Hottest Trench Coats!!
ട്രെഞ്ച് കോട്ടുകളുടെ സാന്നിദ്ധ്യം ഫാഷന്‍ ലോകത്ത് ഒരു നിത്യ വിസ്‌മയമാണ്. എപ്പോഴും പുതുമയുള്ള ഡിസൈനുകളിലും മെറ്റീരിയലുകളിലും അവ ലഭ്യം. തണുപ്പിന്റെ ആദ്യപടിയായെത്തുന്ന ഫാള്‍ ഫാഷന്‍ ഷോകളില്‍ ട്രെഞ്ച് കോട്ടുകള്‍ ഒരു ഹോട്ട് ഐറ്റമാണ്. വിന്ററിന്റെ തണുപ്പുസൂചികള്‍ക്ക് തുളച്ചുകയറാന്‍ പറ്റാത്തവണ്ണം വൂള്‍, പോളിയെസ്റ്റര്‍ മെറ്റീരിയലുകളുടെ കോംബിനേഷനുകള്‍, ലെതര്‍ എന്നിങ്ങനെ നിരവധി മോഡലുകള്‍ വിപണിയിലുണ്ട്.1914 ല്‍ ബ്രിട്ടീഷ് ആര്‍മിയുടെ 'റെയിന്‍ കോട്ട്' ആയിട്ടാണ് ട്രെഞ്ച് കോട്ടുകള്‍ രംഗപ്രവേശം നടത്തുന്നത്. അന്നുമുതല്‍ ഇന്നോളം അവയ്ക്ക് ലോകം മുഴുവനും ആരാധകരുണ്ട്. ഇതിനു പ്രധാനകാരണം ട്രെഞ്ച് കോട്ടുകള്‍ക്കൊപ്പം സൂട്ട്, ജീന്‍സ് എന്നുവേണ്ട ഏതു സ്റ്റൈലും നന്നായി ഇണങ്ങുമെന്നതാണ്. ഒരേ സമയം ക്ലാസിക് ആന്‍ഡ് ട്രെന്‍ഡി ലുക്ക്. ഓരോ വര്‍ഷവും പുതിയ പാറ്റേണുകളിലും ടെക്‍സ്‌ചറുകളിലും അവ നിര്‍മ്മിക്കുവാന്‍ ഡിസൈനേര്‍സ് പ്രത്യേകം ശ്രദ്ധിക്കുന്നു. കാല്‍മുട്ടുവരെയുള്ള ക്ലാസിക് ടൈപ് ട്രെഞ്ച് കോട്ടിന് ട്രഡീഷണല്‍ ബെല്‍റ്റ് ഒരു അലങ്കാരമാണ്.

ഇക്കുറി വിന്ററില്‍ യെല്ലോ, പിങ്ക്, വൈറ്റ്, റെഡ്, ബ്ലൂ തുടങ്ങി നിരവധി കളറുകളിലും പ്രിന്റുകളിലും ട്രെഞ്ച് കോട്ടുകള്‍ വിപണിയിലിറങ്ങി. ഫാഷന്‍ ലോകത്തെ പ്രധാന കമ്പനികളെല്ലാം തന്നെ വ്യത്യസ്ത സ്റ്റൈലുകളില്‍ ട്രെഞ്ച് കോട്ടുകള്‍ ഡിസൈന്‍ ചെയ്തിട്ടുണ്ട്. മുകളിലെ ചിത്രത്തില്‍ 'ബനാന റിപബ്ലിക്' പുറത്തിറക്കിയ ട്രെഞ്ച് കോട്ട്. ഗ്രേ കളര്‍, കോളര്‍ലെസ്, ഡബിള്‍ ബ്രെസ്റ്റഡ്, 100% മെറിനോ
വൂളില്‍ നിര്‍മ്മിച്ചിരിക്കുന്നു. ഒറിജിനല്‍ പ്രൈസ് $190, സെയില്‍ പ്രൈസ് $ 109.99. രണ്ടാമത്തെ ചിത്രം 'ബനാന റിപബ്ലിക്' ന്റെ തന്നെ കോട്ടണ്‍ ട്രെഞ്ച് ജാക്കറ്റ്. റൌണ്ടഡ് കോളര്‍, 4 ബട്ടണ്‍ സ്റ്റൈല്‍, ലൈന്‍ഡ് മോഡല്‍ . വില $ 150.
കൂടുതല്‍ വിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ പര്‍ച്ചേസിനും,
www.bananarepublic.com
RELATED PAGES
» Life @ US
» Sreeja Balaraj



0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME