What's SPiCE?
ജീവിതത്തില്‍ നിന്ന് പുസ്തകത്തിലേക്ക് !
പ്രിയപ്പെട്ടവരേ, ഓര്‍മകള്‍ ചിത്രീകരിക്കാന്‍ ഇതാ ഒരു അവസരം: സ്‌പൈസ് .
ഓര്‍മകള്‍ക്ക് ഒരു ഓണ്‍ലൈന്‍ പുസ്തകം.
SPiCE വെറും SPICE അല്ല. അതില്‍ ഒരു I ഒളിച്ചിരിപ്പുണ്ട്. അതെ, സ്‌പൈസിന്റെ വിഷയം നമ്മളാണ്; നമ്മള്‍ ഓരോരുത്തരും. സ്വന്തം ജീവിതം, അനുഭവങ്ങള്‍, ഓര്‍മകള്‍ എല്ലാം ഇവിടെ രേഖപ്പെടുത്താം.
സ്‌പൈസില്‍ വരുന്ന രചനകളില്‍ നിന്ന് ഏറ്റവും മികച്ചവ തിരഞ്ഞെടുത്ത് പുസ്തകമായി പ്രസിദ്ധീകരിക്കും. മലയാളത്തിലെ പ്രഗത്ഭരായ എഴുത്തുകാരും ചിത്രകാരന്മാരും ചലച്ചിത്രപ്രവര്‍ത്തകരും ഉള്‍പ്പെടുന്ന ഒരു വിദഗ്ദ്ധ സമിതിയായിരിക്കും രചനകള്‍ തിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട വീഡിയോകള്‍ പുസ്തകത്തിനൊപ്പമുള്ള സി ഡിയില്‍ ഉള്‍പ്പെടുത്തും.
ചെയ്യേണ്ടത്
സുഖവും ദു:ഖവുമാണ് ഓര്‍മകള്‍. കാലം മൂടിക്കളഞ്ഞ പലതും ചിലപ്പോള്‍ വര്‍ത്തമാനത്തിലേക്ക് പടി കയറി വരും. പ്രതീക്ഷകള്‍, സ്വപ്നങ്ങള്‍, പേടികള്‍, വിശ്വാസങ്ങള്‍, തെറ്റുകള്‍, ശരികള്‍, ദുരന്തങ്ങള്‍, ദുരിതങ്ങള്‍, രഹസ്യങ്ങള്‍, വേദനകള്‍, വിഹ്വലതകള്‍, പ്രണയം, പ്രതികാരം, കാമം, ക്രോധം...
ഇതൊന്നുമല്ലെങ്കില്‍, പഴയൊരു യാത്രയുടെ ഓര്‍മ, പണ്ടു കണ്ട ഒരു സിനിമ, കേട്ടു മറന്ന ഒരു പാട്ട്, അവിശ്വസനീയമായ ഒരു സംഭവം...
അങ്ങനെ എന്തു തന്നെയായാലും അത് കടലാസിലേക്ക് പകര്‍ത്തുക. അല്ലെങ്കില്‍ കംപ്യൂട്ടറിലേക്ക്. ഒരു പോസ്റ്റ് കാര്‍ഡിലോ ഇന്‍ലന്‍ഡിലോ ആയാലും വിരോധമില്ല. ഒടുവില്‍ പേരും വിലാസവും കൂടി എഴുതുക. എന്നാല്‍, അതു നിര്‍ബന്ധമുള്ള കാര്യമല്ല. രഹസ്യങ്ങളുടെ ഭാരമൊഴിച്ച് ആരുമറിയാതെ സ്വസ്ഥമായി ഇരിക്കാനാണ് ഇഷ്‌ടമെങ്കില്‍ ഒരു ഒപ്പു പോലും ഇടാതെ നിങ്ങള്‍ക്ക് അജ്ഞാത(യാ)നാകാനുള്ള സ്വാതന്ത്ര്യമുണ്ട്.
നിങ്ങളുടെ ഓര്‍മകള്‍ അക്ഷരങ്ങളില്‍ തന്നെ വേണമെന്ന് നിര്‍ബന്ധമില്ല. ചിത്രരചന വശമുണ്ടെങ്കില്‍ അതിനെ ഒരു ചിത്രമാക്കാം, അല്ലെങ്കില്‍ കാര്‍ട്ടൂണ്‍ ആക്കാം. എന്തിനേറെ, നിങ്ങളുടെ വീഡിയോ ക്യാമറയിലോ മൊബൈല്‍ ഫോണിലോ ഷൂട്ട് ചെയ്ത ഒരു കൊച്ചു സിനിമ പോലുമാക്കി മാറ്റാം. സിനിമ ഒരു വീഡിയോ സി ഡിയിലേക്ക് കോപ്പി ചെയ്തോ ഇ-മെയില്‍ ആയോ അയയ്ക്കാം.
ഇനി അയക്കേണ്ട വിലാസം:
Swapna Tom Mangatt
Editor, indulekha.com
Sreyas Villa Road
Devalokam P. O.
Kottayam
Kerala, India
686 038
Phone: 94465-74687
ഈ വിലാസത്തില്‍ ഇ- മെയിലായും അയക്കാം:
editor@indulekha.com
അയച്ചു കിട്ടുന്ന എല്ലാ രചനകളും പ്രസിദ്ധീകരിക്കണമെന്നില്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഒരു കാര്യം ഉറപ്പിക്കാം: മികച്ച രചനകളെല്ലാം ഇന്ദുലേഖ ഡോട് കോമില്‍ ഉള്‍പ്പെടുത്തും, തീര്‍ച്ച!
ശ്രദ്ധിക്കുക
* നിങ്ങളുടെ രചനയില്‍ I ഉണ്ടെന്ന് സ്വയം ഉറപ്പു വരുത്തുക. കാരണം സ്‌പൈസിന്റെ ജീവന്‍ അതിലാണ്.
* രചനകള്‍ മലയാളത്തില്‍ ആയിരിക്കണം.
* പേര് വയ്ക്കാന്‍ താല്പര്യമില്ലാത്തവര്‍ക്ക് അങ്ങനെ ചെയ്യാവുന്നതാണ്.
* പോസ്റ്റിലോ കൊറിയര്‍ വശമോ ഇ-മെയില്‍ ആയോ അയയ്ക്കാം.
* മൂന്ന് ഫൂള്‍സ് ക്യാപ് പേജിലധികം കുറിപ്പുകള്‍ നീളാതിരിക്കുന്നതായിരിക്കും നല്ലത്.
* പോസ്റ്റ് കാര്‍ഡിലും അയയ്ക്കാം.
* ചിത്രങ്ങള്‍ക്ക് ഏതു മാധ്യമവും ഉപയോഗിക്കാം.
* അയച്ചു കിട്ടുന്ന രചനകള്‍ തിരികെ അയയ്ക്കില്ല; ദയവായി ക്ഷമിക്കുക!
SPiCE is not just SPICE. There's an 'I' in hiding..
And a SPY in disguise!!
SPiCE is SPICE OF LIFE @ iNDULEKHA.COM
please note: your access to and use of any of the features and services on SPiCE constitutes acceptance of the terms of use and the privacy policy of indulekha.com


>> CHANNEL HOME >> INDULEKHA HOME