ഞാന്‍!
- ഷെബിന്‍ ജബ്ബാര്‍, ഖത്തര്‍
എന്താ ഇപ്പൊ എന്നെ പറ്റി പറയാ.....
ഉടയതമ്പുരാന്‍ ഇറങിവന്ന് ‘എന്തുവാടെയ് നിനക്കു വെണ്ടതെന്നു’ ചോദിച്ചാല്‍ മറ്റൊന്നും ആലോചിക്കാതെ ചാടിക്കയറി, ‘ആശാനെ ഞാന്‍ പഠിച്ച തിരൂര്‍ ഹോസ്റ്റലില്‍ എന്റെ ബാച്ചിനൊപ്പം ഒരു മൂന്നാലഞ്ചു കൊല്ലം കൂടി പഠിക്കാനനുവദിക്കണേ’ എന്നു പറയും.
അങ്ങനെ അത്രയധികം സ്നേഹിച്ചിരുന്ന ഹോസ്റ്റല്‍ ജീവിതവും കഴിഞ്ഞ്, നമ്മുടെ കൊച്ചു ഗ്രാമമായ എടവനക്കാടിന്റെ കാണുന്ന മാവിലൊക്കെ കല്ലുമെറിഞ്ഞ്, വൈകുന്നേരങളില്‍ എച്. ഐ. എച്. എസ്. സ്ക്കൂളിന്റെ ബസ് സ്റ്റോപ്പില്‍ എന്നെയും ആരെങ്കിലുമൊക്കെ നോക്കും എന്ന ശുഭപ്രതീക്ഷയില്‍ വളരെ ആത്മാര്‍ഥമായ് ഫെയര്‍ ആന്റ് ലവ്‌ലിയും തേച്ച് റോഡില്‍ കൂടി പോകുന്ന ബസിനെയൊക്കെ നോക്കി കയ്യും പൊക്കി കാട്ടി അങ്ങനെ നില്‍ക്കും. എല്ലാവരും പോയ്‌ക്കഴിഞ്ഞാല്‍ വിശ്വംഭരന്‍ ചേട്ടന്റെ കടയില്‍ കയറി ഒരു ചായയും കുടിച്ച് ചുറ്റുവട്ടത്തും അല്ലെങ്കില്‍ തൊട്ടപ്പുരത്തുള്ള പന്ച്ചായതിലും പുതുതായ് നടന്ന ഒളിച്ചോട്ടം, വേലിചാട്ടം, പുതിയ താമസക്കാരുടെ വീട്ടിലെ കുരുവികളുടെ സെന്‍സസ് എന്നിവ എല്ലാം ഞാന്‍ നോക്കി നില്‍ക്കുമ്പോളാണു സംഭവിച്ചതെന്ന മാതിരി തട്ടിവിടും. (ഇതിനു ഞങ്ങളാരും മോശക്കാരായിരുന്നില്ല!)
ഞായറാഴ്ചകളില്‍ ആരുടെയെങ്കിലും വിരുന്നോ കല്യാണമോ ഉണ്ടെങ്കില്‍ അതു കൂടും. ഇവന്മാര്‍ ആരോടൊ ഉള്ള വാശി തീര്‍ക്കുകയാണെന്നു മറ്റുള്ളവര്‍ക്കു തോന്നുമെങ്കിലും ഞങ്ങളെല്ലാവരും ചേര്‍ന്നിരുന്നു എല്ലാ കല്യാണത്തിനും കഴിക്കുന്ന പോലെ വളരെ ‘കുറച്ചു’ മാത്രം കഴിച്ച് പോരും. വൈകുന്നേരം ചെറായി ബീച്ചില്‍ പോയി ഒരു കപ്പലണ്ടി പാക്കറ്റും വാങ്ങി കൊറിച്ച് അവിടെ തന്നെ തിരക്കിനിടയില്‍ കൂടി അവിടെയ്‌ക്കും ഇവിടെയ്‌ക്കും മൂന്നു മൂന്നര നാലു പ്രാവശ്യം നടക്കും. അതു കഴിഞ്ഞു പരസ്പരം ചോദിക്കും, ‘എല്ലാവര്‍ക്കും പൂതി തീര്‍ന്നോ?’ എന്ന്. എല്ലാവരും ‘ഒ കെ’ പറഞ്ഞാല്‍ അവിടെ തന്നെ കുത്തിയിരിക്കും.
അല്ലെങ്കില്‍ ബീച്ചില്‍ ചില ഭാഗങ്ങളില്‍ ചെറുപ്പക്കാര്‍ കൂട്ടം കൂടിനിന്ന് കടലിലേയ്ക്കു നോക്കിയിരുന്നു വെള്ളമിറക്കുന്നുണ്ടാവും. വേറൊന്നും കാണാനല്ല, കപ്പലണ്ടി തിന്ന ദാഹം തീര്‍ക്കാനായിട്ടു മാത്രം...സത്യം! ഞങ്ങളും അവിടെ ചെന്നു കുറച്ചു വെള്ളമിറക്കിയിരിക്കും. അപ്പോള്‍, തിരക്കിന്റെ ഇടയില്‍ നിന്നും എത്ര ശ്രമിച്ചിട്ടും മുന്നോട്ടു വരാന്‍ പറ്റാത്തവര്‍ സങ്കടം കടിച്ചമര്‍ത്തി വിളിച്ചു പറയും: “എന്തുവാടെയ്... നാണമാവില്ലേടെയ്... കുറേ നേരമായല്ലോടെയ്.. ഇനിയെങ്കിലും ഒന്നെണീറ്റു പോടെയ്!” അതൊന്നും നമ്മളോടല്ലെന്നും നമ്മള്‍ കടലിലെ തിരമാലകളെണ്ണി തിട്ടപ്പെടുത്തുകയാണെന്നും ഭാവിച്ച് ചുമ്മാ അങ്ങനെ ഇരിക്കും.
‘ഓട്ടോകാഡ് ’ പഠിക്കാനെന്നു പറഞ്ഞ് കാലത്തു തന്നെ എണീറ്റു ബസില്‍ കയറി എറണാകുളത്തു ചെന്നിറങ്ങി രണ്ടു മണിക്കുര്‍ ഹൈ കോര്‍ട്ട് ജങ്‌ഷനിലും മൂന്നുമണിക്കൂര്‍ മറൈന്‍ ഡ്രൈവിലുമായി ചെലവിട്ട ദിനങ്ങള്‍. മറൈന്ന്‍ ഡ്രൈവിലെ കൈ നോട്ടക്കാരു വരെ സംശയതോടെ ഞങ്ങളെ നോക്കിയിട്ടു പരസ്പരം ചോദിക്കും: “എന്തൊന്നാ ഇവന്മാരു സ്ഥിരമുണ്ടല്ലൊ! ഇനി നമ്മടെ കഞ്ഞിയില്‍ പാറ്റയിടാന്‍ വല്ല ഉദ്ദേശവുമുണ്ടൊ?” അതും ഞങ്ങളോടല്ല എന്ന ഭാവത്തില്‍ കായലിന്റെ മനോഹാരിതയും കണ്ടങ്ങനെ ഇരിക്കും ഞങ്ങള്‍.
അങ്ങനെ ഇത്രയ്‌ക്കും രസമായി, ഒരു പണിയുമില്ലാതെ ഭൂമിയില്‍ - അതും എറണാകുളത്ത് - ജീവിക്കാമെന്നു നാട്ടുകാരെ ഞങ്ങള്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന കാലം. അപ്പോഴാണ്, ഞങ്ങളുടെ ജീവിതം കണ്ട് അസൂയ മൂത്ത ഏതോ പടുപാപി (അവന്‍ പണ്ടാറമടങ്ങി പോവുകയേയുള്ളു. ദുഷ്‌ടന്‍! പടച്ചോനെ, അവന്റെ തലയില്‍ ഇടിത്തീ വീഴ്ത്തുകയും അവന്റെ കാലില്‍ പേപ്പട്ടിയെ കൊണ്ടു കടിപ്പിക്കുകയും ചെയ്യണമെ! ) അങ്ങു ഖത്തറിലേക്ക് നമ്മുടെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് അയച്ചു കൊടുക്കുന്നത്. ഇതു കേട്ട പാതി കേള്‍ക്കാത്ത പാതി വാപ്പ നമ്മളെ വിളിച്ചു. എന്നിട്ട് പറഞ്ഞു: “ചുറ്റി തിരിഞ്ഞതൊക്കെ മതിയടെയ്. ആ പെട്ടിയും കെടക്കയുമെടുത്ത് ഇങ്ങോട്ടു പോരെടേയ്..”
ദൈവമേ, തീര്‍ന്നു, വെടിക്കെട്ടൊക്കെ തീര്‍ന്നു.
അങ്ങനെ ഖത്തറിലെത്തി. കാരണവന്മാര്‍, ‘ഉടയ തമ്പുരാന്‍ വിചാരിച്ചാല്‍ നടക്കാത്തതായി ഒന്നുമില്ല’ എന്നും, നാട്ടുകാര്‍ ‘പൊട്ടനു ലോട്ടറി അടിച്ചു’ എന്നും പറയുന്ന ഒരവസ്ഥയില്‍ ഇവിടെ ഒരു ജോലിയും കിട്ടി. ജീവിക്കാന്‍ വേണ്ടി പോലീസാവാന്‍ പോലും മടിയില്ലെന്ന്, ലാലേട്ടന്‍ നാടോടിക്കാറ്റില്‍ പറയുന്ന പോലെ അങ്ങനെ പോണ്...
‘മനസില്‍ സ്നേഹം മാത്രം സൂക്ഷിക്കുന്ന തെമ്മാടികള്‍’ എന്ന് കാന്റീനിലെ ഇക്ക പറയുന്ന മാതിരി; ആ ഒരുപാടു പേരില്‍ ഒരുവന്‍.

6 Comments:
This post has been removed by the author.
അളിയാ നന്നായിട്ടുണ്ടു...
നിന്നെ സമ്മതിച്ചിരിക്കുന്നു....
ആഷി തോപ്പില്‍
oh. ninne sammadichirikkunu...congrats dear....
well written, open hearted script. all the very best to him
Dear
ALAKKI VELUPPICHALLO
KALAKKI
KEEP IT UP
KEEP WRITING
"NINAKKU BHAVIYUND"
shebi,,.. ippozhaa vaayikunnathu.. enthaayaalum kolaaam maasheeeee...
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME