SPiCE most viewed videos in indulekha
 

Life@US: Going Organic!

organic dress materials
» HAVE A LOOK @ Organic Dress Gallery
സമ്മര്‍ ഫാഷന്‍ തരംഗങ്ങള്‍ക്കിടയില്‍ സൂപ്പര്‍ ഹിറ്റാവുകയാണ് ഓര്‍ഗാനിക് വേഷങ്ങള്‍. പെസ്റ്റിസൈഡ് വിമുക്തമായ കോട്ടന്‍ വസ്ത്രങ്ങളാണ് ഓര്‍ഗാനിക് കോട്ടന്‍. ഈ വസ്‌ത്രങ്ങള്‍ ഉപയോഗിക്കുകവഴി, പ്രകൃതി സംരക്ഷണവും ആരോഗ്യവുമാണ് ലക്ഷ്യമാക്കുന്നത്.

അമേരിക്കയില്‍ ഓര്‍‌ഗാനിക് കോട്ടന്റെ ഉത്പാദനം നാള്‍ക്കുനാള്‍ കൂടി വരുന്നുണ്ട്. ഇവിടെ ഏറ്റവും അധികം ഓര്‍ഗാനിക് കോട്ടന്‍ ഉത്പാദിപ്പിക്കുന്നത് കാലിഫോര്‍ണിയ, ന്യൂ മെക്‍സികോ, മിസൌറി , ടെക്‍സാസ് എന്നിവിടങ്ങളിലാണ്. മണ്ണിനും മനുഷ്യര്‍ക്കും ഒരു പോലെ ഗുണം ചെയ്യുന്നവയാണ് ഓര്‍ഗാനിക് വസ്ത്രങ്ങള്‍. ഫാഷനോടൊപ്പം ഇക്കോ ഫ്രണ്ട്‌ലിയുമായ ഡ്രെസ്സുകളുടെ വില്‍പ്പന കഴിഞ്ഞ വര്‍ഷത്തെ മാര്‍കെറ്റിംഗ് സര്‍വേകളില്‍ ബില്യണ്‍ കണക്കിന് ഡോളറുകളുടേതാണ്.

ലോക പ്രശസ്തമായ പല ഫാഷന്‍ കമ്പനികളും ഇപ്പോള്‍ ഓര്‍ഗാനിക് ക്ലോത്തിംഗിനും പ്രാധാന്യം കൊടുക്കുന്നുണ്ട്. ഓര്‍ഗാനിക് വസ്ത്രങ്ങളുടെ നിര്‍മ്മാണത്തില്‍ പൂര്‍‌ണ്ണമായും ഓര്‍ഗാനിക് കോട്ടന്‍ ഉപയോഗിച്ചുള്ളവയും ഒരു നിശ്ചിത ശതമാനം ഓര്‍ഗാനിക് കോട്ടന്‍ ഉപയോഗിച്ചുള്ളവയും ഉണ്ട്.

ഓര്‍ഗാനിക് കോട്ടന്റെ ഉല്പാദനത്തില്‍ മാരകമായ കെമിക്കല്‍‌സും പെസ്റ്റിസൈഡ്‌സും ഉപയോഗിക്കുന്നില്ല എന്നതുതന്നെ അതിനെ പ്രകൃതിയോട് ഏറെ അടുപ്പിച്ചുനിര്‍ത്തുന്നു. കാന്‍സറിനുവരെ കാരണമായേക്കാവുന്ന രാസവസ്തുക്കള്‍ കണ്‍‌വെന്‍ഷണല്‍ കോട്ടന്‍ ഉല്‍‌പാദനത്തില്‍ ഉപയോഗിക്കുന്നുണ്ട്. ഇതിനെതിരെയാണ് ഓര്‍ഗാനിക് കോട്ടന്‍ എന്ന ആശയം രംഗത്തുവരികയും ഓര്‍ഗാനിക് ഫാഷന്‍ വളരെ പോപ്പുലര്‍ ആവുകയും ചെയ്തത്. ഈ സമ്മറിലും ഓര്‍ഗാനിക് ക്ലോത്തുകള്‍ ഉപയോഗിച്ച് പ്രകൃതിയെ സംരക്ഷിക്കുക എന്ന ദൌത്യത്തില്‍ പങ്കാളികളാകാം; ഒപ്പം ആരോഗ്യസംരക്ഷണവും.
organic dress materials
മുകളിലെ ചിത്രത്തില്‍ കൊടുത്തിട്ടുള്ള 'ഓഫ് ഷോള്‍ഡര്‍ റ്റ്യൂനിക്', ഓര്‍ഗാനിക് ഉപയോക്താക്കള്‍ക്കായി 'വിക്ടോറിയാസ്' സീക്രട്ട്' ഡിസൈന്‍ ചെയ്തിരിക്കുന്നതാണ്. സമ്മര്‍ ഡ്രെസ്സുകളില്‍ വളരെ പോപുലറായ ഇതിന്റെ ഒറിജിനല്‍ പ്രൈസ് $ 58. ഡിസ്കൌണ്ട് സെയില്‍ പ്രൈസ് $ 48. ഓര്‍ഗാനിക് ഗ്രീന്‍, പോമിഗ്രനേറ്റ്, ചോകലേറ്റ്, വൈറ്റ്, ബ്ലാക് കളറുകളില്‍ ലഭ്യം.

ഇടതുവശത്തെ ചിത്രത്തിലുള്ള 'വിക്ടോറിയാസ് സീക്രട്ട്' ഓര്‍ഗാനിക് കാര്‍ഗോ ഷേര്‍ട്ട് ഡ്രെസ്, ഒറിജിനല്‍ പ്രൈസ് $ 98. ഡിസ്കൌണ്ട് സെയില്‍ പ്രൈസ് $ 85. ട്രഡീഷണല്‍ സഫാരി ജാക്കെറ്റ് മോഡലിലുള്ള ഇതിന് 4 പോക്കറ്റുകളും മാചിംഗ് ബെല്‍റ്റുമുണ്ട്. സഹാറ, ഓര്‍ഗാനിക് ഗ്രീന്‍, ബ്ലാക് കളറുകളില്‍ ലഭ്യം. ഓണ്‍ലൈന്‍ പര്‍ച്ചേസും സാധ്യമാണ്.

VICTORIA'S SECRET
Roosvelt Field, Beauty, Roosvelt Field Mall, Garden City, NY 11530
516.739.2782
www.victoriassecret.com
Sreeja Balaraj / TEAM INDULEKHA

RELATED PAGES
» Life @ US
» Sreeja Balaraj

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger