MAKE UP: What's ReALLy HOT
ഏറ്റവും സ്റ്റൈലാകാന്‍ എന്തു ചെയ്യണം?
കൊച്ചിയിലെ പ്രശസ്ത ബ്യൂട്ടീഷന് സുധാ ഹരിഹരന് മേക്കപ്പിലെ പുതിയ 5 ട്രെന്‍ഡുകളെക്കുറിച്ച് പറയുന്നു; ഓരോന്നിനും വേണ്ടി വരുന്ന ചെലവ് സഹിതം. (സംഗതി ലേഡീസ് ഒണ്ലിയാണേ!)
1. മൈക്രോ പീലിങ്ങ്
ചിലരുടെ ചര്‍മത്തില്‍ ചിരിക്കുമ്പോഴും മറ്റും തെളിഞ്ഞു വരുന്ന വരകളും ചുളിവുകളും നീക്കം ചെയ്യുന്നതാണ് മൈക്രോ പീലിങ്ങ്. ചില കെമിക്കലുകളും മറ്റും ഉപയോഗിച്ച് ചര്‍മത്തെ പൂര്‍ണമായും കവര്‍ ചെയ്യുന്ന രീതിയാണിത്. കുറഞ്ഞത് മൂന്ന് സിറ്റിങ്ങ് എങ്കിലും ആവശ്യമാണ്. മൂന്നു മണിക്കൂറാണ് മൈക്രോ പീലിങ്ങിനു വേണ്ട സമയം. ഒരു സിറ്റിങ്ങിന് 1000 രൂപ മുതല്‍ സ്കിനിന്റെ വ്യത്യാസമനുസരിച്ച് 2000 രൂപ വരെ ചെലവു വരും.
2. ഫെയ്സ് ലിഫ്റ്റിങ്ങ്
പുള്ളിക്കുത്തുകളും ചുളിവുകളും വീണ ചര്‍മത്തിന്റെ സ്ഥാനത്ത് മൃദുലമായ മറ്റൊരു ചര്‍മം പ്രതിഷ്ഠിക്കുന്ന രീതി. ആധുനിക മെഷീനുകളുടെ സഹായത്തോടെയോ ചില കെമിക്കല്‍ മിക്സിങ്ങുകളിലൂടെയും ഫെയ്സ് ലിഫ്റ്റിങ്ങ് സാധ്യമാക്കാം. ഒരു സിറ്റിങ്ങിന് 700 മുതല്‍ 1000 രൂപ വരെയാകും. ഏഴു സിറ്റിങ്ങ് വേണ്ടി വരും. ഈ ട്രീറ്റ്മെന്റിനു ശേഷം വെയില് അധികമേല്‍ക്കാതെ ശ്രദ്ധിക്കണം.
3. റേസര്‍ കട്ട്
ഹെയര്‍ സ്റ്റൈലില്‍ ഇപ്പോള്‍ പ്രിയം റേസര്‍ കട്ടിന്. ഡീപ്പ് ‘വി’ കട്ടാണ് ഇതിന്റെ പ്രത്യേകത. ഉള്ളു തീരെയില്ലാത്ത മുടിക്കും തിക്ക്നെസ് തോന്നിപ്പിക്കാന്‍ റേസര്‍ കട്ടിനാകും. സ്ടെയ്റ്റ് ഹെയര്‍ ഉള്ളവര്‍ക്കാണ് റേസര്‍ കട്ട് ചേരുന്നത്. ഹെയര്‍ വാഷ് ചെയ്ത് കട്ട് ചെയ്യാന്‍ 500 രൂപ വേണം.
4. ഹെയര്‍ കളറിങ്ങ്
ഹെയര്‍ കളറിങ്ങ് പഴയ രീതിയാണെങ്കിലും ചെയ്യുന്ന രീതിയില്‍ മാറ്റമുണ്ട്. മുടിയുടെ പകുതി സ്ട്രെയ്റ്റ് ചെയ്തും ബാക്കി ചുരുട്ടിയുമാണ് ഇന്ന് പലരും ഹെയര്‍ കളര്‍ ചെയ്യുന്നത്. ഭംഗിയനുസരിച്ച് മുകളിലോ താഴെയോ ഹെയര്‍ കളര്‍ ഉപയോഗിക്കാം. ഇതിന് മൂന്നര മണിക്കൂര്‍ വേണ്ടി വരും. കളറിന്റെ ക്വാളിറ്റിയനുസരിച്ച് ചെലവില്‍ വ്യത്യാസം വരും. 1000 മുതല്‍ 3000രൂപ വരെയാണ് സാധാരണ ആകുന്നത്. ഹെയര്‍ കളര്‍ 2 വര്‍ഷമെങ്കിലും നില നില്ക്കും.
5. നെയില്‍ ആര്‍ട്ട്
നെയില്‍ ആര്‍ട്ടില്‍ ഫ്രഞ്ച് മാനിക്യൂറാണ് ഏറ്റവും ട്രെന്‍ഡി. നഖത്തെ മനോഹരമായി വെട്ടിയതിനു ശേഷം ഡിസൈന്‍ ചെയ്തെടുക്കുന്ന രീതിയാണിത്. ഏത് ഷേപ്പിലുള്ള നഖത്തിലും പരീക്ഷിക്കാം. ഏകദേശം ഒരു മണിക്കൂര്‍ വേണ്ടി വരും. 250 രൂപയാണ് റേറ്റ്.
Sudha Hariharan
Dawn Beauty Parlour, SF -7, D D Angady, Convent Junction, Ernakulam
Phone: 9349159923
കൊച്ചിയിലെ പ്രശസ്ത ബ്യൂട്ടീഷന് സുധാ ഹരിഹരന് മേക്കപ്പിലെ പുതിയ 5 ട്രെന്‍ഡുകളെക്കുറിച്ച് പറയുന്നു; ഓരോന്നിനും വേണ്ടി വരുന്ന ചെലവ് സഹിതം. (സംഗതി ലേഡീസ് ഒണ്ലിയാണേ!)1. മൈക്രോ പീലിങ്ങ്
ചിലരുടെ ചര്‍മത്തില്‍ ചിരിക്കുമ്പോഴും മറ്റും തെളിഞ്ഞു വരുന്ന വരകളും ചുളിവുകളും നീക്കം ചെയ്യുന്നതാണ് മൈക്രോ പീലിങ്ങ്. ചില കെമിക്കലുകളും മറ്റും ഉപയോഗിച്ച് ചര്‍മത്തെ പൂര്‍ണമായും കവര്‍ ചെയ്യുന്ന രീതിയാണിത്. കുറഞ്ഞത് മൂന്ന് സിറ്റിങ്ങ് എങ്കിലും ആവശ്യമാണ്. മൂന്നു മണിക്കൂറാണ് മൈക്രോ പീലിങ്ങിനു വേണ്ട സമയം. ഒരു സിറ്റിങ്ങിന് 1000 രൂപ മുതല്‍ സ്കിനിന്റെ വ്യത്യാസമനുസരിച്ച് 2000 രൂപ വരെ ചെലവു വരും.
2. ഫെയ്സ് ലിഫ്റ്റിങ്ങ്
പുള്ളിക്കുത്തുകളും ചുളിവുകളും വീണ ചര്‍മത്തിന്റെ സ്ഥാനത്ത് മൃദുലമായ മറ്റൊരു ചര്‍മം പ്രതിഷ്ഠിക്കുന്ന രീതി. ആധുനിക മെഷീനുകളുടെ സഹായത്തോടെയോ ചില കെമിക്കല്‍ മിക്സിങ്ങുകളിലൂടെയും ഫെയ്സ് ലിഫ്റ്റിങ്ങ് സാധ്യമാക്കാം. ഒരു സിറ്റിങ്ങിന് 700 മുതല്‍ 1000 രൂപ വരെയാകും. ഏഴു സിറ്റിങ്ങ് വേണ്ടി വരും. ഈ ട്രീറ്റ്മെന്റിനു ശേഷം വെയില് അധികമേല്‍ക്കാതെ ശ്രദ്ധിക്കണം.
3. റേസര്‍ കട്ട്
ഹെയര്‍ സ്റ്റൈലില്‍ ഇപ്പോള്‍ പ്രിയം റേസര്‍ കട്ടിന്. ഡീപ്പ് ‘വി’ കട്ടാണ് ഇതിന്റെ പ്രത്യേകത. ഉള്ളു തീരെയില്ലാത്ത മുടിക്കും തിക്ക്നെസ് തോന്നിപ്പിക്കാന്‍ റേസര്‍ കട്ടിനാകും. സ്ടെയ്റ്റ് ഹെയര്‍ ഉള്ളവര്‍ക്കാണ് റേസര്‍ കട്ട് ചേരുന്നത്. ഹെയര്‍ വാഷ് ചെയ്ത് കട്ട് ചെയ്യാന്‍ 500 രൂപ വേണം.
4. ഹെയര്‍ കളറിങ്ങ്
ഹെയര്‍ കളറിങ്ങ് പഴയ രീതിയാണെങ്കിലും ചെയ്യുന്ന രീതിയില്‍ മാറ്റമുണ്ട്. മുടിയുടെ പകുതി സ്ട്രെയ്റ്റ് ചെയ്തും ബാക്കി ചുരുട്ടിയുമാണ് ഇന്ന് പലരും ഹെയര്‍ കളര്‍ ചെയ്യുന്നത്. ഭംഗിയനുസരിച്ച് മുകളിലോ താഴെയോ ഹെയര്‍ കളര്‍ ഉപയോഗിക്കാം. ഇതിന് മൂന്നര മണിക്കൂര്‍ വേണ്ടി വരും. കളറിന്റെ ക്വാളിറ്റിയനുസരിച്ച് ചെലവില്‍ വ്യത്യാസം വരും. 1000 മുതല്‍ 3000രൂപ വരെയാണ് സാധാരണ ആകുന്നത്. ഹെയര്‍ കളര്‍ 2 വര്‍ഷമെങ്കിലും നില നില്ക്കും.
5. നെയില്‍ ആര്‍ട്ട്
നെയില്‍ ആര്‍ട്ടില്‍ ഫ്രഞ്ച് മാനിക്യൂറാണ് ഏറ്റവും ട്രെന്‍ഡി. നഖത്തെ മനോഹരമായി വെട്ടിയതിനു ശേഷം ഡിസൈന്‍ ചെയ്തെടുക്കുന്ന രീതിയാണിത്. ഏത് ഷേപ്പിലുള്ള നഖത്തിലും പരീക്ഷിക്കാം. ഏകദേശം ഒരു മണിക്കൂര്‍ വേണ്ടി വരും. 250 രൂപയാണ് റേറ്റ്.
Sudha Hariharan
Dawn Beauty Parlour, SF -7, D D Angady, Convent Junction, Ernakulam
Phone: 9349159923
Savitha Sijo

0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME