Book Notes

വേറൊരു ലോകത്തേക്കു പറക്കുന്ന വാക്ക്

രണ്ടുമൂന്നാഴ്ചത്തെ വായനയില്ലാക്കാലത്തിനു ശേഷം ഒരു ശനിയാഴ്ച രാത്രിയാണ് പുലർവെട്ടം വായിക്കാനെടുത്തത്. പാതിരാത്രി കഴിഞ്ഞിട്ടും ഉണർന്നിരുന്നു വായിച്ചുകൊണ്ടിരുന്നു. പലപ്പോഴും, ഈ പുസ്തകത്താളുകളിൽ നിന്നു വന്ന് ബോബി ജോസ് കട്ടികാട് എന്റെ ദൈനംദിന സന്തോഷക്കുറവുകളോട് സംസാരിച്ചു.

Book Notes

സ്നേഹപൂർവം, ജി. ശങ്കരക്കുറുപ്പ്

അര നൂറ്റാണ്ടിനിപ്പുറവും മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ ആ പഴയ കത്തിലെ ആശയങ്ങൾ പുതുതായി നിൽക്കുന്നു. ആ കാലത്തെ എഴുത്തുകാരുടെ സാഹിത്യ സംസ്കാരം ഇതിൽ നിന്നും വായിച്ചെടുക്കാം. നമ്മുടെ പുതിയകാല എഴുത്തുകാരൊക്കെ മുമ്പേ നടന്നവർ എങ്ങനെയാണ് കാര്യങ്ങളെ വിലയിരുത്തിയത് എന്നു മനസ്സിലാക്കുന്നത് നല്ലതാണ്.

Book Notes

വരയുടെ തമ്പുരാനേ, കൂപ്പുകൈ!

ചിത്രകലയെ സംബന്ധിച്ചും ജീവിതത്തെ സംബന്ധിച്ചുമുള്ള കാഴ്ചപ്പാടുകൾ ലളിതമായി വാക്കുകൾ കൊണ്ടു വരച്ചിടുന്നു നമ്പൂതിരി എൻ ഇ സുധീറിനൊപ്പം രചിച്ച ‘ഇന്നലെ’യിൽ. ഒറ്റയിരുപ്പിലെ വായന എനിക്കിഷ്ടമല്ല. എന്നിട്ടും വാക്കുകളിൽ, അക്ഷരങ്ങളിൽ വരച്ചിട്ട ‘നമ്പൂതിരി’ജീവിതം വായിച്ചിരുന്നു പോയി. ഇന്നു രാവിലെ കിട്ടിയ പുസ്തകം ഇതാ ഞാൻ വായിച്ചെഴുന്നേൽക്കുന്നു!

Book Notes

മനുഷ്യരുടെ ചൂരും ചൂടുമുള്ള പുസ്തകം

പുസ്തകത്തിൽ രമ്യ ഇങ്ങനെ പറയുന്നു: “യാത്രകളിൽ കണ്ടുമുട്ടുന്ന ചില മനുഷ്യർ നമുക്കൊപ്പം പോരുന്നു, നമ്മൾ പോലുമറിയാതെ.” അങ്ങനെ കൂടെപ്പോന്ന മനുഷ്യർ അനുഭവങ്ങളായി നിറയുകയാണ് ഈ പുസ്തകത്തിൽ. മനുഷ്യൻ എന്ന മഹത്തായ പദത്തിന്റെ ആത്മസത്തിയിലേക്കുള്ള പടവുകളിലൂടെയുള്ള സഞ്ചാരമാണ് ഈ കൃതി നൽകുന്ന വായനാനുഭവം.

Book Notes

ലീലാവതി ടീച്ചറെ നമ്മൾ വേണ്ടത്ര മനസ്സിലാക്കിയോ?

“എനിക്ക് അഞ്ച് ആൺമക്കളാണ്. അവരെ ഞാൻ എങ്ങനെയെങ്കിലും വളർത്തും. നിങ്ങളാരും തോൽപ്പിച്ചാൽ ഞാൻ തോൽക്കില്ല. ദൈവം തോൽപ്പിച്ചാലേ തോൽക്കൂ.” ഇതായിരുന്നു ടീച്ചറുടെ അമ്മയുടെ ഉറച്ച നിലപാട്. അവരതിൽ വിജയിക്കുകയും ചെയ്തു. എന്തോ കാരണം കൊണ്ട് ലീലാവതി ടീച്ചറിനെയും ആ അമ്മ ആണാക്കി!

Book Notes

വായനക്കാരെ കേൾവിക്കാരാക്കുന്ന വാക്കുകൾ

എം ടി വാസുദേവൻ നായരുടെ വാക്കുകൾ കടമെടുത്തു പറയുകയാണെങ്കിൽ ‘ഒരു കാലഘട്ടത്തിന്റെ സിദ്ധി’യായ നമ്പൂതിരിയുടെ വരയുടെ ജീവിതത്തിന്റെ അക്ഷരങ്ങളിലൂടെയുള്ള അടയാളപ്പെടുത്തൽ – അതാണ് നമ്പൂതിരിയുടെ ‘ഇന്നലെ’ എന്ന പുസ്തകം. മലയാള സാഹിത്യത്തിന് ഈ പുസ്തകം ഒരു മുതൽക്കൂട്ട് തന്നെയാണ്.

    Your cart is emptyReturn to Shop
    ×