GREEN | spice

എന്റെ ഗുരുദക്ഷിണ

ഞങ്ങളുടെ പരിപ്പുവടച്ചേട്ടന്

ആനക്കാല്‍!

നിറകണ്‍ചിരി

ഒന്നുമില്ല.... ഒന്നുമില്ല!

ഒരു ഉത്രാടരാത്രിയില്‍

ലണ്ടന്‍ ഡയറി

അര പെനിയുടെ കണക്ക്

ഷമീര്‍ ....ആരുടെ ഇര?

സുന്ദരിച്ചെല്ലമ്മ

അച്‌ഛമ്മ

മണലാരണ്യത്തിലെ കൊടുംതണുപ്പ്

രമച്ചേച്ചിയുടെ ഓര്‍മയ്‌ക്ക്

വണ്ടിയിടിച്ചു മരിക്കണേ!!

സജീ, എന്റെ കൂട്ടുകാരാ...

അമ്മ

ഒരു ചിത്രഹാര്‍ രാത്രി

ഞാന്‍!

പ്രണയം: Crime and Punishment!!

ബൈക്കില്‍ ഒരു കൈലാസയാത്ര

“എനിക്കെന്തെങ്കിലും കുഴപ്പമുണ്ടോ?”

ഞാന്‍ ‘മരിച്ച’ കഥ

ഒരു വാതില്‍ മെല്ലെ തുറന്നിറങ്ങുന്ന പോലെ

ഒരു സാധാരണക്കാരന്റെ ആത്മകഥ

"നീ എങ്ങോട്ടാ പോയേ?"