Trendy കൈത്തറി
ഓണത്തിന് ഇക്കുറി ഒരു കൈത്തറി സാരി വാങ്ങിയാലോ? മുഖം ചുളിക്കാന്‍ വരട്ടെ, വിവിധയിനം ട്രെന്‍ഡി കൈത്തറി സാരികളാണ് വിപണിയിലെത്തിയിരിക്കുന്നത്.

VISIT GALLERY Handweave Sarees
കസവുകള്‍ നിറഞ്ഞ ടിഷ്യൂ സാരികളാണ് തിരുവനന്തപുരം കേന്ദ്രമായുള്ള കരാള്‍ക്കടയുടെ ഓണം സ്പെഷ്യല്‍. നാല്‍പ്പതിനായിരം മുതല്‍ അറുപതിനായിരം വരെയാണ് ഈ സാരികളുടെ വില. ‘കേരള സില്‍ക് സാരി‘ യാണ് കസവ് കട പുറത്തിറക്കിയത്. 45,000 രൂപ വരെ വിലയുള്ള ഈ സാരികള്‍ കസവുകടയുടെ കോട്ടയം, കൊച്ചി, തലശേരി, തൃശൂര്‍, കോഴിക്കോട് ഷോറൂമുകളില്‍ ലഭ്യമാണ്.
കുറഞ്ഞ വിലയില്‍ വ്യത്യസ്ത ഇനങ്ങളുമായി വിവിധ കൈത്തറി സംഘങ്ങളും ഓണവിപണിയിലെത്തിയിട്ടുണ്ട്. ഡിസൈനര്‍ കൈത്തറി സാരികള്‍ക്ക് 400 മുതല്‍ 800 രൂപ വരെ നല്കിയാല് മതി. കുത്താമ്പുള്ളി കൈത്തറി സാരികളാണ് മറ്റൊരാകര്‍ഷണം. കസവ് ജക്കാര്‍ഡ് സാരികള്‍ക്കും സെറ്റ് സാരിക്കും 750 രൂപ മുതലാണ് വില. 260- 600 രൂപ റേഞ്ചില്‍ കസവ് സെറ്റ് മുണ്ട് കിട്ടും. ചേന്ദമംഗലം കൈത്തറിയുടെ സെറ്റ് മുണ്ടിനാണ് ഏറെ പ്രിയം. ‘നിള’ പ്രിന്റഡ് സില്‍ക്ക് സാരികളാണ് ഹാന്‍വീവ് അവതരിപ്പിക്കുന്ന പുതിയ ഇനം.

‘ആയുര്‍വസ്ത്ര’ എന്ന പുതിയ സാങ്കേതിക വിദ്യ വസ്ത്ര വിപണിയിലെ പുതിയ ട്രെന്‍ഡാണ്. ഔഷധ സസ്യങ്ങളുടെ നീരു കൊണ്ട് കൈത്തറി തുണികള്‍ക്ക് നിറം കൊടുക്കുന്നതാണ് ഈ പുതിയ പരിഷ്കാരം. ചന്ദനഗന്ധമുള്ള ആയുര്‍വസ്ത്ര കസവ് കൈത്തറി സാരി ചുറ്റണമെങ്കില്‍ ഒരു ലക്ഷം രൂപ മുടക്കണം.

Zeba

0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME