‘മഴക്കാലം’ വീണ്ടും
“ഈ പുസ്തകത്തിന്റെ ഓരോ താളിലും മഴയുടെ രാഗം കേൾക്കാം. പല കാലങ്ങളുടെ, ജീവിതങ്ങളുടെ അനുഭവങ്ങളിലൂടെ തുള്ളികളായി പെയ്തിറങ്ങി, പിന്നെയൊരു കൈത്തോടായി, പാഞ്ഞൊഴുകുന്ന പുഴയായി, ആർത്തിരമ്പുന്ന ആഴിയുടെ ആത്മാവു തേടുന്ന മഴ. മഴയെക്കുറിച്ച് ഇത്രമേൽ ഹൃദ്യമായൊരു പുസ്തകം മലയാളത്തിൽ ഇതാദ്യമാണ്” എന്ന് ആദ്യപതിപ്പ് വന്നപ്പോൾ കേരള കൗമുദി എഴുതിയിരുന്നു.