-17%
Vazhikalil Theliyunna Mukhangal
Original price was: ₹240.00.₹200.00Current price is: ₹200.00.
"യാത്രകളിൽ കണ്ടുമുട്ടുന്ന ചില മനുഷ്യർ നമുക്കൊപ്പം പോരുന്നു; നമ്മൾ പോലുമറിയാതെ. അവരെ ഓർത്തു ചില രാത്രികളിൽ ഉറങ്ങാതെ കിടക്കാറുണ്ട്. അവരിപ്പോൾ എന്തു ചെയ്യുകയാവും, അവർക്കു സുഖമാണോ എന്നൊക്കെ ആലോചിക്കും. ഓർമകളിൽ അവരുടെ മുഖങ്ങൾ തുടിച്ചു നിൽക്കും. എന്തുകൊണ്ടാണ് നമ്മളവരെ ഓർക്കുന്നത്? ഇനിയൊരിക്കലും കാണാനിടയില്ലാത്ത ആ മുഖങ്ങൾ നമ്മുടെ മനസ്സിലിരുന്ന് എന്തു ചെയ്യുകയാണ്? ആ അന്വേഷണമാണ് നിങ്ങളിപ്പോൾ വായിക്കാൻ കൈയിലെടുത്തിരിക്കുന്ന പുസ്തകമായത്. ഇതു മനുഷ്യരേക്കുറിച്ചാണ്, അവരുടെ അസാധാരണമായ അയനങ്ങളേക്കുറിച്ചാണ്."
- രമ്യ എസ് ആനന്ദ്
“മനുഷ്യരെയും മനുഷ്യാവസ്ഥകളെയും അതിന്റെ അഗാധതലത്തിൽ അറിയാനും, കണ്ടുമുട്ടുന്ന മനുഷ്യരിലൂടെ നമ്മുടെ ലോകത്തെയും നമ്മുടെ അവസ്ഥകളെയും നമ്മുടെ സാമൂഹികാന്തരീക്ഷത്തെയും ഒപ്പിയെടുക്കാനും കഴിയുന്ന ഒരു എഴുത്തുകാരിയുടെ പുസ്തകമാണ് 'വഴികളിൽ തെളിയുന്ന മുഖങ്ങൾ'.”
- എൻ ഇ സുധീർ
"രമ്യയുടെ ഭാഷ ലളിതമാണ്, സുതാര്യവും സുന്ദരവുമാണ്. ആസ്വദിച്ചു വായിക്കാൻ മാത്രമല്ല, ‘ഇനീം കുറച്ചുകൂടി പറയൂ, കേട്ടു മതിയായില്ല’ എന്നു പറയാൻ തോന്നിപ്പിക്കുന്ന ശൈലിയും. ചിരി, കണ്ണീര്, വിസ്മയം, നിസ്സഹായത, സ്നേഹം… എന്തെന്തു ഭാവങ്ങളിലൂടെയാണ്, എത്ര വിചിത്രമായ അവസ്ഥകളിലൂടെയാണ് ഈ പുസ്തകം നമ്മെ കൊണ്ടുപോവുക!"
- ജിസ ജോസ്
"യാത്രകളില്‍ കണ്ടുമുട്ടിയ ചില മനുഷ്യര്‍ യാത്ര അവസാനിച്ച് മാസങ്ങളും വര്‍ഷങ്ങളും കഴിഞ്ഞിട്ടും രമ്യയുടെയുള്ളില്‍ ജീവിക്കുന്നു. അങ്ങനെയുള്ള 19 മനുഷ്യരുടെ കഥകളാണ് ‘വഴികളില്‍ തെളിയുന്ന മുഖങ്ങള്‍’ എന്ന പുസ്തകം. എല്ലാ ഭാഷകള്‍ക്കും മേലേ നില്‍ക്കുന്ന സ്‌നേഹത്തിന്റെ ഭാഷയിലാണ് രമ്യയുടെ എഴുത്ത്."
- അജീഷ് മുരളീധരൻ
സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ ഗോൾഡൻ പെൻ പുരസ്കാരം നേടിയ പുസ്തകം.