SPiCE most viewed videos in indulekha
 

Precious Platinum

platinum collection
»VISIT GALLERY Platinum Bridal Ring Collection
പെണ്ണായാല്‍ പൊന്നുവേണം എന്ന കാലം പോയി. ഇന്നിപ്പോള്‍ പെണ്ണിനൊരുങ്ങാന്‍ മാറ്റുകൂടിയ പ്ലാ‍റ്റിനം മതിയെന്നായിരിക്കുന്നു. കളര്‍ പോകില്ല, പൊട്ടലോ പോറലോ വീഴില്ല, മുടക്കുന്ന പണത്തിന് കൃത്യമായ മൂല്യം ലഭിക്കുന്നു തുടങ്ങിയ കാരണങ്ങളാല്‍ പ്ലാറ്റിനത്തിന്റെ ഡിമാന്‍ഡ് ദിനം പ്രതി കൂടുന്നു. വിവാഹത്തിന് വധൂവരന്മാര്‍ പരസ്പരം അണിയിക്കാന്‍ പ്ലാറ്റിനം മോതിരങ്ങള്‍ തെരഞ്ഞെടുത്തു തുടങ്ങി. പ്രമുഖ ജ്വല്ലറി ഷോപ്പുകള്‍ക്കും ഇപ്പോള്‍ പ്ലാറ്റിനം ബ്രൈഡല്‍ റിംഗ് കളക്ഷനുണ്ട്. ഇന്ത്യയില്‍ മുംബൈയിലെ പ്ലാറ്റിനം ഗില്‍ഡ് ഇന്റര്‍നാഷണല്‍ എന്നൊരു കമ്പനി മാത്രമാണ് പ്ലാറ്റിനം ഇറക്കുന്നത്.

പ്രകൃതിദത്തമായ വിലപിടിപ്പുള്ള ഒരു മെറ്റലാണ് പ്ലാറ്റിനം. ദക്ഷിണാ‍ഫ്രിക്കയില്‍ നിന്നെത്തിയ പ്ലാറ്റിനത്തെ കേരളം കണ്ടിട്ട് പത്തു വര്‍ഷത്തില്‍ താഴെ മാത്രമേ ആയിട്ടുള്ളൂ. പ്ലാറ്റിനത്തോട് തുടക്കത്തിലുണ്ടായിരുന്ന മലയാളിയുടെ വിമുഖത മാറിക്കഴിഞ്ഞു. ഇന്നിപ്പോള്‍ പ്ലാറ്റിനത്തില്‍ ഒരു ചെറിയ പെന്‍‌ഡെന്റെങ്കിലും സ്വന്തമാക്കുക ഏതു പെണ്ണിന്റെയും ആഗ്രഹമാണ്.

സ്വര്‍ണത്തെ പോലെ ഗ്രാം റേറ്റല്ല പ്ലാറ്റിനത്തിന്. മോള്‍ഡിംഗ് വര്‍ക്ക് ആയതിനാല്‍ പീസ് റേറ്റിലാണ് ഇവ കിട്ടുന്നത്. പ്ലാറ്റിനത്തില്‍ ഡയമണ്ട് സെറ്റ് ചെയ്യുന്നതാണ് ഏറ്റവും പുതിയ ട്രെന്‍ഡ്. പ്ലാറ്റിനത്തില്‍ ഡയമണ്ടിന്റെ ഷെനിംഗ് ഇരട്ടിക്കുകയും ആഭരണത്തിന്റെ മനോഹാരിത വര്‍ദ്ധിക്കുകയും ചെയ്യും.

ഇയര്‍‌റിംഗ്‌സ്, വെഡ്ഡിങ് ബാന്റ്, ചെയിന്‍, റിംഗ്‌സ്, നെക്ക്‍ലേസ് എന്നിങ്ങനെ ഏതൊരു ആഭരണവും ഏറ്റവും പുതിയ ഡിസൈനില്‍ പ്ലാറ്റിനത്തില്‍ ലഭ്യമാണ്. ഒരു സാധാരണ പെന്‍ഡന്റ്- 6000 രൂപ, ഇയര്‍ റിംഗ്- 8000 രൂപ, ചെയിന്‍-11,000 രൂപ. വിലയല്പം കൂടുമെങ്കിലും വ്യത്യസ്‌തമായ വശ്യത പ്ലാറ്റിനത്തെ ശ്രദ്ധേയമാക്കുന്നു. എപ്പോഴും ഒരു ചെയ്‌ഞ്ചിനായി മോഹിക്കുന്ന ചെറുപ്പക്കാര്‍ക്ക് തങ്ങളുടെ പ്ലാറ്റിനം നല്ല ചോയ്‌സാണ്. പ്ലാറ്റിനത്തിന്റെ ആഭരണങ്ങള്‍ അലര്‍ജി ഉണ്ടാക്കില്ല എന്നതും ഒരു പ്ലസ് പോയിന്റായി പറയുന്നു.

വാലന്റൈന്‍സ് ഡേ, ഓണം, വിഷു തുടങ്ങിയ ആഘോഷവേളകളില്‍ പ്ലാറ്റിനത്തിന്റെ പ്രത്യേക കളക്ഷന്‍സ് തന്നെ ഒരുങ്ങാറുണ്ട്. സെര്‍ട്ടിഫൈഡ് ആണെന്നതും വാങ്ങുമ്പോള്‍ ഗ്യാരന്റി കാര്‍ഡ് ലഭിക്കുമെന്നതും ഇതിന്റെ വിശ്വസ്യത ഉറപ്പുവരുത്തുന്നു.

Alappatt Gold
Jewel Junction, M G Road, Kochi- 682011
Phone: 0484 4077000
Email: info@alapattgold.in
www.alapattgold.in

Savitha Sijo

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger