Book Notes

സീയന്നയിലെ ഒരു മാസം

ഒളിവിൽ പാർത്ത കെയ്റോയിൽ നിന്നും ഒരു ദിവസം അദ്ദേഹം തട്ടിക്കൊണ്ടുപോകപ്പെട്ടു, ജയിലിലടയ്ക്കപ്പെട്ടു. ‘വെള്ളത്തിൽ വീണ ഉപ്പ്’ പോലെ അച്ഛൻ അപ്രത്യക്ഷനായതിനെക്കുറിച്ച് മതാർ എഴുതുന്നുണ്ട് – A Month in Sienna എന്ന പുസ്തകത്തെക്കുറിച്ച് കവിത ബാലകൃഷ്ണൻ.

Book Notes

മനുഷ്യപുത്രനായ യേശു

യേശുവിനെ, പിൽക്കാലത്ത് അദ്ദേഹത്തിനു മേൽ വന്നുചേർന്ന പുറംകുപ്പായങ്ങളിൽ നിന്നു മുക്തനാക്കി പൂർണമനുഷ്യനായി കാണിക്കുന്നു ഖലീൽ ജിബ്രാൻ. ഓഷോ പറഞ്ഞതുപോലെ, ‘യഥാർത്ഥ യേശുവിനെ അവതരിപ്പിക്കുന്നതിൽ ജിബ്രാൻ വളരെ അടുത്ത് എത്തുന്നുണ്ട് – സുവിശേഷങ്ങൾ എഴുതിയതായി പറയപ്പെടുന്ന നാലു ശിഷ്യരെക്കാൾ അടുത്ത്.’

Book Notes

‘ശാരദാ’യെ പൂരിപ്പിക്കുമ്പോൾ

ഒ ചന്തുമേനോൻ എന്ന നോവലിസ്റ്റ് നേടിയത്ര പദവിമൂല്യം ഒന്നുമില്ലാത്ത എഴുത്തുകാരൻ / വായനക്കാരൻ, പിൽക്കാലത്ത് അതു തന്റെ വിധത്തിൽ പൂരണം നടത്തുന്നു. അദ്ദേഹത്തിനു പിന്നാല വന്ന തലമുറ, ചന്തുമേനോനെപ്പോലുള്ള ഒരു മാസ്റ്റർ ഓഥറെ പിന്നീട് വന്ന പൂരണം കൂടെ കണക്കിലെടുത്ത് ഒറ്റപ്പുസ്തകമാക്കുന്നു! – കവിത ബാലകൃഷ്ണൻ എഴുതുന്നു

Book Notes

കഥാകാരി നടത്തുന്ന യാത്രകൾ

പുസ്തകം വായിച്ചുതീർന്നപ്പോൾ ഞാൻ ഒരു കണ്ടുപിടിത്തം നടത്തി: രമ്യ എസ് ആനന്ദ് അടിസ്ഥാനപരമായി ഒരു കഥാകൃത്താണ്. കഥാകാരി നടത്തുന്ന യാത്രകളാണ് ഈ പുസ്തകം. യാത്രാവിവരണമല്ല, ചെറുകഥാസമാഹാരവുമല്ല. അതേസമയം ഇതു രണ്ടുമാണ് ഈ വിശിഷ്ടപുസ്തകം. – ‘വഴികളിൽ തെളിയുന്ന മുഖങ്ങളേ’ക്കുറിച്ച് അഷ്ടമൂർത്തി

Book Notes

മരണം കൊണ്ട് ജീവിതത്തെ തൊടുന്ന പുസ്തകം

ഒടുവിൽ, പുസ്തകം അടച്ചുവച്ചിട്ട് കുറച്ചുനേരം അങ്ങനെ ഇരുന്നു. ജീവിതം പെട്ടെന്ന് ശാന്തവും സൗമ്യവുമായ എന്തോ ഒന്നായി മാറിയതുപോലെ തോന്നി; ആരോടും മത്സരിക്കേണ്ടതില്ലാത്ത, ഒന്നും നേടേണ്ടതില്ലാത്ത വളരെ വളരെ ശാന്തമായ ഒരു സംഗതിയാണതെന്നും. – ടോം ജെ മങ്ങാട്ട് എഴുതുന്നു

Book Notes

ഇന്ദുലേഖ: ഒന്നാമത്തെ ലക്ഷണപൂർണമായ നോവൽ

പ്രകൃതിവർണനം, പാത്രസൃഷ്ടി, സ്വഭാവവിശകലനം, ഭാവനാകുശലത, ഫലിതമാർമികത, ഉപാലംഭനപാടവം എന്നിങ്ങനെയുള്ള അംശങ്ങളിൽ ആ കൃതി സർവോൽക്കൃഷ്ടമായ ഒരു സ്ഥാനത്തെ അലങ്കരിക്കുന്നു. – ‘ഇന്ദുലേഖ’യെക്കുറിച്ച് ഉള്ളൂർ എഴുതുന്നു.

    Your cart is emptyReturn to Shop
    ×