SPiCE most viewed videos in indulekha
 

Crystal CRaZe!

bohemian crystalsഭംഗിയാര്‍ന്ന അലങ്കാരപ്പണികളോടു കൂടിയ ക്രിസ്‌റ്റലുകള്‍ സമ്മാനപ്പൊതികളിലെ തിളക്കമേറിയ സാമഗ്രിയാണിന്ന്. ഇന്റീരിയര്‍ ഡിസൈനിംഗിലും മറ്റും റൂമുകള്‍ക്ക് പ്രസരിപ്പു പകരാനായി ക്രിസ്‌റ്റല്‍ ശില്‍പ്പങ്ങള്‍ തെരഞ്ഞെടുക്കുന്നു. തിളക്കത്തിലും മനോഹാരിതയിലും പ്രൌഡിയിലും ഒന്നാം നിരയിലുള്ള ക്രിസ്‌റ്റല്‍ കേരളത്തില്‍ സജീവമായിട്ട് ഏറെ നാളായിട്ടില്ല. മാത്രമല്ല ഇവ ഇന്ത്യന്‍ നിര്‍മിത വസ്‌തുവുമല്ല എന്നതും ശ്രദ്ധേയമാണ്.

കല്‍ക്കട്ടയിലെ സോളിറ്റയര്‍ എന്ന കമ്പനി മാത്രമാണ് ഇന്ത്യയില്‍ ക്രിസ്‌റ്റല്‍ നിര്‍മാണ രംഗത്തുള്ളത്, അതും ചില കുറഞ്ഞ ഇനം ക്രിസ്‌റ്റലുകള്‍. യൂറോപ്യന്‍ മാനദണ്ഡങ്ങളനുസരിച്ച് 24% ലെഡ് അടങ്ങിയ ഗ്ലാസിനെയാണ് ക്രിസ്‌റ്റല്‍ എന്നു പറയുന്നത്. ഓസ്‌ട്രേലിയ, ജപ്പാന്‍, ഫ്രാന്‍സ്, പാരീസ് എന്നിവടങ്ങളില്‍ നിന്നെത്തുന്നവയാണ് ക്വാളിറ്റി ക്രിസ്‌റ്റലുകള്‍.

ക്രിസ്‌റ്റലിലെ രാജാക്കന്മാര്‍ എന്നറിയപ്പെടുന്നത് ബൊഹീമിയനാണ്. ഏറ്റവും വിലക്കുടുതലും ബൊഹീമിയന്‍ ക്രിസ്‌റ്റലിനാണ്. (ചിത്രങ്ങള്‍ കാണുക.) ഒരു ചെറിയ പീസിന് 2000 മുതല്‍ 80,000 രൂപ വരെ വില മതിക്കും. ഹാന്‍ഡ് കട്ടിങും വര്‍ണവ്യത്യാസവുമനുസരിച്ചാണ് വില. വൈന്‍ ഗ്ലാസ്, ഫ്‌ളവര്‍ വേസ്, ആഷ്‌ ട്രേ, ആനിമല്‍‌സ് എന്നിങ്ങനെ ആകര്‍ഷകമായ നിരവധി സാമഗ്രികള്‍ ബൊഹീമിയയില്‍ നിന്നെത്തുന്നുണ്ട്.bohemian crystals

ബൊഹീമിയന്‍ കഴിഞ്ഞാല്‍ തൊട്ടുതാഴെ നില്‍‌ക്കുന്നവയാണ് സ്വരോവ്‌സ്‌കി ക്രിസ്‌റ്റലുകള്‍. ബ്ലൂ, റെഡ്, മെറൂണ്‍, വൈറ്റ്, ഗ്രീന്‍ എന്നീ വര്‍ണങ്ങളിലുള്ള ഇവയ്‌ക്ക് 1000 രൂപ മുതല്‍ 50,000 രൂപ വരെയാണ് വില. വിലയല്‍‌പ്പം കൂടുമെങ്കിലും ബൊഹീമിയനു തന്നെയാണ് ആവശ്യക്കാര്‍ അധികവും. ഡീയാര്‍ക്ക്, K9, ആസ്വാര്‍, സോളിറ്റയര്‍ തുടങ്ങി കുറഞ്ഞയിനം ക്രിസ്‌റ്റലുകളും രംഗത്തുണ്ട്. ഇവ 200 രൂപയ്‌ക്കു മുതല്‍ കിട്ടും.

സ്വന്തം ക്രിസ്‌റ്റല്‍ ശേഖരങ്ങള്‍ ഉള്ളവര്‍ ഇന്നു ധാരാളമുണ്ട്. വളരെ സൂക്ഷ്‌മതയോടെ വേണം ഇവ കൈകാര്യം ചെയ്യാന്‍. നേരിയ ചൂടുള്ള വീര്യം കുറഞ്ഞ സോപ്പുലായനിയാണ് ക്രിസ്‌റ്റല്‍ വസ്‌തുക്കള്‍ വൃത്തിയാക്കാന്‍ ഉപയോഗിക്കേണ്ടത്. ഈര്‍പ്പമില്ലാത്ത അന്തരീക്ഷത്തില്‍ സൂക്ഷിക്കണം. ഏ സി, ഓവന്‍ തുടങ്ങിയവയ്‌ക്ക് സമീപം വയ്‌ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

BRANDZ
Bay Pride Mall, Marine Drive, Kochi
Phone: 9287 222222
Savitha Sijo

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger