Add to Wishlist

Kathayillathavante Kathakal

Publisher:

150.00

A collection of light-hearted stories by Salil Raj.

In stock

Free shipping above ₹599
Safe dispatch in 2 to 3 days
Category:
Tag:

ചിരിയുടെ സർഗ്ഗാത്മകനിർമ്മിതിയിൽ വിജയം കണ്ടെത്തുക എളുപ്പമല്ല, അതും ലാളിത്യത്തിന്റെ നേരിയ നൂലിഴകളാൽ നെയ്തെടുക്കേണ്ടതാകുമ്പോൾ കൂടുതൽ ആയാസകരം തന്നെയാണത്. ഇവിടെ നിത്യജീവിതത്തിന്റെ ഏറ്റവും സാധാരണമായ അടരുകളിൽ നിന്ന് ഇറങ്ങിവരുന്ന കഥാപാത്രങ്ങളും അവർ കൂട്ടിത്തുന്നുന്ന സംഭവങ്ങളും സലിൽരാജ് വാക്കുകളാൽ വരയ്ക്കുന്നു, ചിരിയുടെ ഇളംകാറ്റും കുളിരലകളും ആ വാക്കുകളെ തഴുകി നിൽക്കുന്നു. അവയ്ക്ക് പശ്ചാത്തലമായി ചിരിയും കരച്ചിലും അപൂർണ്ണതകളും അബദ്ധങ്ങളും ഇഷ്ടങ്ങളും അനിഷ്ടങ്ങളും നിറഞ്ഞ ജീവിതവും. ഒരു നല്ല ചിരി ഒരായിരം മുറിവുകളെ ഉണക്കുന്നു എന്നാരോ പറഞ്ഞിട്ടുണ്ട്. വായനക്കാർക്ക് പല ചിരികൾ നൽകിക്കൊണ്ട്, ഗൗരവത്തിന്റെ ഏതെല്ലാമോ കുമിളകളെ കുത്തിപ്പൊട്ടിച്ചുകൊണ്ട് “കഥയില്ലാത്തവന്റെ കഥകൾ” നമ്മെ ആനന്ദിപ്പിക്കുന്നു. വേദനകൊണ്ടോ മടുപ്പുകൊണ്ടോ നിരാശകൊണ്ടോ തളർന്നും വരണ്ടും പോയ ചുണ്ടുകളിൽ കേവലാഹ്ലാദത്തിന്റെ ചിരിമൊട്ടുകൾ വിടർത്തുവാൻ ഈ കഥകൾക്കു കഴിയുമെന്നതിൽ സംശയമില്ല, അതു മാത്രമാണ് എഴുത്തുകാരന്റെ ലക്ഷ്യവും – സ്മിത മീനാക്ഷി.

Reviews

There are no reviews yet.

Be the first to review “Kathayillathavante Kathakal”

Your email address will not be published. Required fields are marked *

Book information

ISBN 13
9789348705877
Language
Malayalam
Number of pages
124
Size
14 x 21 cm
Format
Paperback
Edition
2026 February
    Your cart is emptyReturn to Shop
    ×