share your memoirs at SPiCE most viewed videos in indulekha
 

ഒറ്റ

- ഗോപികൃഷ്‌ണന്‍, ദുബായ്
പശ്‌ചാത്തലത്തില്‍ മാര്‍ക്കോസും ദലീമയും കൂടി തൊണ്ട പൊട്ടിക്കുന്നുണ്ട്; ബാബുരാജിന്റെ പഴയ പാട്ടുകള്‍. പ്രാണസഖി, താമസമെന്തേ…തുടങ്ങിയവ. ഇന്ന് വാങ്ങിയ കാസറ്റ്.

കോട്ടയത്തെ വൈകുന്നേരങ്ങള്‍ എനിക്കു ശരിക്കും നഷ്‌ടമായി. ഇവിടെ സുഹൃത്തുക്കള്‍ ആയിവരുന്നു. വൈകുന്നേരങ്ങളില്‍ നടക്കും. വ്യാഴാഴ്ച ഉച്ചയ്‌ക്കു ശേഷം ഒഴിവാണ്, വെള്ളിയാഴ്‌ചയും.

സുന്ദരികള്‍- ഇന്ത്യന്‍, ഫിലിപ്പൈന്‍സ്, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നു വന്നവര്‍-നൃത്തം ചെയ്യുന്ന നിശാഗൃഹങ്ങളുണ്ട്. മദ്യവും സുലഭം. മദിരാക്ഷിക്ക് പണം കൊടുത്താല്‍ അരക്കെട്ടും മാറിടവും ആവോളം കുലുക്കി കാണിക്കും, അടുത്തു വന്ന്. പിന്നെ അവിടെത്തന്നെ മാല കിട്ടും. അത് പണം കൊടുത്തു വാങ്ങി സുന്ദരികളുടെ കഴുത്തിലണിയിച്ച് സായൂജ്യമടയാം.

മദ്യാസക്‌തിയില്‍ നോം ഒരിക്കല്‍ ഒരു മാല വാങ്ങി സുന്ദരിയുടെ പൂമേനിയില്‍ അണിയിക്കാന്‍ തീരുമാനിച്ചു. അവളെ അടുത്തേക്ക് വിളിച്ചു. മന്ദം മന്ദം അവള്‍ അടുത്തുവന്നു. ഇന്ത്യനായിരുന്നു. ഹിന്ദിപ്പാട്ടുകള്‍ക്കൊത്ത് ചുവടനക്കി അവള്‍ എന്റെയും സുഹൃത്തുക്കളുടെയും കണ്ണുകുളിര്‍പ്പിച്ചു കൊണ്ടിരുന്നു.കയ്യെത്തുംദൂരത്ത് അവള്‍ വന്നപ്പോള്‍ ഉടനെ വായിലൊരു ചോദ്യം വന്നു: “Do you know Hindi?” ഇതു കേട്ട ഉടനെ സുന്ദരി പിന്നോക്കം നടന്നു!

എനിക്കാണെങ്കില്‍ കലി വന്നു. ഉടനെ മാല ഞാന്‍ കഴുത്തിലണിഞ്ഞു. അല്പം കഴിഞ്ഞ് മ്യൂസിക് ഓപ്പറേറ്റ് ചെയ്യുന്ന പയ്യനെ വിളിച്ച് അവന്റെ കഴുത്തിലണിയിച്ചു. വാശി തീര്‍ന്നില്ല. വീണ്ടും മാല വാങ്ങി. വീണ്ടും അവനിട്ടുകൊടുത്തു. രണ്ട് റിയാല്‍ പോയിക്കിട്ടി. ഉദ്ദേശം 250 രൂപ! കൃതാര്‍ഥനായ ഞാന്‍ സ്വസ്‌ഥാനത്ത് വന്നിരുന്ന് വീണ്ടും സുരപാനം തുടങ്ങി.

സമയം ഒരു മണി. ഇന്ത്യന്‍സമയം പറഞ്ഞാല്‍ രണ്ടര. മണി മുഴങ്ങി. ഇന്നത്തെ കച്ചേരി ശുഭം. മടക്കയാത്ര ഭക്ഷണത്തിനു ശേഷം. ടാക്സിയില്‍ റൂമിലേക്ക്. സുഹൃത്തുക്കളില്‍ ഒരുവന് പല്ലക്ക് വേണം, ടാക്സി പോര. കാരണം, കുടിക്കുമ്പോള്‍ അവന്‍ എണ്ണാന്‍ മറന്നു പോയി. എത്ര കഴിച്ചെന്ന് അവനറിയില്ല. അവനെ കാണുന്നവര്‍ക്ക് ഊഹിക്കുകയെങ്കിലും ചെയ്യാം. ഒരു സുഹൃത്ത് ശരീരം പല്ലക്കാക്കി രാജകുമാരനെ കെ. എഫ്. സി. ഭക്ഷണശാലയിലെത്തിച്ചു. തുടര്‍ന്ന് വേദാന്തസാരപ്രഭാഷണം, റസ്‌റ്റോറന്റില്‍ സ്വാമി സുജേഷ് കുമാര്‍ ചൈതന്യ. സ്വാമി ഭക്ഷണം തൊട്ടില്ല. പകരം ഉള്ളിലുള്ളതില്‍ പാതി റോഡരികില്‍ സംഭാവന ചെയ്‌തു; ദാനശീലന്‍, ധര്‍മിഷ്‌ഠന്‍!

മൊത്തം നാലു പേര്‍. ടാക്സി പിടിച്ചു. രണ്ടു പേരെ അവരുടെ സ്ഥലങ്ങളില്‍ ഇറക്കി. സ്വാമിയും ഞാനും ഒരുമിച്ചാണ് താമസം. ഒരേ ഫ്ലാറ്റില്‍. എനിക്കു പല്ലക്കാകാതിരിക്കാന്‍ കഴിയില്ല. ആയി. കാറിറങ്ങി രണ്ടു മിനിറ്റ് കഷ്‌ടിച്ചു നടന്നാല്‍ മൂന്നാം നിലയിലുള്ള ഫ്ലാറ്റില്‍ എത്താം. രണ്ടു ചുവടുവന്ന സ്വാമി തുടര്‍ന്ന് അനന്തശയനം; അറേബ്യന്‍മണ്ണില്‍, ഭൂമിദേവിയുടെ ടാറിട്ട തിരുമുറ്റത്ത്.

ഈ റോഡിലൂടെ 5 കാര്‍ പോയാല്‍ ആറാമതു വരുന്നത് പോലീസ് വണ്ടിയാകും. ഭഗവാന്‍ അനന്തശയനത്തിനു മുതിര്‍ന്ന സമയത്ത് ഒരെണ്ണം വന്നിരുന്നെങ്കില്‍ എനിക്ക് ഈ കഥ നാട്ടില്‍ വന്നു പറയാനുള്ള സൌകര്യം ചെയ്‌തു തരുമായിരുന്നു! നിര്‍ഭാഗ്യകരം, അതുണ്ടായില്ല.

നോം പല്ലക്കിന്റെ രൂ‍പത്തില്‍നിന്ന് മനുഷ്യനായി മാറുകയും അവസരത്തിനൊത്തുയര്‍ന്ന് സ്വാമിയെ ബില്‍ഡിങ്ങിന്റെ ചുവട്ടിലുള്ള നിലയിലെ ബഞ്ചില്‍ കൊണ്ടിരുത്തുകയും ചെയ്തു; അല്ല, കിടത്തി. തുടര്‍ന്ന് ഒന്നു ഫോണ്‍ ചെയ്യാന്‍ പോയി. തിരിച്ചു വന്ന് സ്വാമിയെ മുറിയില്‍ എത്തിച്ചു.

ദിവസങ്ങള്‍ പലതും ഇങ്ങനെ പോകുന്നു. വീടും നാടും വിട്ടതിന്റെ വിഷമം ചിലപ്പോള്‍ തോന്നാറുണ്ട്, ഏകാന്തതയും. ‘നമ്മളെപ്പോഴും ഒറ്റയ്ക്കാണ് ’ എന്ന ഗീതാവചനം അപ്പോള്‍ തുണയ്ക്കെത്തും.

ഇതൊരു ഭാഗത്ത്. ആസ്വാദനത്തിന്റെ മേച്ചില്‍‌പ്പുറങ്ങള്‍ തരുന്ന ആനന്ദം മറ്റൊരു ഭാഗത്ത്. ഇവയ്ക്കിടയിലെ നെല്ലും പതിരും തിരയാന്‍ മിനക്കെടാതെ കൂടുതല്‍ ആസ്വദിച്ച് ജീവിക്കാന്‍ ഹൃദയം പറയുന്നു. അതു ശരിയല്ലെന്ന് തലച്ചോറും. ഹൃദയത്തിന്റെയും മസ്തിഷ്കത്തിന്റെയും ഈ സംവാദം ചിലപ്പോള്‍ ഉറക്കം കെടുത്തും.

ഇനി സിറിയന്‍ സുന്ദരിയേക്കുറിച്ച് അല്പം. വൈകാരികമായി വളരെ അടുത്ത്. അവളോടു മാത്രമല്ല, അവളുടെ അനുജത്തിമാരോടും അനുജന്‍‌മാരോടും. എല്ലാവര്‍ക്കും ഞാന്‍ സുപരിചിതന്‍. വില്ലന്റെ രൂപത്തില്‍ അവളുടെ പിതാവും മതവും. മലയാളവാചകങ്ങള്‍ പലതും പഠിപ്പിച്ചു. ആ കുട്ടികള്‍ എന്നെ ‘ഏട്ടാ’ എന്നു വിളിക്കുന്നു. പ്രൈമറി ക്ലാസ് പോലും പിന്നിടാത്ത എന്റെ ഇംഗ്ലീഷിന് ഇങ്ങനെയൊരു ബന്ധം ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷിക്കുന്നു.

അവളുടെ മുഖം പോലും കണ്ടിട്ടില്ലാത്ത ഞാന്‍ അവളെ എന്റെ ജീവിതത്തിലേക്കു ക്ഷണിച്ചു. സസന്തോഷം അവള്‍ തയാര്‍. പക്ഷേ, വില്ലന്‍ പിതാവ് വിടുന്നില്ല. അവളെ ഉടനെ കെട്ടിക്കാന്‍ ശ്രമിക്കുന്നു. ഞാന്‍ ഫോണ്‍ ചെയ്യുമ്പോള്‍ പാവം കുട്ടി കരയുന്നു. എന്റെ നിസ്സഹായാവസ്ഥയെ പഴിക്കുകയല്ലാതെ എനിക്കൊന്നും ചെയ്യാനില്ല. അവള്‍ക്കവിടുന്ന് വരാന്‍ പറ്റിയാല്‍ നാട്ടില്‍ എറണാകുളത്തോ മറ്റോ വിമന്‍സ് ഹോസ്റ്റലില്‍ തല്‍ക്കാലം ആക്കാം. ടിക്കറ്റും ചെലവും ഇപ്പോള്‍ എനിക്കു പ്രശ്നമല്ല. ഇംഗ്ലീഷ് നന്നായി അറിയുന്നതിനു പുറമേ അവള്‍ക്ക് ഫ്രഞ്ച്, ജാപ്പനീസ്.. അങ്ങനെ എട്ടോളം ഭാഷകളറിയാം; ഹിന്ദിയടക്കം. നാട്ടിലെന്തെങ്കിലും ജോലി കിട്ടും.

പക്ഷേ, അവിടുന്നു പറക്കാന്‍ കഴിയണം. വില്ലനാണെങ്കില്‍ അറബിയല്ലാതെ ഒരു ഭാഷയും അറിയില്ല. അതുകൊണ്ട് എനിക്കു സംസാരിക്കാനും മാര്‍ഗമില്ല. എന്തായാലും റസിഡന്റ് വിസ ശരിയായാല്‍ ഞാന്‍ ആദ്യം അവിടെപ്പോകും.

ശരിക്കും മനസ്സില്‍ ഒരു വേദന ഞാന്‍ അറിയുന്നു…

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger
Like to take Viagra? perhaps you already hear about buy viagra no doctor Buying fake viagra almost everyone loves buy viagra cheap. Research Drug Overdose so what exactly is a erectile dysfunction drug viagra best buy