SPiCE most viewed videos in indulekha
 

Sarah Jessica's BITTEN

Sarah Jessica Parker's Bitten Clothing Lineഅവതരിപ്പിക്കുന്ന കഥാപാത്രങ്ങളോട് ഏറ്റവും നീതിപുലര്‍ത്തുന്നതും എഫര്‍ട്ട്‌ലെസ് ആയതുമായ ഒരു പ്രത്യേക സ്റ്റൈലിനുടമയാണ് സേറ ജെസീക്ക പാര്‍ക്കര്‍. എച്ച് ബി ഓ യുടെ പ്രശസ്തമായ ടെലി സീരിയല്‍ 'സെക്‍സ് ആന്‍ഡ് ദ സിറ്റി' യില്‍ ( ഇത് പിന്നീട് സിനിമയാക്കുകയുണ്ടായി) സെക്‍സ് കോളമിസ്റ്റ് 'കേരി ബ്രാഡ്‌ഷാ ' ( Carrie Bradshaw) എന്ന കഥാപാത്രം സേറയ്ക്ക് ലോകം മുഴുവനും ആരാധകരെ നേടിക്കൊടുത്തു.

» VISIT GALLERY
Sarah Jesicca's Collection

സബ്സ്റ്റന്‍സ് ഓഫ് ഫയര്‍, സം‌വേര്‍ റ്റുമോറൊ, റിച്ച് കിഡ്‌സ്, ദ സണ്‍‌ഷൈന്‍ ബോയ്സ്, സ്മാര്‍ട് പീപ്പിള്‍ തുടങ്ങി ധാരാളം സിനിമകളും ടെലി സീരീസുകളും സ്റ്റേജ് ഷോകളും സേറയുടെ ക്രെഡിറ്റിലുണ്ട്. ടെലി സീരീസുകളിലെ ബെസ്റ്റ് പെര്‍ഫോമന്‍സിന് ഗോള്‍ഡന്‍ ഗ്ലോബ്, എമ്മി തുടങ്ങിയ അവാര്‍ഡുകളും ധാരാളം നോമിനേഷനുകളും ലഭിച്ചിട്ടുള്ള സേറ, ഹോളിവുഡ് വിമെന്‍സ് പൊളിറ്റിക്കല്‍ കമ്മിറ്റി മെംബറും UNICEF ന്റെ പെര്‍ഫോമിങ് ആര്‍ട്ടിസ്റ്റ് റെപ്രെസെന്റേറ്റിവുമാണ്.

ഒഹായോയിലെ ഒരു മിഡില്‍ ക്ലാസ് ഫാമിലിയില്‍ നിന്നും അഭിനയത്തിന്റെ ഉയരങ്ങളിലേക്കെത്തിയ സേറയ്ക്ക് ഫാഷന്‍ രംഗത്ത് തനതായ ഐഡിയകളുണ്ട്. "Fashion is not a luxury, it's a right" എന്നതാണ് സേറയുടെ കണ്‍സെപ്റ്റ്. സേറ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ 'BITTEN' എന്ന പേരില്‍ സ്റ്റീവ് ആന്‍ഡ് ബാരി വിപണിയിലിറക്കിക്കഴിഞ്ഞു.

ഈ സീരീസിലുള്ള എല്ലാ വസ്ത്രങ്ങളും ഇരുപതു ഡോളറില്‍ താഴെ മാത്രം വിലവരുന്നവയാണ്. സേറയുടെ പേര്‍സണല്‍ സെന്‍സും ടേസ്റ്റും വെളിപ്പെടുത്തുന്ന (സ്ത്രീകള്‍‌‍ക്കായുള്ള) ഈ സീരീസ് ജീന്‍സ്, നിറ്റ് ഷര്‍ട്ട്, കാഷ്മീര്‍ സ്വെറ്റേര്‍സ്, ജാക്കെറ്റ്സ്, സ്വിം വെയര്‍, സ്ലീപ് വെയര്‍, ബാഗുകള്‍, ജ്വല്ലറി, ബെല്‍റ്റ് , ഫുട്‌വെയര്‍ തുടങ്ങിയവ ഉള്‍പ്പെട്ടതാണ്. സാധാരണക്കാര്‍ക്കും പ്രാപ്യമാണ് എന്നത് ഇതിന്റെ പ്രചാരം കൂട്ടുന്നു.

കൂടുതല്‍ വിവരങ്ങളും സ്റ്റോര്‍ ലൊക്കേഷനും സ്റ്റീവ് ആന്‍ഡ് ബാരിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
www.steveandbarrys.com അല്ലെങ്കില്‍, www.bittensjp.com

Colonial Mall Staunton
90 Lee Jackson Hwy, Staunton,VA 24401
Phone:540-885-9554
Sreeja Balaraj / TEAM INDULEKHA

RELATED PAGES
» Life @ US
» Sreeja Balaraj

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger