നാടൻ നസ്രാണി പാചകം
‘മല്ലിപ്പൊടി ഒരു ടീസ്പൂൺ, മഞ്ഞൾപ്പൊടി അര ടീസ്പൂൺ, വെളുത്തുളളി ഒരു കുടം’ എന്നൊക്കെ ഈ പുസ്തകത്തിന്റെ പുറങ്ങളിലും കാണാനാവുമെങ്കിലും ഇതൊരു സാധാരണ പാചക പാഠപ്പുസ്തകമല്ല; രുചിയുടെ ഓർമപ്പുസ്തകമാണ്. രുചികരമായ ഓർമകളോടെ പാചകം ചെയ്യാനും കഴിക്കാനും കഴിപ്പിക്കാനും ഇതു നിങ്ങളെ സഹായിക്കും.