Rain in Thirukkural
The world classic in Tamil by the legendary Thiruvalluvar, saint, poetand scholor of hoary antiquity, translated into Malayalam by M.R.R. Variar
Poorna Publications, Kozhikode, Kerala
HOW TO BUY THIS BOOK
വാന്‍ ചിറപ്പ് (മഴയുടെ പ്രാധാന്യം)
വാന്‍നിന്റുലകം വഴങ്കി വരുതലാല്‍
താനമിഴ്‌തം എന്റുണരര്‍ പാറ്റു.
(മഴ തുടരെ ഉണ്ടായിക്കൊണ്ടിരിക്കുന്നതുകൊണ്ടാണ് ഈ ലോകം നിലനില്‍ക്കുന്നത്. അതുകൊണ്ട് മഴ തന്നെ അമൃതം എന്ന് വ്യവഹരിക്കപ്പെടുന്നു.)
തുപ്പാര്‍ക്കു ത്തുപ്പായ തുപ്പാക്കി ത്തുപ്പാര്‍ക്കു
തുപ്പായ തുഉം മഴൈ.
(ഭക്ഷണം കഴിക്കുന്നവര്‍ക്ക് നല്ല നല്ല രുചിയുള്ള ഭക്ഷണം പാകം ചെയ്തു കൊടുത്തും പിന്നീട് താന്‍ തന്നെ ഭക്ഷണമായിത്തീര്‍ന്നും ഈ മഴ നിലനില്‍ക്കുന്നു.)
വിണ്‍ ഇന്‍റു പൊയ്പ്പിന്‍ വിരിനീര്‍ വിയനുലക
ത്തുള്‍നിന്‍റുടറ്റും പചി.
(മഴ നിന്നു പോയി ഈ ലോകത്തെ കഷ്ടപ്പെടുത്തുകയാണെങ്കില്‍, ആഴിപ്പരപ്പിനാല്‍ ചൂഴപ്പെട്ട ഈ വിസ്തൃതമായ ലോകത്തെ വിശപ്പ് വാട്ടിക്കളയും.)
ഏരിന്‍ ഉഴാ അര്‍ ഉഴവര്‍ പുയലെന്നും
വാരി വളംകുന്‍റിക്കാല്‍
(മഴയുടെ സമൃദ്ധി കുറയുകയാണെങ്കില്‍ കൃഷീവലര്‍ക്ക് പാടത്ത് പണി ചെയ്യാന്‍ കഴിയാതെ വരും. ഈ ലോകജീവിതത്തിനു തന്നെ താളപ്പിഴ സംഭവിക്കുകയും ചെയ്യും.)
കെടുപ്പതുഉം കെട്ടാര്‍ക്കുച്ചാര്‍വായ് മറ്റാങ്കേ
എടുപ്പതുഉം എല്ലാം മഴൈ.
(ഈ ലോകത്തെ അതിവര്‍ഷം കൊണ്ട് നശിപ്പിക്കുന്നതും നശിച്ചവര്‍ക്ക് നഷ്‌ടപ്പെട്ടതെല്ലാം തിരിച്ചെടുത്തു കൊടുക്കുന്നതും മഴ തന്നെ.)
വിചുംപിന്‍ തുളിവീഴിന്‍ അല്ലല്‍ മറ്റാങ്കേ
പചുംപുല്‍ തലൈ കാണ്‍പരിതു.
(മേഘത്തില്‍ നിന്ന് മഴത്തുള്ളികള്‍ പൊഴിഞ്ഞാലല്ലാതെ എങ്ങനെയാണ് ഇളംപുല്‍ക്കൊടിനാമ്പുകള്‍ പൊട്ടിപ്പുറപ്പെടുന്നതു കാണാന്‍ കഴിയുക.)
നെടുംകടലും തന്‍നീര്‍മൈ കുന്‍റും തടിന്തെഴിലി
താന്‍ നല്‍കാതാകിവിടിന്‍
(മഴമേഘങ്ങള്‍ വേണ്ടവിധം പെയ്യാതിരുന്നാല്‍ ആഴിപ്പരപ്പിലെ ജലവും വറ്റിക്കുറഞ്ഞു പോകും.)
ചിറപ്പൊടു പൂചനൈ ചെല്ലാതുവാനം
വറക്കുമേല്‍ വാനോര്‍ക്കും ഈണ്ടു.
(മേഘങ്ങള്‍ക്കു വരള്‍ച്ച ബാധിക്കുകയാണെങ്കില്‍ ഇഹലോകവാസികള്‍കു മാത്രമല്ല, ദേവന്മാര്‍ക്കും ശരിയായ പൂജകള്‍ ലഭിക്കാതെ ദുഃഖമുണ്ടാകും.)
താനം തവം ഇരണ്ടും തങ്കാ വിയനുലകം
വാനം വഴങ്കാതെനിന്‍
(വിസ്തൃതമായ ഈ ലോകത്തില്‍ മഴ പെയ്യാതിരിക്കുകയാണെങ്കില്‍, ജലം പകര്‍ന്നു ചെയ്യേണ്ട ദാനം, തപം ഈ രണ്ടു കാര്യങ്ങളും ഇല്ലാതായിത്തീരും.)
നീരിന്റമൈയാതുലകെനിന്‍ യാര്‍യാര്‍ക്കും
വാനിന്റമൈയാതൊഴുക്കു.
(ജലമില്ലെങ്കില്‍ സകലര്‍ക്കും ലോകജീവിതം അസാധ്യം തന്നെ. ജലപ്രവാഹവും ധര്‍മജീവിതവും നിലയ്ക്കും. എല്ലാവര്‍ക്കും ജീവിതധര്‍മം നിറവേറ്റാന്‍ ജലം കൂടിയേ തീരൂ.)
COPYRIGHTED MATERIAL
RALATED PAGE
1. Thirukkural



1 Comments:
My hats-off to Indulekha.com.Rain Raga was a very fascinating topicAs i'm a new reader of this newsletter ,i'm so glad to inform u people that this was the magazine i was in search for.Rain Raga was a very delightful experience.I always love rains!!
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME