Mazhathullikal
മഴത്തുള്ളികള്‍-പന്തളം കേരളവര്‍മ
ഉള്ളതെല്ലാം പറക, ചെറുമഴ-
ത്തുള്ളികള്‍ നിങ്ങളിറ്റു വീഴുവോര്‍
വെള്ളമായിട്ടു വീഴുന്നതെങ്ങുനി-
ന്നുള്ളിലേറ്റമറിവതിന്നാഗ്രഹം
'കാര്യമെല്ലാം ശരിക്കു പറഞ്ഞിടാം
സൂര്യദേവന്റെ രശ്മി കടലിലും
ആറ്റിലും കുളം തോടെന്നിവയിലും
വറ്റി വെള്ളമൊരുപോലെ വറ്റുന്നു.
നേരെ സൂര്യന്റെ രശ്മികള്‍ തട്ടിടു-
ന്നേരമീ വെള്ളത്തുള്ളികളൊക്കെയും
ആവിയായിട്ടു മേല്‍പോട്ടു പൊങ്ങിയ-
ങ്ങാവിധം മേഘമായിട്ടു തീരുന്നു.
പിന്നെയങ്ങേറ്റം തണുത്തോരു കാറ്റതില്‍
ചെന്നടിക്കുമ്പൊഴാ വെള്ളമൊക്കെയും
ചിന്നിയിങ്ങനെ തുള്ളികളായ്‌ത്താഴെ-
ത്തന്നെ വീഴുന്നു വീണ്ടും, ധരിക്കുക.'
(Taken from Panthalam Keralavarmayute Balakavithakal, published by Mathrubhumi Books, Kozhikkode, Kerala)



0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME