SPiCE most viewed videos in indulekha
 

Happy Halloween !!!

 Halloween celebrations at U Sകുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന 'ഹാലൊവീന്‍' ആഘോഷത്തിന്റെ തയാറെടുപ്പിലാണ് ഇവിടം. ഒക്ടോബര്‍ 31 ന് രാത്രി ചെകുത്താന്റെയും ഭൂതപ്രേത പിശാചുക്കളുടെയും വേഷം കെട്ടിയ മുതിര്‍ന്നവര്‍ക്കൊപ്പം തങ്ങള്‍ക്കേറ്റവും പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ വേഷം ധരിച്ച് കുട്ടികളും നിരത്തിലിറങ്ങുന്നു. ഇതിനോടനുബന്ധിച്ച് ധാരാളം പാര്‍ട്ടികളും അരങ്ങേറുന്നുണ്ട്. പ്രച്ഛന്നവേഷധാരികളായി ആളുകള്‍ ഇവയിലൊക്കെ പങ്കെടുക്കുന്നത് രസകരമായ കാഴ്ചതന്നെ.

ഫ്രാങ്കെന്‍സ്റ്റീന്‍, ഹോണ്ടെഡ് ഹൌസ്, ഡ്രാക്കുള, മോണ്‍‌‌സ്റ്റേര്‍സ് എന്നിങ്ങനെ ഹാലൊവീന്‍ പാര്‍ട്ടികളുടെ തീം ഒരു ഹൊറര്‍ അന്തരീക്ഷം സൃഷ്ടിക്കുന്നതരത്തിലായിരിക്കും. അതാതു തീമിനു അനുയോജ്യമായ വിധത്തില്‍ കോസ്റ്റ്യൂം ധരിച്ച് ആളുകള്‍ ആഹ്ലാദത്തിമിര്‍പ്പിലേക്ക് കൂപ്പുകുത്തുന്നു. ഹാലോവീന്റെ പ്രധാന അടയാളം മത്തങ്ങയില്‍ കൊത്തിയെടുത്ത, പിശാചിന്റെ മുഖമുള്ള 'ജാക് ഒ ലാന്റേണ്‍' ആണ്. വിളവെടുപ്പുകാലമായതുകൊണ്ട് പം‌കിന്‍സ് ധാരാളം ഉപയോഗിക്കുന്നു.
 Halloween celebrations at U S
മുതിര്‍ന്നവരും കുട്ടികളും ഒരുപോലെ ആഘോഷിക്കുന്ന ഒന്നായതുകൊണ്ട് ഇതിന്റെ കോസ്റ്റ്യൂം വില്പന ബില്യണ്‍ കണക്കിനു ഡോളര്‍ വാരിക്കൂട്ടുന്നുണ്ട്. മുകളിലെ ചിത്രത്തിലെ കോസ്റ്റ്യൂം 'സോര്‍സെറസ്' , സ്ത്രീകള്‍ക്കുള്ളത്, വില $ 39.99. കുട്ടികള്‍ക്ക് ഡിസ്നിയുടെ കഥാപാത്രങ്ങളും മറ്റ് കാര്‍ട്ടൂണ്‍ ഷോകളിലെ ക്യാരക്‍റ്റേഴ്‌സുമാണ് അധികവും താത്പര്യം. ഇവയില്‍ രാജകുമാരികളും കടല്‍ക്കൊള്ളക്കാരും സൂപ്പര്‍മാന്‍, സ്പൈഡര്‍ മാന്‍, ബാറ്റ്മാന്‍ തുടങ്ങിയ കഥാപാത്രങ്ങളും ഏറെ പ്രിയങ്കരം. ചിത്രത്തിലെ കുട്ടികള്‍ക്കായുള്ള കോസ്റ്റ്യൂം ' ഹൈ സീസ് ബുക്കാനീര്‍', വില $ 22.99 . വീടുകളും ഇതിനോടനുബന്ധിച്ച് 'പ്രേത'മയമാക്കും. മുറ്റത്ത് തലയോട്ടികള്‍ സ്ഥാപിച്ചും വീട്ടില്‍ പിശാചുവിള‍ക്കുതൂക്കിയും മറ്റും. കുട്ടികള്‍ക്ക് 'ട്രിക് ഓര്‍ ട്രീറ്റ്' എന്ന കളിയാണ് ഏറെ ഇഷ്ടം; മറ്റു വീടുകളില്‍ നിന്നുള്ള മിഠായി ശേഖരണം. എന്തുതന്നെയായാലും, പിശാചുക്കളെ പ്രീതിപ്പെടുത്താന്‍ വേണ്ടിയെന്ന് ചരിത്രം പറയുന്ന ഈ ദിവസം വളരെ ഉത്സാഹത്തോടെ ഇവിടെ ആഘോഷിക്കപ്പെടുന്നു, ഒപ്പം അതോടനുബന്ധിച്ചുള്ള കോസ്റ്റ്യൂം വില്‍പ്പനയും.

കോസ്റ്റ്യൂമുകള്‍ക്ക്,
www.buycostumes.com

Sreeja Balaraj / TEAM INDULEKHA

RELATED PAGES
» Life @ US
» Sreeja Balaraj

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger