-12%
Sarada (Sampoornam)
Original price was: ₹495.00.₹439.00Current price is: ₹439.00.
ഇന്ദുലേഖയെക്കാൾ വിശിഷ്ടമായ ഒരു നോവലാണു ശാരദ. ശാരദയിലെ ചില കഥാപാത്രങ്ങളെ ചന്തുമേനോൻ അത്യന്തം സജീവങ്ങളാക്കീട്ടുണ്ട്. ശാരദ തന്നെയാണു നായിക. വൈത്തിപ്പട്ടർ, കുണ്ടൻമേനോൻ, പുഞ്ചോലക്കര എടത്തിൽ അച്ചൻ മുതലായവർ അനുവാചകന്മാരുടെ ഹൃദയഭിത്തികളിൽ നിന്ന് ഒരിക്കലും മാഞ്ഞുപോകുന്നതല്ല. ശാരദയിലെ ഭാഷയും ഇന്ദുലേഖയിലേതിനെക്കാൾ ഒന്നുകൂടി മിനുസപ്പെട്ടിട്ടുണ്ട്.
- ഉള്ളൂർ എസ് പരമേശ്വര അയ്യർ
ചന്തുമേനവന്റെ കല്പനാസന്താനങ്ങൾക്ക് അനന്യദൃശ്യമായ പ്രത്യേകതയുണ്ട്. അവ നമ്മുടെ പൂർവസ്മരണകളെ കൂടെക്കൂടെ ഉണർത്തുന്നു. ഗ്രന്ഥത്തിൽ നിന്നു പ്രശംസാർത്ഥം വേർപെടുത്തുവാൻ പാടില്ലാത്തതായി, ചന്ദ്രികാപ്രവാഹം പോലെ അപരിമേയമായി, കഥയിൽ ആദ്യന്തം, എള്ളിൽ എണ്ണയെന്നപോലെ, ലീനമായിരിക്കുന്ന മറ്റൊരു ഗുണം ചന്തുമേനവന്റെ ഹാസ്യപ്രയോഗമാകുന്നു. ഉദ്യാനവാതത്തിന്റെ സൗരഭ്യം പോലെ അതു നമ്മുടെ മാനസേന്ദ്രിയങ്ങളെ ആനന്ദപരവശങ്ങളാക്കുന്നു.
- എം പി പോൾ
ഒ ചന്തുമേനോന്റെ അപൂർണ നോവലിനൊപ്പം സി അന്തപ്പായിയുടെ പൂരണവും ചേർന്ന സമ്പൂർണ പതിപ്പ്. പഠനം: എം പി പോൾ.