Life@US: Eleven by Venus Williams

» @ GALLERY Venus in Eleven
2008 ലെ വിംബിള്‍ഡണ്‍ വനിതാവിഭാഗം ചാമ്പ്യന്‍ വീനസ് വില്യംസിനെ അറിയാത്തവരായി ആരുംതന്നെയുണ്ടാവില്ല. ടെന്നീസില്‍ കരുത്തുറ്റ സാന്നിദ്ധ്യമായി വീനസ് ഉയര്‍ന്നുവന്നത് തൊണ്ണൂറുകളുടെ മദ്ധ്യത്തോടെയായിരുന്നു. ആറടി ഒരിഞ്ചു പൊക്കത്തില്‍ കൊലുന്നനെയുള്ള ഈ കറുത്ത സുന്ദരി, ലോക ടെന്നീസിലെ ഒന്നാം നമ്പര്‍ പദവി കരസ്ഥമാക്കിയ ആദ്യത്തെ ആഫ്രിക്കന്‍ അമേരിക്കന്‍ ടെന്നീസ് പ്ലെയര്‍ കൂടിയാണ്.
ടെന്നീസ് കൂടാതെ വീനസിന് മറ്റൊരു പാഷന്‍ കൂടിയുണ്ട്. ഫാഷന്‍ ഡിസൈനിങ്. ഫ്ലോറിഡയിലെ ആര്‍ട്ട് ഇന്‍സ്റ്റിട്യൂട്ടിലെ ഫാഷന്‍ ഡിസൈനിങ് വിദ്യാര്‍ഥിനിയാണ് വീനസ്. ഫാഷന്‍ കളിക്കളത്തിലും ആകാമെന്നതാണ് വീനസിന്റെ പോളിസി. വീനസ് ഡിസൈന്‍ ചെയ്ത സ്പോര്‍ട്‌സ് വെയറുകളും ടെന്നീസ് ഷൂസുകളും 'ഇലവന്‍' എന്ന ബ്രാന്‍ഡ് നെയിമില്‍ വിപണിയിലിറങ്ങിക്കഴിഞ്ഞു. കാലിഫോര്‍ണിയയില്‍ തന്റെ ബാല്യം ചെലവിട്ട വീടിന്റെ അഡ്രസ്സില്‍ നിന്നും സ്വീകരിച്ചതാണ് 'ഇലവന്‍' എന്ന പേര്.
അമേരിക്കയിലെ പ്രശസ്ത ഫാഷന്‍ ക്ലോതിങ് റീട്ടയില്‍ ചെയിന്‍ 'സ്റ്റീവ് ആന്‍ഡ് ബാരി'യാണ് വീനസ് ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ വിപണിയിയില്‍ ഇറക്കുന്നത്. സ്റ്റീവ് ആന്‍ഡ് ബാരിയുടെ എല്ലാ സ്റ്റോറുകളിലും ഇവ ലഭ്യമാണ്.
സ്വയം ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ട് കളിക്കളത്തിലിറങ്ങുക എന്നത് ഒരു കളിക്കാരിയെ സംബന്ധിച്ചിടത്തോളം സ്വപ്നതുല്യമായ ഒരു കാര്യമാണ്. ( മുകളിലെ ചിത്രം 2008 ലെ വിംബിള്‍ഡണ്‍ കളിക്കിടെ എടുത്തത്, ഫ്രോക്കിലെ 'V' ശ്രദ്ധിക്കുക) 'ഇലവന്‍' സീരീസിലെ എല്ലാ വസ്ത്രങ്ങളും ഷൂസുകളും 20 ഡോളറില്‍ താഴെ മാത്രം വിലവരുന്നവയാണെന്നത് സാധാരണക്കാര്‍ക്കും ആശ്വാസം പകരുന്നു. തങ്ങളുടെ പ്രിയപ്പെട്ട ടെന്നീസ് താരം ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ ധരിക്കാന്‍ ആരാധകര്‍ക്ക് ഒരു സുവര്‍ണാവസരം കൂടിയാണിത്.
www.venuswilliams.com
www.steveandbarrys.com
Steve & Barry's
358 B. Broadway Mall
Hicksville,NY
11801
Phone:1-877-762-9444
Sreeja Balaraj / TEAM INDULEKHA
RELATED PAGES
» Life @ US
» Sreeja Balaraj



0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME