SPiCE most viewed videos in indulekha
 

Fall Shoe Collection by Paris Hilton

Fall Shoe Collection by Paris Hilton ഇക്കുറിയും സമ്മര്‍ അവസാനിക്കും മുന്‍പുതന്നെ ഫാഷന്‍ ലോകത്ത് ഫാള്‍ കളക്ഷനുകള്‍ സജീവമായിക്കഴിഞ്ഞു. വേനലിന്റെ കനലാട്ടത്തില്‍ നിന്നും നേര്‍ത്ത തണുപ്പിലേക്ക് നീങ്ങുമ്പോള്‍ പ്രകൃതിക്കൊപ്പം വസ്ത്രങ്ങളിലും നിറവ്യത്യാസങ്ങള്‍ പ്രകടം. മോഡല്‍, ബിസിനസ് വുമണ്‍, ഡിസൈനര്‍, ആക്റ്റര്‍, സിംഗര്‍ എന്നീ നിലകളിലെല്ലാം ഒരുപോലെ പ്രശസ്തയും ഹോളിവുഡ് ക്ലബ് പാര്‍ട്ടികളിലെ സ്ഥിരം സാന്നിദ്ധ്യവുമായ പാരിസ് ഹില്‍ട്ടണ്‍ അവരുടെ ഫാള്‍ ഷൂ കളക്ഷന്‍ ഇക്കഴിഞ്ഞ ജൂലായില്‍ത്തന്നെ വിപണിയിലിറക്കി.

ലാസ് വേഗസില്‍ 'മേസീസ്' സംഘടിപ്പിച്ച ഫാഷന്‍ ഷോയിലാണ് ഹില്‍ട്ടണ്‍ താന്‍ ഡിസൈന്‍ ചെയ്ത, തികച്ചും ട്രെന്‍ഡിയായ ഫാള്‍ ഷൂ കളക്ഷന്‍ ആരാധകര്‍ക്കു മുന്‍പില്‍ അവതരിപ്പിച്ചത്. ഇവയില്‍ പ്ളാറ്റ്ഫോം സ്റ്റിലേറ്റോസ്, നീ ഹൈ ബൂട്സ് (knee-high), ഫ്ലാറ്റ്സ്, റ്റി-സ്‌ട്രാപ്സ്, ആങ്കിള്‍ ബൂട്ട്സ് തുടങ്ങി ഫുട്‌വെയറുകളുടെ വിപുലമായ ഒരു ശ്രേണിതന്നെയുണ്ട്.

പാപ്പറാസികളുടെ ഫേവറിറ്റ് ആയ പാരിസ് ഹില്‍ട്ടന് സ്വന്തമായി ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍, ജ്വല്ലറി, വാ‍ച്ചുകള്‍, ഹെയര്‍ എക്‍സ്റ്റന്‍ഷന്‍സ് എന്നിവയ്ക്കു പുറമെ പെര്‍ഫ്യൂ‍മുകളുടെ കളക്‍ഷനുമുണ്ട്. 'പാരിസ് ഹില്‍ട്ടന്‍', ജസ്റ്റ് മി, ഹെയ്‌റെസ്, ക്യാന്‍ ക്യാന്‍ എന്നീ പേരുകളിലാണ് പെര്‍ഫ്യൂമുകള്‍ മാര്‍ക്കെറ്റില്‍ റിലീസ് ചെയ്തിരിക്കുന്നത്. ഫാഷന്‍ അഡിക്റ്റെന്ന് സ്വയം വിശേഷിപ്പിക്കുന്ന അവര്‍ ന്യൂയോര്‍ക്കിലെയും പാരീസിലെയും മിലാനിലെയും മറ്റും ഫാഷന്‍ ഷോകളില്‍ നിന്നുള്ള പ്രചോദനമുള്‍ക്കൊണ്ടാണ് പുതിയ ഷൂ സീരീസ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. സാധാരണ ഫാഷന്‍ ഷൂസുകളില്‍ നിന്നും വ്യത്യസ്തമായി വളരെ കംഫര്‍ട്ടബ്‌ള്‍ ആയി തയാറാക്കിയിരിക്കുന്ന ഈ കളക്ഷനിലെ ഷൂസുകള്‍ ഡാന്‍സ് പാര്‍ട്ടികള്‍ക്കും അനുയോജ്യമെന്ന് പാരിസ് അവകാശപ്പെടുന്നു.

Fall Shoe Collection
ഈ ചിത്രത്തിലെ 'ഇലക്ട്രിക്' സ്ലിംഗ് ബാക്ക് ഷൂസിനു വില $ 100. ഫാള്‍ സീരീസിലുള്ള ഷൂസുകള്‍ മേസീസ് സ്റ്റോറുകളിലും കിറ്റ്‌സണ്‍, ബേക്കേര്‍സ് എന്നിവിടങ്ങളിലും ഓണ്‍‍ലൈന്‍ ആയും പര്‍ച്ചേസ് ചെയ്യാവുന്നതാണ്. വില $ 59 നും $195 നും മദ്ധ്യേ. ഓണ്‍‌ലൈന്‍ പര്‍ച്ചേസിന്- www.zappos.com

Bakers Fulton ST
454 Fulton ST, Brooklyn, NY 11201
Phone: 718.855.6703


Sreeja Balaraj / TEAM INDULEKHA

RELATED PAGES
» Life @ US
» Sreeja Balaraj

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger