ഒന്നുമില്ല.... ഒന്നുമില്ല!
- ടോം ജെ. മങ്ങാട്ട്
When they came for the communists,
I did not speak out; I was not a communist.
When they locked up the social democrats,
I did not speak out; I was not a social democrat.
When they came for the trade unionists,
I did not speak out; I was not a trade unionist.
When they came for the Jews,
I did not speak out ; I was not a Jew.
When they came for me,
there was no one left to speak out.
ഇത്തിരി മുതിര്‍ന്ന സ്‌കൂള്‍. എന്റെ ആദ്യകോളജായ അരുവിത്തുറയിലെ സെന്റ് ജോര്‍ജസിനെ അങ്ങനെയേ അന്ന് വിശേഷിപ്പിക്കാനാവുമായിരുന്നുള്ളൂ. പത്താം ക്ലാസിന്റെ പൂട്ടുപൊളിച്ച് കോളജിലേക്ക് കാലെടുത്തു വയ്‌ക്കുന്ന മീശ കുരുത്തു തുടങ്ങുന്ന ആണ്‍കൌമാരവും ഈ കോളജും തമ്മില്‍ വലിയ വ്യത്യാസമൊന്നുമുണ്ടായിരുന്നില്ല. വലുതായെന്നു സ്വയം കരുതുമ്പോഴും ചെറുതാണെന്ന സത്യം അങ്ങനെ നില്‍ക്കും. (പെണ്‍കൌമാരത്തിന്റെ കഥ നേരെ തിരിച്ചാണ്. അതു കൊണ്ട് ഈ ഉപമയില്‍ നിന്ന് നമുക്കതിനെ ഒഴിവാക്കാം!)
ബിരുദപഠനം പാലായിലെ സെന്റ് തോമസ് എന്ന ആണ്‍കോളജിലായിരുന്നു. പെണ്‍മണത്തിന് പോസ്റ്റ് ഗ്രാജ്വേറ്റ് ക്ലാസുകളിലെ മേമ്പൊടിയേ ഉണ്ടായിരുന്നുള്ളൂ എന്നതൊഴിച്ചാല്‍ തികഞ്ഞ ഒരു കോളജ്. പക്ഷേ, അതൊരു പോരായ്‌മ തന്നെയായിരുന്നു. കോളജിന്റെ ഓരോ അണുവിലും ഒരു അപൂര്‍ണത ബാക്കി നിന്നിരുന്നു. കനം വച്ചു വരുന്ന സ്വന്തം പൌരുഷത്തില്‍ ‘ആത്മഗൌരവ’പ്പെട്ടിരുന്ന പലരും അയലത്തെ പെണ്‍കോളജിലേക്ക് എത്തി നോക്കി ആശ്വസിച്ചും നിശ്വസിച്ചുമാണ് കഴിഞ്ഞിരുന്നത്.
അങ്ങനെ അപൂര്‍ണതകളില്‍ ജീവിക്കുമ്പോള്‍, പാറി വീഴുന്ന ചില സ്വപ്നങ്ങളുണ്ടായിരുന്നു. അതിലൊന്നാണ് കോട്ടയത്തെ സി എം എസ് കോളജ്. കമലിന്റെ സിനിമകളിലും മറ്റും പിന്നീട് കാണാന്‍ കഴിഞ്ഞ ‘നിറ’മുള്ള ക്യാമ്പസ്: സി എം എസിനേക്കുറിച്ചുള്ള വിവരണങ്ങള്‍ ഇങ്ങനെ ഒറ്റ വാചകത്തിലാക്കാം. ഏതൊരു കേള്‍ക്കാത്ത ഗാനത്തേയും പോലെ അതു മധുരതരമായിരുന്നു. എറണാകുളം മഹാരാജാസും പാലക്കാട് വിക്‌ടോറിയയുമൊക്കെപ്പോലെ സി എം എസും കൌമാരങ്ങളെ മോഹിപ്പിച്ചിരുന്നു.
കോളോണിയല്‍ മാതൃകയിലുള്ള സുന്ദരമായ കെട്ടിടസമുച്ചയം, വായിച്ചാലും വായിച്ചാലും തീരാത്ത പുസ്‌തകസഞ്ചയം, പൊതിഞ്ഞു നില്‍ക്കുന്ന മരങ്ങളുടെ കുളിര്‍ന്ന ഹരിതചമയം, ശുദ്ധസുന്ദരവും ചിലപ്പോള്‍ പ്രണയ സുരഭിലവുമായ ആണ്‍-പെണ്‍ സൌഹൃദലയം.....വര്‍ണശബളമായ ഒരു കലാലയത്തിന്റെ (പ്രാസം കൊണ്ടു നശിപ്പിച്ച!) ഈ പതിവുവിവരണം അക്ഷരാര്‍ഥത്തില്‍ യോജിക്കും സി എം എസിന്. പക്ഷേ അവിടെ പഠിക്കാനുള്ള ഭാഗ്യം ഒരിക്കലുമുണ്ടായില്ല. അതോ, ഭാഗ്യദോഷമുണ്ടായില്ല എന്നാണോ പറയേണ്ടത്? ആ സന്ദേഹമാണ്, താരതമ്യേന സംഭവരഹിതമായ എന്റെ കലാലയജീവിതത്തിലെ ഏറ്റവും വലിയ അനുഭവം.
പതിന്നാലു വര്‍ഷം മുമ്പാണത്. കൃത്യമായ തീയതി 1992 ഓഗസ്റ്റ് ആറ്. സി എം എസ് എന്ന നിറമുള്ള സ്വപ്നത്തിലേക്ക് സത്യം സത്യമായി പ്രവേശിച്ച ദിവസം. സത്യം സ്വപ്നം പോലെ വര്‍ണാഭമല്ലെന്നു മനസിലാക്കാന്‍ വളരെക്കുറച്ച് സമയമേ വേണ്ടി വന്നുള്ളൂ. ക്യാമ്പസിലെ ജീവിതത്തിന് ഇത്രയും നിറക്കുറവോ എന്ന് അദ്‌ഭുതപ്പെട്ടു പോയി. വിഷാദത്തിലും ഭീതിയിലും മുങ്ങി നിവര്‍ന്ന ഒരു തരം നരച്ച കറുപ്പ്, അല്ലെങ്കില്‍ പകയുടെ കറ പുരണ്ട ചോരച്ചുവപ്പ്. ഇല്ല, വേറെ നിറങ്ങളൊന്നും ഉണ്ടായിരുന്നില്ല.
കേട്ടറിഞ്ഞ സൌന്ദര്യം കണ്ടറിയുക, പോസ്റ്റ് ഗ്രാജ്വേഷന് ചേരാനുള്ള ഒരു അപേക്ഷാഫോം സമ്പാദിക്കുക. ഇത്രയേ ഉദ്ദേശ്യമുണ്ടായിരുന്നുള്ളൂ സന്ദര്‍ശനത്തിന്. അടക്കം പറയുന്ന വിദ്യാര്‍ഥികളുടെ ചെറിയ കൂട്ടങ്ങള്‍, മെല്ലെ ഒഴിഞ്ഞു പോകുന്ന പെണ്‍കുട്ടികള്‍, പോലീസിന്റെ സാന്നിദ്ധ്യം.....ആകെക്കൂടി ഒരു കലാപം കഴിഞ്ഞ മട്ട്.
പക്ഷേ, കോളജിന്റെ മുറ്റം ഏതാണ്ട് ഒഴിഞ്ഞു കിടക്കുകയായിരുന്നു. തിരക്കിട്ട് ഒറ്റയ്‌ക്ക് നടന്നു വന്ന കോളജ് ജീവനക്കാരനെപ്പോലെ തോന്നിച്ച ഒരു മധ്യവയസ്‌ക്കനോട് സംശയം തീര്‍ക്കാനായി ചോദിച്ചു:
‘ഇന്ന് അവധിയാണോ? ’
‘ആ..... വിട്ടു’തികഞ്ഞ നിസംഗത.
‘എന്തു പറ്റി?’
അയാളെന്നെ നോക്കാതെ നടത്തത്തിനിടെ എന്തോ പിറുപിറുത്തു.
‘കേട്ടില്ല. ’ എന്ന് ഞാന്‍.
‘ഒന്നുമില്ല...ഒന്നുമില്ല!’നിസംഗതയല്ല, ഒരു തരം താല്പര്യമില്ലായ്മ.
അയാള്‍ ‘ഒന്നുമില്ല...ഒന്നുമില്ല!’ എന്നു പറഞ്ഞത് എന്തിനേക്കുറിച്ചാണെന്ന് അപ്പോള്‍ മനസിലായില്ല. പിന്നീട് അതറിഞ്ഞപ്പോള്‍ നട്ടെല്ലിലൂടെ ഒരു പുളിപ്പ് നിറുകയിലോളം കയറിപ്പോയി. പ്രീ ഡിഗ്രി ക്ലാസിലെ ഒരു സാധു വിദ്യാര്‍ഥിയെ അതേ കോളജിലുള്ളവര്‍ അടിച്ചുചതച്ച് മരണത്തിനിട്ടു കൊടുത്തു! സഹായത്തിന് പുറത്തു നിന്ന് കുറേ ‘പ്രൊഫഷണലുകളും’.
അതായിരുന്നു ആ ‘ഒന്നുമില്ലാത്ത ’ സംഭവം. അജേഷ് എന്നായിരുന്നു ആ ചെറുപ്പക്കാരന്റെ പേര്; അജേഷ് വിശ്വനാഥന്‍. ക്രൂരമായ മര്‍ദനത്തിന്റെ മൂന്നാം ദിവസം കോട്ടയം മെഡിക്കല്‍ കോളജില്‍ വച്ച് അജേഷ് ഒന്നുമില്ലായ്മകളില്‍ നിന്ന് നിത്യമായി രക്ഷപ്പെടുകയും ചെയ്‌തു.
അജേഷിനോടുള്ള വിരോധമാണ് ഈ തന്തോന്നിത്തത്തിന് കാരണമെന്ന് കരുതരുത്. അയാള്‍ ചിത്രത്തിലെങ്ങുമില്ലാതിരുന്ന ഒരു കഥാപാത്രം. ഒരു പാര്‍ട്ടിയിലും പ്രവര്‍ത്തിക്കാത്തവന്‍. കഷ്‌ടകാലത്തിന് കൊലയാളികളുടെ മുന്നില്‍ പെട്ടു പോയെന്നു മാത്രം. അതെപ്പോഴും അങ്ങനെയാണ്.
ഇരകള്‍ മുഖമില്ലാത്തവരായിരിക്കും, അവരുടെ ഐഡന്റിറ്റി അപ്രസക്‍തമായിരിക്കും. വിധിക്കു പോലും അവരോട് കാരുണ്യമില്ല.
ഹൃദയത്തില്‍ സുഷിരം വീണ് ഏറെക്കാലമായി ചികിത്സയിലായിരുന്ന അജേഷ് വളഞ്ഞിട്ട് തല്ലിയവരോട് കരഞ്ഞു പറഞ്ഞത്രേ, ഹൃദ്രോഗിയാണെന്നും ഉപദ്രവിക്കരുതെന്നും. അതോര്‍ക്കുമ്പോള്‍, ഇതെഴുതുന്ന വിരലുകള്‍ വിറയ്‌ക്കുന്നു. പതിനാലാണ്ടുകള്‍ക്കിപ്പുറം സ്വന്തം വീട്ടിലെ വായനാമുറിയുടെ ശാന്തതയിലാണിരിക്കുന്നതെന്ന യാഥാര്‍ഥ്യം പോലും എന്നെ തെല്ലും ആശ്വസിപ്പിക്കുന്നില്ല. വെറുതെയൊന്ന് ആലോചിച്ചു നോക്കൂ, അതു നിങ്ങളായിരുന്നെങ്കിലെന്ന്; ഏത് ഉറച്ച കൈയും ഒന്നു വിറയ്‌ക്കും.
മാതൃഭൂമിയില്‍ വന്ന ഈ റിപ്പോര്‍ട്ടില്‍ നിന്ന് സംഭവത്തേക്കുറിച്ച് ഏകദേശചിത്രം ലഭിക്കും:
രാവിലെ പതിനൊന്നു മണിക്ക് സി എം എസ് കോളജിലേക്ക് എ ബി വി പി പ്രവര്‍ത്തകര്‍ പ്രകടനം നയിച്ച് വന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം.വടികളും ദണ്ഡുകളുമായി ഒരു സംഘമാളുകള്‍ കോളജിന്റെ പുറകില്‍ നിന്നും ഓടിക്കയറിയെത്തി വിദ്യാര്‍ഥികളെ മര്‍ദിച്ചുവെന്നാണ് കേസ്. കേസില്‍ ഒന്നാം പ്രതിയായ സന്തോഷ് ദണ്ഡിന് വയറ്റത്ത് അടിച്ചതിനേത്തുടര്‍ന്ന് അജേഷിന് ഗുരുതരമായി പരിക്കേറ്റു. 1992 ഓഗസ്‌റ്റ് ഒമ്പതിന് അജേഷ് മരിച്ചു. പ്ലീഹയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നായിരുന്നു ഡോ ഗിരിജാവല്ലഭന്റെ റിപ്പോര്‍ട്ട്.
മറ്റൊരു റിപ്പോര്‍ട്ടില്‍ നിന്ന്:
മുന്‍കൂര്‍ പരിപാടിയിട്ട് പ്രകാരം എ ബി വി പിക്കാരുടെ ചെറുസംഘം ജാഥയായി കോളജിലെത്തുകയും വിസിലടിച്ച് അവര്‍ സിഗ്‌നല്‍ നല്‍കുമ്പോള്‍ കോളജിനു പിന്നിലൂടെ വളപ്പില്‍ കയറുന്ന ആര്‍. എസ്. എസ്. പ്രവര്‍ത്തകരും മറ്റും ചിതറിയോടി അടിക്കണമെന്നുമായിരുന്നു പരിപാടി.
വിദ്യാര്‍ഥി ജാഥ എത്തിയപ്പോള്‍ പ്രിന്‍സിപ്പലും മറ്റും ചേര്‍ന്ന് ഗേറ്റ് അടച്ചു. ചെറുഗേറ്റിലൂടെ പക്ഷേ, അവര്‍ ഉള്ളില്‍ കടന്നു. എസ്.എഫ്. ഐക്കാര്‍ എതിരിടാന്‍ നില്‍ക്കവേ അധ്യാപകര്‍ ഇടയ്‌ക്കു കയറി. എ. ബി. വി. പി സംഘത്തില്‍ പെട്ടവര്‍ അതിനിടെ വിസില്‍ മുഴക്കി. പിന്നെ തലങ്ങും വിലങ്ങും ദണ്ഡു പ്രയോഗമായിരുന്നു. വെളിയില്‍ നിന്ന് പോലീസ് സംഘര്‍ഷം കണ്ട് ഉള്ളിലെത്തിയപ്പോഴേക്കും എ. ബി. വി .പിക്കാര്‍ ക്ലിയറന്‍സ് വിസില്‍ മുഴക്കി. അടി നിര്‍ത്തി സംഘം ചിതറിയോടുകയും ചെയ്‌തു. പതിനഞ്ചു മിനിറ്റിനുള്ളില്‍ എല്ലാം കഴിഞ്ഞു.
വെറും പതിനഞ്ചു മിനിറ്റ്! ‘ഓ! ഒന്നുമില്ല...ഒന്നുമില്ല...’ എന്ന് പറയാനുള്ളത്ര സമയമേയുള്ളൂ. അതിനുള്ളില്‍, എല്ലാം കഴിഞ്ഞു; ഒരു ചെറുപ്പക്കാരന്റെ ജീവിതം, അയാളുടെ സ്വപ്‌നങ്ങള്‍, അയാളെക്കുറിച്ച് മറ്റുള്ളവര്‍ക്കുള്ള സ്വപ്‌നങ്ങള്‍....എല്ലാം.
വര്‍ഷങ്ങള്‍ക്കു ശേഷം, കോട്ടയത്തെ അഡീഷണല്‍ സെഷന്‍സ് കോടതി പ്രതികളെയെല്ലാം വിട്ടയച്ചു കൊണ്ട് വിധി പ്രസ്‌താവിച്ചു. അതെക്കുറിച്ച് വന്ന പത്രവാര്‍ത്ത കൂടി വായിക്കുക. റിപ്പോര്‍ട്ട് 2000 ഫെബ്രുവരി 22ലെ മനോരമയില്‍ നിന്ന്:
അജേഷ് വധം അന്വേഷിച്ച ലോക്കല്‍ ക്രൈംബ്രാഞ്ച് പോലീസ് ഉദ്യോഗസ്‌ഥരെ കോടതി നിശിതമായി വിമര്‍ശിച്ചു. 1992 ഓഗസ്‌റ്റ് ആറിനു സംഭവം നടന്നെങ്കിലും കേസ് രജിസ്‌റ്റര്‍ ചെയ്യാനോ അന്വേഷണം നടത്താനോ പോലീസ് തയാറായില്ല. മൂന്നു ദിവസത്തിനു ശേഷം അജേഷ് മരിച്ചപ്പോഴാണ് കേസ് രജിസ്‌റ്റര്‍ ചെയ്‌തത്.
....ധൃതി പിടിച്ചു തയാറാക്കിയ (പ്രതികളുടെ) പട്ടികയില്‍ കോടതി സംശയം പ്രകടിപ്പിച്ചു. മാത്രമല്ല കുറ്റപത്രം ഒപ്പിടുന്നതിനു മുമ്പ് പതിനഞ്ചാം പ്രതിയായ കൈലാസനാഥനെ ഒഴിവാക്കിയതും കോടതിയുടെ വിമര്‍ശനത്തിനു കാരണമായി. ....
അജേഷ് എന്ന അധ്യായം അങ്ങനെ അവസാനിച്ചു. എന്നാല്‍, ആ ചെറുപ്പക്കാരന്റെ ചോരയ്‌ക്ക് ഉത്തരം പറയാനുള്ള സമൂഹത്തിന്റെ ബാധ്യത ഇപ്പോഴും അവസാനിച്ചിട്ടില്ലെന്ന് അജേഷിനെ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. കാരണം, അജേഷിനെപ്പോലുള്ള പാവം ഇരകള്‍ പിന്നെയുമുണ്ടായി കേരളത്തിലെ ക്യാമ്പസുകളില്‍. വേട്ടക്കാരന്റെ ഊഴം എസ്.എഫ്. ഐയും കെ. എസ്. യുവും മറ്റു പലരും ഉത്സാഹപൂര്‍വം പങ്കിട്ടെടുത്തു. അപ്പോഴൊക്കെ നമ്മള്‍ ‘ഒന്നുമില്ല ഒന്നുമില്ല' എന്ന് സ്വയം വിശ്വസിപ്പിച്ച് കക്ഷത്തിലെ ബാഗ് ഒന്നു കൂടി ഇറുക്കി നിസംഗതയോടെ അപഹാസ്യമായ തിടുക്കം ഭാവിച്ച് നടന്നുപോയി. വ്യര്‍ഥമായ തിടുക്കം. എത്ര കാലം നമുക്കിങ്ങനെ ഭാവിക്കാന്‍ കഴിയും?
കോളജിന്റെ വേഷം കെട്ടിയ സ്‌കൂളെന്ന് പരിഹസിച്ച സെന്റ് ജോര്‍ജസിനോടും പരുക്കന്‍ സെന്റ് തോമസിനോടും എനിക്കിപ്പോള്‍ കലശലായ സ്‌നേഹമാണ്. നാട്ടിലെ പല ക്യാമ്പസുകളിലും പിന്നീട് കലിയുറഞ്ഞാടിയപ്പോള്‍ ഈ രണ്ടിടങ്ങളും ശാന്തമായിരുന്നു. സമരം, കൈയേറ്റം, അടിപിടി തുടങ്ങിയ കൌമാരകലകളില്‍ അവിടെയുള്ളവര്‍ മോശമായിരുന്നില്ലെങ്കിലും ജീവനില്‍ തൊടാന്‍ അവരുടെ കൈകള്‍ മടിച്ചിരുന്നു. രാവിലെ വന്നവരെല്ലാം അതേ രൂപത്തില്‍ വൈകിട്ട് വീടണഞ്ഞിരുന്നു.
വര്‍ഷങ്ങളുടെ ദൂരത്തു നിന്നു നോക്കുമ്പോള്‍ ആ ക്യാമ്പസുകളുടെ നിറപ്പൊലിമയും അറിയാനാവുന്നുണ്ട്. മാഞ്ഞു പോയ ചില നല്ല സൌഹൃദങ്ങള്‍ ഓര്‍മ വരുന്നു. കണ്ടുകൊണ്ടേയിരിക്കണമെന്ന് കരുതിയ ചില മുഖങ്ങള്‍ തെളിയുന്നു. ‘നമ്മള്‍ അറിയാന്‍ ഇത്തിരി വൈകിപ്പോയോ? ’എന്ന് ഓട്ടോഗ്രാഫിലെഴുതിയ സുന്ദരമായ വിരലുകള്‍....അതെ, അടുത്തു കാണാന്‍ കുറച്ച് അകലം ആവശ്യമാണെന്ന് പറയുന്നത് വെറുതെയല്ല!
RELATED PAGES
» Ottakkoru Sakunthala
» Mazhakkalam

- Martin Niemoller

0 Comments:
Post a Comment
>> CHANNEL HOME >> INDULEKHA HOME