SPiCE most viewed videos in indulekha
 

Chakra Sky Jewelry by Shirley MacLaine

Chakra Sky Jewelry by Shirley MacLaineവിരല്‍ത്തുമ്പിനെ ചുറ്റി, നഖത്തിനുമുകളില്‍ മനോഹരമായ ഒരു രത്നത്തില്‍ അവസാനിക്കുന്നതരം മോതിരങ്ങള്‍! ഇതെന്തുതരം റിംഗ് ആയിരിക്കുമെന്ന സംശയത്തിന് 'ചക്ര സ്‌കൈ റിംഗ്സ്' എന്ന മറുപടി ധാരാളം മതിയാകും.

ചക്ര സ്‌കൈ ജ്വല്ലറിയുടെ ഏറ്റവും പ്രചാരമുള്ള ഒരിനമാണ് ഇത്തരം റിംഗുകള്‍. ആത്മാവും ശരീരവും മനസ്സും പ്രപഞ്ചത്തിന്റെ എനര്‍ജിയുമായി ബന്ധപ്പെടുത്തി, ഒരു ഹീലിംഗ് പവര്‍ സമ്മാനിക്കുമെന്ന് അവകാശപ്പടുന്ന ഇത്തരം ജ്വല്ലറി ഡിസൈന്‍ ചെയ്തിരിക്കുന്നത് ഹോളിവുഡ് സിനിമാ പ്രേക്ഷകര്‍ക്ക് സുപരിചിതയായ, അക്കാദമി അവാര്‍ഡ് വിന്നര്‍ ഷെര്‍ലി മക്‍ലെയ്ന്‍ തന്നെ.

തിയേറ്റര്‍ ആര്‍ട്ടിസ്റ്റ്, ആക്‍റ്റര്‍, റൈറ്റര്‍ എന്നീ മേഖലകളില്‍ പതിറ്റാണ്ടുകളുടെ പരിചയമുള്ള ഷെര്‍ലിയ്ക്ക് മെറ്റാഫിസിക്കല്‍ ലോജിക്കുകളില്‍ ഉള്ള കടുത്ത വിശ്വാസമാണ് ഈ ജ്വല്ലറി സീരീസിന്റെ ഡിസൈനിംഗിനു വഴിതെളിച്ചത്. ഇവയുടെ ആകൃതിയും ഒരു പ്രത്യേകതരം ജ്യാമിതീയ രൂപങ്ങളെ ആസ്പദമാക്കിയുള്ളതാണ്. ഈ ജ്യോമെട്രിക്കല്‍ ഫോം, കളര്‍ എന്നിവയുടെ സങ്കലനങ്ങള്‍ മനുഷ്യന്റെ ആന്തരിക ശക്തിയെ ഉയര്‍ത്തി മനസ്സിന്റെ ശാന്തി ഉറപ്പുവരുത്തുവെന്ന് ഷെര്‍ലി അവകാശപ്പെടുന്നു. ചക്ര റിംഗ്സിനു പുറമെ പെന്‍ഡന്റ്സ്, ഇയര്‍ റിംഗ്സ് എന്നിവയും പ്രചാരമുള്ളവ തന്നെ. (മുകളിലെ ചിത്രത്തില്‍ ചക്ര സ്കൈ ജ്വല്ലറിയുമായി ഷെര്‍ലി മക്‍‌ലയ്‌ന്‍).

ചക്ര എന്ന പേര് ഹിന്ദിയില്‍ നിന്നും കടംകൊണ്ടതാണെന്ന് ഷെര്‍ലി, 'വീല്‍‌സ് ഓഫ് എനര്‍ജി' (wheels of energy) എന്ന് അര്‍ത്ഥം വരുന്ന രീതിയിലാണ് ഇത് പ്രയോഗിച്ചിരിക്കുന്നത്. ഏഷ്യന്‍ സംസ്‌കൃതിയേയും ദര്‍ശനങ്ങളെയും ഏറെ ആരാധിക്കുന്ന ഷെര്‍ലി മക്‍ലെയ്‌ന്‍ അവരുടെ വെബ് സൈറ്റില്‍ ഉപയോക്താക്കളുടെ അഭിരുചിക്കനുസരിച്ച് ജ്വല്ലറി 'കസ്റ്റമൈസ്' ചെയ്യുന്നതിനുള്ള സൌകര്യവും ഒരുക്കിയിട്ടുണ്ട്. ജെമ്മോളജിയില്‍ വിശ്വാസമുള്ളവര്‍ക്ക് ഇവ ധരിക്കുന്നതുവഴി രണ്ടു പ്രയോജനങ്ങള്‍ തീര്‍ച്ച. ഒന്ന് ഇവ കാഴ്ചയില്‍ വളരെ ഫാഷനബിള്‍ ആണ്. മറ്റൊന്ന് പ്രസ്തുത രത്നങ്ങളുടെ പ്രയോജനങ്ങളും.( ഉദാഹരണത്തിന് 'എമെറാള്‍ഡ്' ഹാര്‍ട്ടിനും ബ്ലൂ സഫയര്‍ ത്രോട്ടിനും നന്നെന്ന് വിശ്വാസം). ചക്ര സ്കൈ റിംഗിന് വില $ 196.95. ഡിസ്കൌണ്ട് സെയില്‍ ഡീറ്റയില്‍‌സിന് അവരുടെ വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ മതിയാകും.

കൂടുതല്‍ വിവരങ്ങള്‍ക്കും 'ചക്ര ജ്വല്ലറി ' ഷോപ്പിംഗിനും,
www.shirleymaclaine.com
Sreeja Balaraj / TEAM INDULEKHA

RELATED PAGES
» Life @ US
» Sreeja Balaraj

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger