SPiCE most viewed videos in indulekha
 

Suits for Women

 Suits for Womenബിസിനസ് മീറ്റിംഗുകള്‍ക്ക് ഏറ്റവും സ്യൂട്ടായ വേഷം സൂട്ട് തന്നെ. അനുയോജ്യമായ കളര്‍ കോംബിനേഷനുകളില്‍ അവ ലഭ്യമാണു താനും. ഓരോ കളറിനും അതിന്റേതായ ഇം‌പ്രഷന്‍ ഉണ്ടെന്നാണ് ഫാഷന്‍ മാഗസിനുകളുടെ വിലയിരുത്തല്‍.
 Suits for Women
നേവി ബ്ലൂ, ബ്ലാക് എന്നിവയാണ് പവര്‍ കളേര്‍സ് . ഈ കളറുകളില്‍ ഉള്ള സൂട്ട് ധരിക്കുന്നവര്‍ ശക്തമായ തീരുമാനങ്ങള്‍ എടുക്കാന്‍ കെല്‍പ്പുള്ളവരും ഒട്ടും ഫ്ലെക്‍സിബിള്‍ അല്ലാത്തവരും ആയിരിക്കുമെന്ന ഇം‌പ്രഷന്‍ നല്‍കുന്നു.എന്നാല്‍ ഗ്രേ ഉള്‍പ്പെടെയുള്ള ലൈറ്റ് കളേര്‍സ് , ഒരു 'അപ്രോച്ചബിള്‍' ആയ ലുക്ക് സമ്മാനിക്കും. എന്തായാലും സൂട്ടിനൊപ്പം മാച്ചിംഗ് ആയ ജ്വല്ലറിയും ധരിച്ച് മീറ്റിംഗുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് ഒരു 'എലഗന്റ്' ലുക്ക് ഉണ്ട്.
(ഇടത്തെ ചിത്രത്തില്‍ കൊടുത്തിരിക്കുന്നത് ജോണ്‍‌സ് ന്യൂയോര്‍ക്ക് 3 പീസ് പാന്റ് സൂട്ട്. വില $320. ഡിസ്കൌണ്ട് സെയ്‌ല്‍ പ്രൈസ് $ 224. മേസീസ് ഷോറൂമുകളില്‍ ലഭ്യം.)

വൂളിന്റെ (wool) പല ബ്ലെന്‍ഡുകളാണ് സൂട്ട് നിര്‍മാണത്തിന് പ്രധാനമായും ഉപയോഗിക്കുന്നത്. വിമന്‍സ് സൂട്ടുകള്‍ സ്‌കര്‍ട്ട്, കോട്ട് അല്ലെങ്കില്‍ പാന്റ്സ്, കോട്ട് എന്നിങ്ങനെ പല കോംബിനേഷനുകളില്‍ ലഭ്യമാണ്. സൂട്ട് ധരിക്കുമ്പോള്‍ പെര്‍ഫെക്റ്റ് ഫിറ്റിംഗ് ആയിരിക്കണം.സൂട്ടിനു യോജിച്ച ഷൂ ധരിക്കേണ്ടതും നിര്‍ബന്ധം. (വലത്തെ ചിത്രത്തിലെ റെഡ് തഹാരി സ്കര്‍ട്ട് സൂട്ട് വില $ 280. ഡിസ്‌കൌണ്ട് സെയ്‌ല്‍ പ്രൈസ് $ 196.) ഓണ്‍ലൈന്‍ പര്‍ച്ചേസിന്, macys.com.

RELATED PAGES
»
Life @ US
» Sreeja Balaraj

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger