-15%
Manalppava
Original price was: ₹299.00.₹255.00Current price is: ₹255.00.
മുൻപു വന്ന രണ്ടു നോവലുകളിലൂടെ കേരള ചരിത്രത്തിലെ ചില നിശ്ശബ്ദതകളെ കണ്ടെത്തുകയായിരുന്നു മനോജ് കുറൂര്‍. അതില്‍ നിലംപൂത്തു മലര്‍ന്ന നാള്‍ സംഘകാലത്തിലെ കേരളീയജീവിതാവസ്ഥകള്‍ കണ്ടെത്തുകയായിരുന്നെങ്കില്‍ മുറിനാവ് പത്തും പന്ത്രണ്ടും നൂറ്റാണ്ടുകളിലെ സംഘര്‍ഷഭരിതമായ കേരളീയസമൂഹത്തിലെ അവസ്ഥാവിശേഷങ്ങളിലേക്കുള്ള അന്വേഷണമായിരുന്നു. ഇതിലാകട്ടെ പതിനേഴാം നൂറ്റാണ്ടുമുതല്‍ സമകാലികാവസ്ഥവരെയുള്ള കേരളീയജീവിതത്തിലെ പറയപ്പെടാത്ത ചരിത്രാവസ്ഥകളെ ഭാവനാത്മകമായി പൂരിപ്പിക്കുകയാണ്. ഇതോടെ ഈ ട്രിലജി പൂര്‍ണ്ണമാവുകയാണ്.

-20%
Deham
Original price was: ₹290.00.₹232.00Current price is: ₹232.00.
എന്‍കൗണ്ടര്‍ സ്പെഷലിസ്റ്റായ പോലീസ് ഓഫീസറും അയാള്‍ കൊന്നുകളഞ്ഞ നിരപരാധിയായ ഒരു സ്ത്രീയുടെ ആത്മാവും തമ്മിലുള്ള വിചിത്രമായ ബന്ധത്തിലൂടെ സ്‌നേഹമെന്ന സമസ്യയിലേക്ക് പലപല വഴികള്‍ തുറന്നിടുന്ന രചന. എവിടെയോ തയാറായിക്കഴിഞ്ഞ മരണക്കുരുക്കിലേക്കുള്ള ചെറുസഞ്ചാരം മാത്രമാണ് ഇനിയുള്ള ജീവിതമെന്ന് പൊടുന്നനെ അറിയുന്നവന്റെ സന്ത്രാസം ഒരോ വരിയും വാക്കും അനുഭവിപ്പിക്കുന്നു. സ്വപ്‌നവും യാഥാര്‍ത്ഥ്യവും കഥയും ജീവിതവും സ്ഥലകാലങ്ങളുമെല്ലാം കുഴമറിഞ്ഞ്, ഇരയും വേട്ടക്കാരനും സ്രഷ്ടാവും കഥാപാത്രവും നീയും ഞാനുമെല്ലാം ഒന്നായി മാറുന്ന, അല്ലെങ്കില്‍ ഒന്നുതന്നെ പലതായി മാറുന്ന, സാമ്പ്രദായികരീതികളെ അട്ടിമറിക്കുന്ന എഴുത്തിന്റെ മാന്ത്രികത. അജയ് പി. മങ്ങാട്ടിന്റെ പുതിയ നോവല്‍

Marangalai Ninnathum
Original price was: ₹200.00.₹160.00Current price is: ₹160.00.
അന്ധകാരത്തിൽ നിന്നാണ് നാമെല്ലാം പിറവിയെടുക്കുന്നത്. അന്ധകാരത്തിലേക്കാണ് മടങ്ങുന്നത്. ആരോ നമ്മുടെ കണ്ണുകൾ താഴിട്ടു പൂട്ടുകയാണ്. അതോടെ പ്രകാശം അസ്തമിക്കുന്നു. ഇരുട്ടാണ് നമ്മുടെ ഗർഭഗൃഹം. ഇരുട്ടു തന്നെയാണ് നമ്മുടെ മൃതിപേടകവും. ഇതിനിടയിലെ വെളിച്ചത്തിൽ നാം അല്പനേരം പരസ്പരം കാണുന്നു. നമ്മെ തന്നെയും കാണുന്നു. ഗഹനമായത് ഒന്നേയുള്ളൂ. അത് ദുഃഖമാണ്. ആ ദുഃഖത്തെ മറികടക്കാൻ ഓരോ മരവും അതിന്റെ ചുവട്ടിൽ ഒരു സിദ്ധാർത്ഥനെ പ്രാർത്ഥിച്ചു നിൽക്കുന്നു.
ഉണ്ണി ബാലകൃഷ്ണന്റെ ആദ്യനോവൽ - മരങ്ങളായ് നിന്നതും.

-10%
Sakunthala
Original price was: ₹90.00.₹81.00Current price is: ₹81.00.
ലളിതാംബിക അന്തർജനം എഴുതിയ തിരക്കഥ. ശാകുന്തളം കഥ എന്ന മിത്ത് ഈ തിരക്കഥയില്‍ ചരിത്രപരവും സമകാലികവുമായി മാറുന്നു. അതു നമ്മുടെ ജീവിതവും രാഷ്ട്രീയവുമായി കണ്ണിചേരുന്നു. പൗരാണികമായ ഒരു ഊർജം രാഷ്ട്രനിര്‍മാണമായി പരിണമിക്കപ്പെടുന്നു. അങ്ങനെ ആ പുരാണകഥ സിനിമയിലൂടെ ഒരു രാഷ്ട്രത്തിന്‍റെ ആഖ്യായികതന്നെയായി മാറുന്നു.

Pulleli Kunju – Old edition
₹50.00
മലയാളത്തിലെ ആദ്യകാല നോവലുകളിലൊന്നാണ് പുല്ലേലിക്കുഞ്ചു. ആർച്ച് ഡീക്കൻ കോശിയാണ് രചയിതാവ്. ജ്ഞാനനിക്ഷേപം മാസികയിൽ 1860-ൽ ഖണ്ഡശ പ്രസിദ്ധീകരിച്ച ഈ കൃതി കേരളത്തിന്റെ പഴയകാല സാമൂഹ്യയാഥാർത്ഥ്യങ്ങളും കീഴാള ജീവിത പ്രശ്നങ്ങളും പങ്കുവയ്ക്കുന്നു.

Aalahayude Penmakkal
Original price was: ₹275.00.₹220.00Current price is: ₹220.00.
നാഗരികതയുടെ നിന്ദ്യവേഗങ്ങളിലമർന്നുപോയ ഒരു ജനതയുടെ സ്ഥലവേരുകളും ഭാഷയും വീണ്ടെടുക്കുകയാണ് ഈ നോവലിൽ. പ്രതിരോധത്തിന്റെ ഒരു ഗൂഢമന്ത്രമായിത്തീർന്ന, ഒരു ഉച്ചാടനത്തിന്റെ ഭാഷയും ശക്തിയുമുള്ള ആലാഹയുടെ നമസ്കാരം ആലാഹയുടെ പെൺമക്കൾ വീണ്ടും ചൊല്ലുന്നു. മലയാളത്തിൽ അത്യപൂർവമെന്ന് വിശേഷിപ്പിക്കാവുന്ന മാന്ത്രികശക്തിയുള്ള ഭാഷയും സ്വരവും കാഴ്ചകളും നവീനമായൊരു ഇന്ദ്രീയാനുഭൂതി വായനാക്കാരിൽ നിർമിക്കുന്നു.

Naalukettu
Original price was: ₹315.00.₹252.00Current price is: ₹252.00.
അപ്പുണ്ണിയുടെ യാത്രകളാണ് നാലുകെട്ട്. കുടുംബവും ആചാരങ്ങളും ജീവിതത്തിന്റെ നെടുങ്കൻ കാരാഗ്രഹങ്ങളും വ്യക്തിയെ ആഹരിക്കുന്നതിന് നാക്കു നീട്ടി ആഞ്ഞടുക്കുന്ന കാലസന്ധികളിലൂടെ അപ്പുണ്ണി മുന്നേറുമ്പോൾ കേരളത്തിന്റെ എഴുതപ്പെടാത്ത ചരിത്രവും തുടുത്തുണരുന്നു. നോവൽ ഏറ്റവും സത്യസന്ധമായ സാമൂഹികചരിത്രമാവുന്നതിന്റെ ഒരുദാഹരണമാണ് നാലുകെട്ട്. പ്രകാശമാനമായ ജീവിതത്തിനടിയിൽ നിഴലുകളുടെ ഒരു അദൃശ്യവാഴ്ചയുണ്ടെന്ന് വായനക്കാരെ അറിയിക്കുന്ന മലയാളത്തിന്റെ അഭിമാനമായ രചന.

-14%
Ghathakan
Original price was: ₹550.00.₹475.00Current price is: ₹475.00.
പ്രധാനമന്ത്രി നോട്ട് നിരോധിച്ചതിന്റെ എട്ടാം ദിവസം സത്യപ്രിയ എന്ന നാല്‍പ്പത്തിനാലുകാരിയെ ആരോ കൊല്ലാന്‍ ശ്രമിക്കുന്നു. ഭാഗ്യത്തിന് രക്ഷപ്പെട്ട സത്യപ്രിയ ആരാണിത് ചെയ്തത് എന്നും എന്തിനാണ് തന്നെ ആരോ കൊല്ലാന്‍ ശ്രമിക്കുന്നത് എന്നും കണ്ടെത്താനായി നടത്തുന്ന കുറ്റാന്വേഷണ യാത്രയാണ് ഘാതകൻ. ജോലി ചെയ്യുന്ന കമ്പനിയില്‍ നിന്ന് അവധിയെടുത്ത് അവര്‍ നാട്ടിലേക്ക് പോരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരാലോ കത്തിക്കുത്തേറ്റതിനെ തുടര്‍ന്ന് ശയ്യാവലംബിയായ അച്ഛന്‍ വീട്ടില്‍ വെച്ച് അവളോട് പറയുന്നു. നിന്നെയും അവര്‍ കൊല്ലും എന്ന്.ഇത് പറഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ അച്ഛനും മരിക്കുന്നു. നിന്നെയും എന്ന് കേട്ടപാടെ സത്യപ്രിയയ്ക്ക് മനസ്സിലാകുന്നു, ചില വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ചേച്ചി ശിവപ്രിയയുടെ മരണവും കൊലപാതകം ആയിരിക്കാമെന്ന്.
ഒരാളില്‍നിന്നു മറ്റൊരാളിലേക്കു പകരുമ്പോള്‍ മാത്രമാണു കഥ കഥയാകുന്നത്. അതുവരെ അതെന്താണ്? വെറും ഭാവന. പുക പോലെയോ മഞ്ഞുതരി പോലെയോ ഒന്ന്. ഒരാളില്‍ നിന്നു മറ്റൊരാളിലേക്കു കൈമാറുമ്പോള്‍ മാത്രമേ പണം പണമാകുന്നുള്ളൂ. അല്ലാത്തിടത്തോളം അതെന്താണ്? വെറും കടലാസ്! പണം കഥയാണ്, കഥയ്ക്കുള്ളിലെ കഥയുമാണ്.
– ആ കഥയാണു ഘാതകന്‍.

Adarsha Hindu Hotel
Original price was: ₹140.00.₹112.00Current price is: ₹112.00.
ബിഭൂതിഭൂഷൺ ബന്ദോപാധ്യായയുടെ മികച്ച നോവലുകളിൽ ഒന്ന്. ഹജാരി താക്കൂറിനെയും അദ്ദേഹത്തിൻ്റെ ആദർശഹിന്ദുഹോട്ടലിനെയും ഈ നോവൽ ഒരിക്കൽ എങ്കിലും വായിച്ചവർക്ക് മറക്കാൻ ആകില്ല. ഹൃദ്യമായ നോവൽ.

-11%
Mulberry, Ennodu Ninte Zorbayekkurichu Parayu
Original price was: ₹499.00.₹449.00Current price is: ₹449.00.
ബെന്യാമിന്റെ ഏറ്റവും പുതിയ നോവൽ, 'മൾബെറി എന്നോട് നിന്റെ സോർബയെക്കുറിച്ചു പറയൂ', നിരവധികഥാപാത്രങ്ങളിലൂടെ, സ്ഥലങ്ങളിലൂടെ ഒരേസമയം എഴുത്തുകാരനായും അന്വേഷകനായും സഞ്ചരിക്കുകയാണ് ബെന്യാമിൻ. മൾബെറിയുടെയും ഷെൽവിയുടെയും ഡെയ്സിയുടെയും കഥ.

Anthakavallikal
Original price was: ₹280.00.₹224.00Current price is: ₹224.00.
ചിത്രത്തിലെ ആ കുഴി. ഉറുമ്പുകള്‍ കാവല്‍ നില്‍ക്കണ കുഴി… ആദ്യം ചോന്ന ഉറുമ്പുകളായിരുന്നില്ലേ? പിന്നപ്പിന്നെ താഴോട്ടിറങ്ങി ചോരകുടിച്ചു മത്തുപിടിച്ച പാവം പിപീലിക… അതും ഒരു ദുരഭിമാനക്കൊലയായിരുന്നോ?
ആരാ ആ കുഴിയില്‍ വീണത്? അല്ലെങ്കില്‍ ഇരുളിന്റെ മറവില്‍ ആരെയാണ് കൊണ്ടുവന്നിട്ടത്? ദുരഭിമാനച്ചോരയില്‍ കുതിര്‍ന്ന ഉറുമ്പുകള്‍ക്ക് ഇനിയും കരകയറാനായിട്ടില്ലല്ലോ…
അന്തമില്ലാതെ പരന്നുകിടക്കുന്ന വരണ്ടുണങ്ങിക്കീറിയ ഭൂമിയും നീരൊഴുക്കു മറന്ന തോടുകളും ഭയപ്പെടുത്തുന്ന മുള്‍ച്ചെടികളും അടിത്തട്ടിനും വക്കുകള്‍ക്കും ചോരച്ചുവപ്പുനിറമുള്ള ആഴം തെളിയാത്ത ഒരു കുഴിയും… ഈ പേടിസ്വപ്‌നം പകര്‍ത്തിവരച്ച ചിത്രത്തില്‍ ചെവിചേര്‍ത്തുവെച്ചാല്‍ കേള്‍ക്കുന്ന നിലവിളിശബ്ദം.
ഒരു വിസ്മയചിത്രത്തില്‍ തുടങ്ങി, പ്രണയവും പകയും മരണവും ഉന്മാദവും സ്വപ്‌നങ്ങളുമെല്ലാമെല്ലാം സൃഷ്ടിക്കുന്ന പലപല വഴികളിലൂടെ ഒഴുകിപ്പരന്ന്, മനുഷ്യരാശിയുടെയും പ്രകൃതിയുടെയും നിര്‍മ്മിതദുരന്തത്തിനു നേരേയുള്ള മുന്നറിയിപ്പായിത്തീരുന്ന രചന. സേതുവിന്റെ ഏറ്റവും പുതിയ നോവല്‍.

-12%
Doctor Zhivago
Original price was: ₹900.00.₹799.00Current price is: ₹799.00.
ബോറിസ് പാസ്റ്റർനാക്കിന്റെ വിഖ്യാത കൃതിയായ ഡോക്ടർ ഷിവാഗോയുടെ മലയാള പരിഭാഷ. മുട്ടത്തു വർക്കിയാണ് പരിഭാഷ നിർവഹിച്ചിരിക്കുന്നത്.
1905 ലെ റഷ്യൻ വിപ്ലവത്തിനും രണ്ടാം ലോകയുദ്ധത്തിനുമിടയിലുള്ള കാലഘട്ടത്തിൽ ഷിവാഗോ എന്ന ഡോക്ടറുടെ സാധാരണവും അസാധാരണവുമായ അനുഭവങ്ങളാണ് ഈ നോവൽ. ഒറ്റനോട്ടത്തിൽ ഈ നോവൽ ഒരു പ്രണയകഥയുടെ ആഖ്യാനമാണെങ്കിലും സൂക്ഷ്മാർത്ഥത്തിൽ ഇതിന് രാഷ്ടീയ അന്തർധാരകളുണ്ട്. റഷ്യൻ വിപ്ലവത്തിന്റെ അനവധി ഏടുകളിലേക്ക് വെളിച്ചം വീശുന്ന മികച്ച കൃതി.

Swargadoothan
Original price was: ₹240.00.₹199.00Current price is: ₹199.00.
മലയാളത്തിലെ ആദ്യത്തെ ബോധധാരാ നോവൽ.
മണ്ണിന്റെ മണം തികച്ചും പ്രസരിപ്പിക്കുന്ന മറ്റൊരു ദേശത്തിന്റെ കഥയാണ് പോഞ്ഞിക്കര റാഫിയുടെ സ്വർഗദൂതൻ. ഒരു പരിഷ്കൃതനഗരത്തിന്റെ നിശ്വാസവിഷവായുശകലങ്ങൾ മാത്രം കൈപ്പറ്റി ഇന്നും അപരിഷ്കൃതഗ്രാമമായിക്കഴിയുന്ന പോഞ്ഞിക്കര ദ്വീപിന്റെ നാലഞ്ചു ദശകങ്ങൾക്കപ്പുറമുള്ള ജീവസുറ്റ ചിത്രം ഇവിടെ വരച്ചുവയ്ക്കപ്പെട്ടിരിക്കുന്നു. മരപ്പണിയും മരവഞ്ചിനിർമാണവും മത്സ്യബന്ധനവും ദാരിദ്ര്യവും രോഗവും അന്ധവിശ്വാസങ്ങളും അനാചാരങ്ങളുമായി കഴിയുന്ന ഒരു ദയനീയ ജനവിഭാഗത്തിന്റെ ഹൃദയസ്പന്ദനം കപ്പൽത്തോട്ടിലൂടെ ഇടയ്ക്കിടെ വന്നും പോയുമിരിക്കുന്ന മോട്ടോർബോട്ടിന്റെ കിതപ്പിനിടയിലും മുഴങ്ങിക്കേൾക്കാം.

Chowringhee
Original price was: ₹300.00.₹255.00Current price is: ₹255.00.
ബംഗാളി എഴുത്തുകാരനായ ശങ്കറിന്റെ ജനപ്രിയ നോവലായ ചൗരംഗി മലയാളത്തിൽ. എം എൻ സത്യാർഥിയാണ് വിവർത്തനം നിർവഹിച്ചത്. 1962 ൽ ബംഗാളിയിൽ ആദ്യമായി പ്രസിദ്ധീകരിച്ച ഈ നോവൽ ബെസ്റ്റ് സെല്ലറായി മാറുകയും നിരവധി ഇന്ത്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും ഒരു സിനിമയായും നാടകമായും നിർമിക്കപ്പെടുകയും ചെയ്തു. യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട നോവൽ.