Sakunthala
Original price was: ₹90.00.₹81.00Current price is: ₹81.00.
ലളിതാംബിക അന്തർജനം എഴുതിയ തിരക്കഥ. ശാകുന്തളം കഥ എന്ന മിത്ത് ഈ തിരക്കഥയില്‍ ചരിത്രപരവും സമകാലികവുമായി മാറുന്നു. അതു നമ്മുടെ ജീവിതവും രാഷ്ട്രീയവുമായി കണ്ണിചേരുന്നു. പൗരാണികമായ ഒരു ഊർജം രാഷ്ട്രനിര്‍മാണമായി പരിണമിക്കപ്പെടുന്നു. അങ്ങനെ ആ പുരാണകഥ സിനിമയിലൂടെ ഒരു രാഷ്ട്രത്തിന്റെ ആഖ്യായികതന്നെയായി മാറുന്നു.

Verpadukalude Viralpadukal
Original price was: ₹330.00.₹281.00Current price is: ₹281.00.
എല്ലാരും എല്ലാവരിൽ നിന്നും അന്യമാകുന്നു. ആർക്കും ആരുമില്ലാതാകുന്നു. സുഖമന്വേഷിച്ചു ആധുനികമനുഷ്യൻ ദുഖങ്ങളിലേക്കു നടത്തുന്ന ഈ യാത്രയുടെ ദുരിതങ്ങൾ അസുലഭമായ ദാർശനിക ഗൗരവത്തോടെ ഈ കൃതി വിശകലനം ചെയ്യുന്നു. പറുദീസകൾ പണിപ്പെട്ടുണ്ടാക്കുകയും അവയിൽനിന്നു തുടരെത്തുടരെ സ്വയം നിഷ്കാസിതരാവുകയും ചെയ്യുന്ന നാറാണത്തുഭ്രാന്തന്മാരായ നമുക്ക് കണ്ണീരിലൂടെ ചിരിക്കാൻ.
1995-ൽ മഹാകവി ജി. പുരസ്കാരം നേടിയ നോവലാണ് 'വേർപാടുകളുടെ വിരൽപ്പാടുകൾ'. ആത്മകഥാംശമുള്ള 'അപ്പു'വിന്റെ ജീവിതയാത്രയിലെ ഒൻപത് അധ്യായങ്ങളായ നോവൽനവകം എന്ന പരമ്പരയിലെ ആറാം പുസ്തകം. ഇവ ക്രമത്തിൽ: എല്ലാം മായ്ക്കുന്ന കടൽ, പുഴ മുതൽ പുഴ വരെ, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും, സ്പന്ദമാപിനികളെ നന്ദി, ഇവിടെ എല്ലാവർക്കും സുഖം തന്നെ, വേർപാടുകളുടെ വിരൽപ്പാടുകൾ, മുൻപേ പറക്കുന്ന പക്ഷികൾ, കരൾ പിളരും കാലം, ഇനിയൊരു നിറകൺചിരി.

-11%
Spandamaapinikale Nandi
Original price was: ₹390.00.₹349.00Current price is: ₹349.00.
1989 ലെ കേന്ദ്രസാഹിത്യ അക്കാഡമി അവാർഡിന് അർഹമായ കൃതി - സ്പന്ദമാപിനികളെ നന്ദി. വികാരങ്ങളെന്നല്ല വിചാരങ്ങളും പുരോഗതിയും സ്നേഹവും വിദ്വേഷവും വളർച്ചയും തളർച്ചയും എല്ലാം തരംഗസ്പന്ദങ്ങളായി പ്രപഞ്ചമായി പരിണാമമായി ജീവിതമായി സ്വപ്നമായി യാഥാർഥ്യമായിരിക്കുന്നു, ഈ നോവലിൽ.
ആത്മകഥാംശമുള്ള 'അപ്പു'വിന്റെ ജീവിതയാത്രയിലെ ഒൻപത് അധ്യായങ്ങളായ നോവൽനവകം എന്ന പരമ്പരയിലെ നാലാം പുസ്തകം. ഇവ ക്രമത്തിൽ: എല്ലാം മായ്ക്കുന്ന കടൽ, പുഴ മുതൽ പുഴ വരെ, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും, സ്പന്ദമാപിനികളെ നന്ദി, ഇവിടെ എല്ലാവർക്കും സുഖം തന്നെ, വേർപാടുകളുടെ വിരൽപ്പാടുകൾ, മുൻപേ പറക്കുന്ന പക്ഷികൾ, കരൾ പിളരും കാലം, ഇനിയൊരു നിറകൺചിരി.

-10%
Odayil Ninnu
Original price was: ₹125.00.₹113.00Current price is: ₹113.00.
കേശവദേവിന്റെ മനുഷ്യദർശത്തെ സമ്പൂർണമായി പ്രകാശിപ്പിക്കുന്ന കൃതിയാണ് ഓടയിൽ നിന്ന്. ഏറ്റവും ലളിതമെന്നു തോന്നിക്കുന്ന ഈ കഥയ്ക്ക് ദേവ് ചൈതന്യം പകർന്നു കൊടുത്തിരിക്കുന്നത് തന്റെ അനിതരസാധാരണമായ ത്യാജ്യഗ്രാഹ്യ വിവേചനബോധം മുഖേനയാണ്. ദേവിനെ എതിർക്കുന്നവർക്കു പോലും ഓടയിൽ നിന്നിലെ പപ്പുവിന്റെ വ്യക്തിത്വത്തെ അവഗണിക്കാനോ ഇകഴ്ത്തിക്കാണിക്കാനോ സാധ്യമല്ല. കേരളത്തിലെ അദ്ധ്വാനിക്കുന്ന വർഗത്തിന്റെ ജാഗ്രത്തായ ആത്മാഭിമാനത്തിന്റെ പ്രതിബിംബമായി പപ്പു തലയുയർത്തി നില്ക്കുന്നു.

-15%
Thakshankunnu Swaroopam
Original price was: ₹700.00.₹599.00Current price is: ₹599.00.
ഇരുപതാം നൂറ്റാണ്ടിന്റെ മൂന്നാം ദശകം തൊട്ടുള്ള വടക്കേ മലബാറിലെ തക്ഷൻകുന്ന് എന്ന ഗ്രാമത്തിന്റെ ഇതിഹാസകഥ. ഏതാണ്ടൊരു നൂറ്റാണ്ടുകാലത്തെ പരിണാമദശകളിലൂടെ തക്ഷന്‍കുന്ന് ഗ്രാമത്തില്‍ ജീവിക്കുന്ന പല മനുഷ്യരുടെ ജീവിതഗതിയിലൂടെ ആ പ്രദേശത്തിന് ഒരു മനുഷ്യമുഖവും വ്യക്തിത്വവും നല്കുന്നതില് നോവലിസ്റ്റ് വിജയിച്ചിരിക്കുന്നു. മലബാറിലെ ഒരു നാട്ടിന്‍പുറത്തിന്റെ കഴിഞ്ഞ നൂറ്റാണ്ടിന്റെ ചിത്രം ദീപ്തിമത്തായി ഈ നോവലില്‍ അവതരിപ്പിച്ചിരിക്കുന്നു. പൊറ്റെക്കാട്ടിനും തകഴിക്കും ഉറൂബിനും ബഷീറിനും എം.ടി.ക്കുംശേഷം പൂര്‍ണ്ണമായും കേരളീയപരിസരത്തു നിന്നുകൊണ്ട് എഴുതപ്പെട്ട മലയാളത്തിലെ ശ്രദ്ധേയമായ നോവല്‍.
2016-ലെ വയലാര്‍ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വൈക്കം ചന്ദ്രശേഖരന്‍നായര്‍ പുരസ്കാരം, ബഷീര്‍ പുരസ്കാരം, ചെറുകാട് അവാര്‍ഡ്, ഹബീബ് വലപ്പാട് അവാര്‍ഡ്, കഥാരംഗം അവാര്‍ഡ്, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ്, അബുദാബി മലയാളിസമാജം അവാര്‍ഡ്, പി. കുഞ്ഞിരാമന്‍നായര്‍ അവാര്‍ഡ്, ബാല്യകാലസഖി പുരസ്കാരം, വിദ്യാവിഭൂഷണ്‍ പുരസ്കാരം എന്നിവ ലഭിച്ച കൃതി.

-20%
Adarsha Hindu Hotel
Original price was: ₹140.00.₹112.00Current price is: ₹112.00.
ബിഭൂതിഭൂഷൺ ബന്ദോപാധ്യായയുടെ മികച്ച നോവലുകളിൽ ഒന്ന്. ഹജാരി താക്കൂറിനെയും അദ്ദേഹത്തിൻ്റെ ആദർശഹിന്ദുഹോട്ടലിനെയും ഈ നോവൽ ഒരിക്കൽ എങ്കിലും വായിച്ചവർക്ക് മറക്കാൻ ആകില്ല. ഹൃദ്യമായ നോവൽ.

Aswaroodante Varavu
Original price was: ₹230.00.₹207.00Current price is: ₹207.00.
‘സങ്കീർത്തന’ത്തിനു ശേഷം പെരുമ്പടവത്തിന്റെ മറ്റൊരു ക്ലാസിക്. ലോകം കീഴടക്കിയ മഹാനായ അലക്സാണ്ടറുടെ അന്ത്യനിമിഷങ്ങളിലൂടെയുള്ള യാത്ര. കീഴടക്കിയ സാമ്രാജ്യങ്ങളും വെട്ടിപ്പിടിച്ച സൗഭാഗ്യങ്ങളും എത്രമേൽ നശ്വരവും നിസ്സാരവുമെന്ന് ചക്രവർത്തി തിരിച്ചറിയുന്നു.

Naalukettu
Original price was: ₹315.00.₹252.00Current price is: ₹252.00.
അപ്പുണ്ണിയുടെ യാത്രകളാണ് നാലുകെട്ട്. കുടുംബവും ആചാരങ്ങളും ജീവിതത്തിന്റെ നെടുങ്കൻ കാരാഗ്രഹങ്ങളും വ്യക്തിയെ ആഹരിക്കുന്നതിന് നാക്കു നീട്ടി ആഞ്ഞടുക്കുന്ന കാലസന്ധികളിലൂടെ അപ്പുണ്ണി മുന്നേറുമ്പോൾ കേരളത്തിന്റെ എഴുതപ്പെടാത്ത ചരിത്രവും തുടുത്തുണരുന്നു. നോവൽ ഏറ്റവും സത്യസന്ധമായ സാമൂഹികചരിത്രമാവുന്നതിന്റെ ഒരുദാഹരണമാണ് നാലുകെട്ട്. പ്രകാശമാനമായ ജീവിതത്തിനടിയിൽ നിഴലുകളുടെ ഒരു അദൃശ്യവാഴ്ചയുണ്ടെന്ന് വായനക്കാരെ അറിയിക്കുന്ന മലയാളത്തിന്റെ അഭിമാനമായ രചന.

Nellu
Original price was: ₹575.00.₹460.00Current price is: ₹460.00.
പ്രകൃതിയുടെ ജൈവസാന്നിദ്ധ്യങ്ങളോട് ഇണങ്ങിച്ചേര്‍ന്ന മലയാളത്തിലെ വിഖ്യാതമായ നോവല്‍. ആദിവാസികളുടെ ആചാരാനുഷ്ഠാനാദികളും കടുത്ത അന്ധവിശ്വാസങ്ങളും അവരെ ചൂഷണം ചെയ്യുന്ന വരത്തരായ കുടിയേറ്റക്കാരുടെ കരുനീക്കങ്ങള്‍ തിരിച്ചറിയാനാവാത്ത അന്ധതയും പ്രകൃതിയോട് ഇണങ്ങിയ ജീവിതരീതിയും കൈയേറ്റക്കാരുടെ നിഷ്ഠൂരമായ ചൂഷണരീതികളുമെല്ലാം വളരെ തെളിമയോടെ ഈ നോവലില്‍ ചിത്രീകരിച്ചിട്ടുണ്ട്.

Piravi
Original price was: ₹230.00.₹199.00Current price is: ₹199.00.
ഇന്ത്യൻ സ്ത്രീജീവിതത്തെ വളരെ ലളിതമായ ആഖ്യാന ശൈലിയിൽ കോറിയിടുന്നവയാണ് ബാനു മുഷ്താഖിന്റെ രചനകൾ. ആചാരങ്ങളും അനുഷ്ഠാനങ്ങളും ചേർന്ന് ഞെരുക്കുന്ന സ്ത്രീയനുഭവങ്ങളെ അതിന്റെ തീവ്രതയോടും അവതരിപ്പിക്കുന്ന നാലു നോവലെറ്റുകൾ.

-12%
Doctor Zhivago
Original price was: ₹900.00.₹799.00Current price is: ₹799.00.
ബോറിസ് പാസ്റ്റർനാക്കിന്റെ വിഖ്യാത കൃതിയായ ഡോക്ടർ ഷിവാഗോയുടെ മലയാള പരിഭാഷ. മുട്ടത്തു വർക്കിയാണ് പരിഭാഷ നിർവഹിച്ചിരിക്കുന്നത്.
1905 ലെ റഷ്യൻ വിപ്ലവത്തിനും രണ്ടാം ലോകയുദ്ധത്തിനുമിടയിലുള്ള കാലഘട്ടത്തിൽ ഷിവാഗോ എന്ന ഡോക്ടറുടെ സാധാരണവും അസാധാരണവുമായ അനുഭവങ്ങളാണ് ഈ നോവൽ. ഒറ്റനോട്ടത്തിൽ ഈ നോവൽ ഒരു പ്രണയകഥയുടെ ആഖ്യാനമാണെങ്കിലും സൂക്ഷ്മാർത്ഥത്തിൽ ഇതിന് രാഷ്ടീയ അന്തർധാരകളുണ്ട്. റഷ്യൻ വിപ്ലവത്തിന്റെ അനവധി ഏടുകളിലേക്ക് വെളിച്ചം വീശുന്ന മികച്ച കൃതി.

Alchemist – Malayalam
Original price was: ₹275.00.₹245.00Current price is: ₹245.00.
ലോകത്തെ മുഴുവൻ മാസ്മരികവലയത്തിലാഴ്ത്തിയ പൗലോ കൊയ്ലോയുടെ നോവൽ. തന്റെ ജന്മനാടായ സ്പെയിനിൽനിന്നും പിരമിഡുകളുടെ കീഴിൽ മറഞ്ഞിരിക്കുന്ന നിധി തേടി ഈജിപ്ഷ്യൻ മരുഭൂമികളിലേക്ക് സാന്റിയാഗോ എന്ന ഇടയബാലൻ നടത്തുന്ന യാത്ര. കരുത്തുറ്റ ലാളിത്യവും ആത്മോദ്ദീപകമായ ജ്ഞാനവും നിറയുന്ന ആ യാത്രയുടെ കഥയാണ് ആൽകെമിസ്റ്റ്. തികച്ചും അജ്ഞാതമായ ആ നിധി തേടിയുള്ള യാത്രയിൽ, പ്രതിബന്ധങ്ങളെ മറികടക്കാൻ സാധിക്കുമോയെന്ന ആശങ്കയിൽ യാത്ര തുടങ്ങിയ സാന്റിയാഗോയെ കാത്തിരുന്നത് വിസ്മയങ്ങളായിരുന്നു. ലോകസത്യങ്ങളും നന്മകളും തന്റെ ഉള്ളിൽ കുടിയിരിക്കുന്ന നിധിയെ അവനു വെളിവാക്കിക്കൊടുക്കുന്നു. നമ്മുടെ സ്വപ്നങ്ങളുടെ ശക്തിയെ തിരിച്ചറിയാനും സ്വന്തം ഹൃദയത്തിലേക്ക് കാതോർക്കാനും ഓരോ വായനക്കാരനെയും പ്രാപ്തരാക്കുന്നു സാന്റിയാഗോയുടെ ജീവിതകഥ. എല്ലാ വായനക്കാരുടെയും ലോകത്തെ കീഴ്മേൽ മറിക്കുന്ന ഒരു കൃതി ഓരോ ദശകത്തിലും പിറക്കുന്നു - ആൽകെമിസ്റ്റ് അത്തരമൊരു കൃതിയാണ്. വിവർത്തനം: രമാ മേനോൻ.