COOL Capris
കാപ്രിസ് ആണ് ഇപ്പോള്‍ ഗേള്‍സിന്റെ ഫേവറിറ്റ്. അവര്‍ ഈ കുട്ടി പാന്റ്സിന് വോട്ട് ചെയ്യുന്നത് വെറുതെയല്ല. കാപ്രിസും ടോപ്പുമണിഞ്ഞ് ഏതു വേനലിലും കൂളായി നടക്കാം. ഇനി മഴക്കാലത്തോ, മുട്ടോളമുള്ള ഒരു കാപ്രിസ് ആണ് വേഷമെങ്കില്‍ എത്ര കംഫര്‍ട്ടബിള്‍. സല്‍വാറോ സ്‌കേര്‍ട്ടോ പോലെ നനയില്ല, കാലില്‍ ഒട്ടിപ്പിടിക്കില്ല. ടൂറിനു പോകുമ്പോഴും കാപ്രിസ് വേഷമാക്കിയാല്‍ ലഗേജ് കുറയ്‌ക്കാം. ഷോള്‍, ഷമ്മീസ് തുടങ്ങിയവ ഒഴിവാക്കാമല്ലോ.WATCH GALLERY
കാപ്രിസിന്റെ കൂടെ ഷോര്‍ട്ട് ടോപ്പോ ലോംഗ് ടോപ്പോ ഇടാം. പല സ്‌റ്റൈലിലുള്ള ടീഷര്‍ട്ട്സും കൊള്ളാം. ഡെനിം, സില്‍ക്ക്, കോട്ടന്‍, ലിനന്‍ ഇങ്ങനെ ഏതു മെറ്റീരിയലിലും കാപ്രിസ് കിട്ടും.എംബ്രോയിഡറി ചെയ്‌തു ഭംഗി കൂട്ടിയ പാര്‍ട്ടി വെയര്‍ കാപ്രിസ് മുതല്‍ വീട്ടിലിടാനുള്ള കോട്ടന്‍ കാപ്രിസ് വരെ. തുണിയുടെ ക്വാളിറ്റിയും ബ്രാന്‍ഡുമനുസരിച്ച് വിലയില്‍ മാറ്റമുണ്ടാകും.
അമേരിക്കയില്‍ 1960 കളിലാണ് കാപ്രിസ് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന കാപ്രി പാന്റ്സ് പോപ്പുലറാകുന്നത്. അന്നത്തെ ഒരു പോപ്പുലര്‍ ടി വി സീരീസ് ‘ ദ ഡിക്ക് വാന്‍ ഡൈക്ക് ഷോ’യില്‍ ലോറാ എന്ന വീട്ടമ്മയുടെ റോള്‍ ചെയ്ത മേരി ടൈലര്‍ മൂര്‍ ആണ് കാപ്രിസ് ഒരു തരംഗമാക്കിയത്. എണ്‍പതുകളില്‍ കാപ്രിസിന്റെ ഗ്ലാമറിന് അല്പം ഇടിവു തട്ടിയെങ്കിലും രണ്ടായിരത്തില്‍ ശക്‍തമായ തിരിച്ചു വരവു നടത്തി ഈ കുട്ടിപാന്റ്സ്.
Text:Zeba Photo: Jamesh Kottakkal



1 Comments:
ശരിയാണ്. എന്റെയും ഫേവറിറ്റാണ്‍ ഈ കാപ്രി. :-)
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME