Kerala's No.1 Online Bookstore
Book Notes

ഇതില്‍ പച്ചയായ ജീവിതമുണ്ട്‌

രമ്യ എസ് ആനന്ദ് യാത്രകള്‍ക്കിടയില്‍ കണ്ടുമുട്ടിയ മനുഷ്യരോട്‌ സഹൃദം പുലര്‍ത്തുകയും പിന്നിടവരെ ഓര്‍ത്തെടുത്ത്‌ ഭംഗിയായി വായനക്കാരുടെ മുന്നില്‍ അവതരിപ്പിക്കുകയുമാണ്‌. രമ്യ പറയുന്നതുപോലെ, പിരിഞ്ഞാലും ചില മനുഷ്യര്‍ നമ്മളെ വിട്ടുപോകില്ല. അവര്‍ നമ്മള്‍ പോലുമറിയാതെ നമ്മുടെ ഓര്‍മകളില്‍ ജീവിക്കും.

Book Notes

മനസ്സിൽ നിന്ന് മാഞ്ഞുപോവാത്ത മനുഷ്യർ

രമ്യയുടെ ഭാഷ ലളിതമാണ്, സുതാര്യവും സുന്ദരവുമാണ്. ആസ്വദിച്ചു വായിക്കാൻ മാത്രമല്ല, ‘ഇനീം കുറച്ചുകൂടി പറയൂ, കേട്ടു മതിയായില്ല’ എന്നു പറയാൻ തോന്നിപ്പിക്കുന്ന ശൈലിയും. ചിരി, കണ്ണീര്, വിസ്മയം, നിസ്സഹായത, സ്നേഹം… എന്തെന്തു ഭാവങ്ങളിലൂടെയാണ്, എത്ര വിചിത്രമായ അവസ്ഥകളിലൂടെയാണ് ഈ പുസ്തകം നമ്മെ കൊണ്ടുപോവുക!

Book Notes

പത്രപ്രവർത്തനത്തിലെ ഒരു പാഠപുസ്തകം

ഇന്ത്യയിലെ പത്രപ്രവർത്തനരംഗത്തെ നിത്യസ്മരണീയനായ എടത്തട്ട നാരായണൻ ജീവിച്ചിരുന്ന കാലവും ആ കാലത്തെ സമ്പന്നമാക്കിയ സംഭവങ്ങളും അസാധാരണമായ കൈ ഒതുക്കത്തോടെ പ്രതിപാദിക്കപ്പെട്ടിരിക്കുന്നു പി രാംകുമാർ രചിച്ച ‘എടത്തട്ട നാരായണൻ: പത്രപ്രവർത്തനവും കാലവും’ എന്ന ജീവിതകഥയിൽ – എസ് ജയചന്ദ്രൻ നായർ എഴുതുന്നു.

    Your cart is emptyReturn to Shop
    ×