നട്ടെല്ലുള്ള പത്രാധിപർ
ഞാൻ കണ്ടതിൽ ഏറ്റവും ധീരനായ പത്രാധിപരാണ് എടത്തട്ട നാരായണൻ. എല്ലാ അർത്ഥത്തിലും അദ്ദേഹം പത്രത്തിന്റെ അധിപനായിരുന്നു. എന്നാലത് ഒരു തേർവാഴ്ചയായിരുന്നുമില്ല. തന്റെ ലളിതജീവിതം ഒരു സമഗ്രദർശനത്തിന്റെ ആവിഷ്‌ക്കാരമാക്കി തീർക്കുകയാണ് അദ്ദേഹം ചെയ്തത്. അങ്ങനെ ഒരാൾ ഇനി ഈ ഭൂമിയിൽ ഒരു പത്രാധിപരായി ഉണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല;