുത്ത് കൂട്ടുകാര്‍ക്ക് സമ്മാനിക്കുന്നതും ഇവിടെ പതിവാണ്.
'Edible Arrangements' ഇത്തരത്തില്‍ ഫ്രൂട്ട് ബാസ്‌കറ്റുകള്‍ നിര്‍മ്മിച്ച് വിതരണം നടത്തുന്ന ഒരു പ്രധാനപ്പെട്ട കമ്പനിയാണ്. 1999 -ല്‍ സ്ഥാപിതമായ പ്രസ്തുത കമ്പനിക്ക് അമേരിക്കയില്‍ 800 ഇല്‍ പരം ബ്രാഞ്ചുകള്‍ നിലവിലുണ്ട്. ഇവിടെ നാച്ചുറല്‍ ഇന്‍ഗ്രേഡിയന്റ്സ് മാത്രം ഉപയോഗിച്ച് ഉപഭോക്താവിനിഷ്ടമുള്ള രീതിയിലും ആകൃതിയിലും ഫ്രൂട്ട് ബാസ്‌കറ്റുകള്‍ നിര്‍മ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നു. പ്രധാനമായും സ്ട്രോബെറി, പെയര്‍, ഹണിഡ്യൂ, പൈനാപ്പിള്‍, ഗ്രേപ്സ്, ഓറഞ്ച് എന്നിവ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഫ്രൂട്ട് ബാസ്‌കറ്റുകള്‍ താങ്ക്സ് ഗിവിങ്, ബര്‍ത്ഡേ, ഇന്‍ഡിപെന്‍ഡന്‍സ് ഡേ തുടങ്ങിയ വിവിധ അവസരങ്ങളില്‍ സമ്മാനമായി നല്‍കാന്‍ ഉപയോഗിക്കുന്നു. കോര്‍പ്പറേറ്റ് മീറ്റിംഗുകളിലും മറ്റും ഫ്രൂട്ട് ബാസ്‌കറ്റുകള്‍ ഇടം നേടിയിട്ടുണ്ട്.

ആദ്യ ചിത്രത്തില്‍ കൊടുത്തിരിക്കുന്ന 'സ്വീറ്റ് ലിബെര്‍ട്ടി' ബൊക്കെയില്‍ അമേരിക്കന്‍ പതാകയിലെ നിറങ്ങളും പൈനാപ്പിള്‍ കൊണ്ട് തീര്‍ത്ത നക്ഷത്രങ്ങളും കാണാം. വൈറ്റ് ചോക്കലേറ്റ്, ബ്ലൂ സ്പ്രിങ്കിള്‍ എന്നിവയില്‍ മുക്കിയെടുത്ത സ്ട്രോബെറികള്‍, ഗ്രേപ്സ് എന്നിവയും ഇതില്‍ പ്രധാനമാണ്. അമേരിക്കയില്‍ സ്വാതന്ത്ര്യദിനത്തില്‍ (ജൂലൈ 4) സമ്മാനം നല്‍കാന്‍ നല്ലൊരു ചോയ്സാണ് 'സ്വീറ്റ് ലിബെര്‍ട്ടി', ഇതിന്റെ വില $69.
രണ്ടാമത്തെ ചിത്രത്തിലുള്ള ബെറി ചോക്ലേറ്റ് ബൊക്കെ, ഫ്രൂട്ടിന്റെയും ചോക്ലേറ്റിന്റെയും പെര്‍ഫെക്റ്റ് കോംബിനേഷനാണ്. ഇതില്‍ ഫ്രെഷ് സ്ട്രോബെറിയും ചോക്ലേറ്റില്‍ ഡിപ് ചെയ്ത സ്ട്രോബെറിയും ഗ്രേപ്സും കൂടാതെ പൈനാപ്പിളില്‍ കാര്‍വ് ചെയ്ത ഡെയ്സികളും അലങ്കാരത്തിന് ഉപയോഗിച്ചിരിക്കുന്നു. $69, $99, $129, $ 159, $209 എന്നീ നിരക്കുകളില്‍ ( ഫ്രൂട്സിന്റെ തൂക്കം അനുസരിച്ച്) ലഭ്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്
www.ediblearrangements.com
Edible Arrangements - 513, 2021 Williamsbridge Rd, Bronx, NY 10461,
Phone: 718 823 4646
Sreeja Balaraj / TEAM INDULEKHA
RELATED PAGES
» Life @ US
» Sreeja Balaraj



0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME