-20%
Nithyasooryanilekku Parannuyarunna Parunth
Original price was: ₹400.00.₹320.00Current price is: ₹320.00.
യോഹന്നാന്റെ സുവിശേഷത്തെ യോഗാത്മകതയുടെ വീക്ഷണകോണിലൂടെ വ്യാഖ്യാനിക്കുന്ന മലയാളത്തിലെ ആദ്യഗ്രന്ഥം .
നാലാം സുവിശേഷത്തെ യോഗാത്മക സാഹിത്യം എന്നു രണ്ടാം നൂറ്റാണ്ടിൽത്തന്നെ അലക്സാണ്ട്റിയയിലെ ക്ലെമന്റ് വിശേഷിപ്പിച്ചിട്ടുണ്ട്. അതീന്ദ്രിയ ധ്യാനത്തിലേക്കു നയിക്കുന്ന ആത്മാവിന്റെ ചലനം യോഹന്നാന്റെ സുവിശേഷത്തിൽ സവിശേഷമാംവിധം പ്രകാശിതമാണ്. യോഗാത്മക ദൈവശാസ്ത്രത്തിന്റെ പക്ഷങ്ങളിലേന്തി "നിത്യ സൂര്യനിലേക്കു പറന്നുയരുന്ന പരുന്തി'ന്റെ സഞ്ചാരപഥം വിവരിക്കുകയാണ് റവ. ഡോ. സ്റ്റീഫൻ പുന്നയ്ക്കൽ തന്റെ ഈ "യോഹന്നാന്റെ സുവിശേഷത്തിന്റെ ധ്യാനാത്മക വായന''യിലൂടെ നടത്തുന്നത്. യോഗാത്മകത (mysticism) വളരെ സങ്കീർണമായ ഒരു ആദ്ധ്യാത്മിക പാതയാണ്; എന്നാൽ അത് അനിവാര്യമായ ഒന്നാണുതാനും. ഇരുപതാം നൂറ്റാണ്ടിലെ അഗ്രഗണ്യനായ ദൈവശാസ്ത്രജ്ഞനായിരുന്ന കാൾ റാനർ അഭിപ്രായപ്പെട്ടതനുസരിച്ച്, ഭാവിയിലെ ഒരു ക്രൈസ്തവനു ഒരു യോഗി (mystic) ആകാതിരിക്കാൻ തരമില്ല; അല്ലെങ്കിൽ അവൻ ഒന്നുമല്ലാതായിത്തീരും. ദൈവവുമായുള്ള ഒരു വ്യക്തിപരമായ കണ്ടുമുട്ടലിലൂടെ ലഭ്യമാകുന്ന സ്നേഹനിർഭരമായ ജ്ഞാനത്തെയാണ് സാധാരണയായി യോഗാത്മകത എന്നു വിശേഷിപ്പിക്കുന്നത്. : ഡോ. ജേക്കബ്പ്രസാദ്