-16%
Randam Raajav
Original price was: ₹475.00.₹399.00Current price is: ₹399.00.
ക്രിസ്തുവിനു പത്ത് നൂറ്റാണ്ടുകൾക്കു മുൻപ് യിസ്രായേലിൽ മാത്രം രാജാവില്ലായിരുന്നു; യഹോവയിൽ ആശ്രയിച്ചു ജീവിച്ച ജനത. പക്ഷേ, ജനത്തിന്റെ ചിന്താഗതിക്ക് മാറ്റം വന്നു. അവർക്കും വേണം രാജാവും രാജഭരണവും. യഹോവയ്ക്ക് അത് അനിഷ്ടമായി. എങ്കിലും ജനഹിതത്തിനു വഴങ്ങി, യഹോവ ശമുവേൽ പ്രവാചകനെ നിയോഗിച്ചു. പ്രവാചകൻ, ശൗലിനെ അഭിഷേകം ചെയ്ത് രാജാവാക്കി- യിസ്രായേലിലെ ഒന്നാമത്തെ രാജാവ്. ദൈവഹിതമനുസരിച്ചല്ലായിരുന്നു ശൗൽ രാജാവിന്റെ ഭരണം. ദുഃഖിതനായ യഹോവ പകരം രാജാവിനെ കണ്ടെത്തി- ദാവീദ്. ദാവീദിനെയും ശമുവേൽ പ്രവാചകൻ അഭിഷേകം ചെയ്തു. അന്നു തുടങ്ങി ദാവീദിന്റെ പീഡനകാലം. ശൗൽ ദാവീദിനെ വേട്ടയാടുകയായിരുന്നു. പ്രതീക്ഷിച്ച സിംഹാസനം അകന്നകന്നു പോകുന്ന അനുഭവം. കഷ്ടപ്പാടുകളുടെ നടുവിലൂടെയായിരുന്നു ആ പ്രയാണം. ഒടുവിൽ സിംഹാസനാരൂഢനായി- രണ്ടാം രാജാവ്. എന്നിട്ടും, മനോവേദനകളും കഷ്ടപ്പാടുകളും അവസാനിച്ചില്ല. എല്ലാത്തിനും പുറമേ, ശിഥിലമായ കുടുംബബന്ധങ്ങൾ, സ്വയംകൃതാനർത്ഥങ്ങൾ. സംഭവബഹുലമായ ദാവീദിന്റെ ജീവിതം- അതിവിടെ അനാവരണം ചെയ്യപ്പെടുന്നു.

-15%
Madhuvidhu Mayum Munpe
Original price was: ₹600.00.₹510.00Current price is: ₹510.00.
ജീവിതത്തിലെ അതീവ ചാരുതയാര്‍ന്നതും സങ്കീര്‍ണവുമായ നിമിഷങ്ങളെ ഭാവസാന്ദ്രമായി അവതരിപ്പിക്കുന്ന മനോഹരമായ നോവല്‍. മലയാളിവായനക്കാര്‍ക്ക് എക്കാലവും നെഞ്ചിലേറ്റാന്‍ ഹൃദ്യമായ രചനകള്‍ സമ്മാനിച്ചിട്ടുള്ള കെ കെ സുധാകരന്‍ എന്ന പ്രതിഭയുടെ മാറ്റ് തെളിയിക്കുന്ന കൃതി. ഓരോ താളിലും ഒളിച്ചിരിക്കുന്ന കാന്തികത വായനക്കാരുടെ മനസ്സിനെ ഈ നോവലിന്‍റെ ഉള്ളാഴങ്ങളിലേക്ക് വലിച്ചടുപ്പിക്കുന്നു.

Kelkkaatha Chirakadikal
₹175.00
സമകാലിക കുടുംബബന്ധത്തിന്റെ ഇഴയടുപ്പങ്ങളേയും അകൽച്ചകളേയും ആൻസി 'കേൾക്കാത്ത ചിറകടികളി'ൽ ഭംഗ്യന്തരേണ അവതരിപ്പിച്ചിട്ടുണ്ട്. ഇതിലെ കഥാപാത്രങ്ങൾ എല്ലാം നമ്മോടു സംവദിക്കുന്നു. റോസിയും സന്ദീപും ആന്റോയും നിഷയും നമ്മിലൂടെയും നമ്മുടെ ചുറ്റുവട്ടത്തിലുള്ളവരിലൂടെയും ജീവിക്കുന്നു. ഈ കഥയിൽ പ്രണയമുണ്ട്, പ്രണയനൈരാശ്യമുണ്ട്. ചേരേണ്ടവർ ചേർന്നാലെ ജീവിതത്തിന് അർത്ഥം ഉണ്ടാകൂ എന്ന ശുഭപര്യവാസിയായ സന്ദേശമുണ്ട്. ജീവിതഗന്ധിയായ ഒരു നോവൽ.

Vanasalabham
Original price was: ₹260.00.₹221.00Current price is: ₹221.00.
സ്നേഹബന്ധങ്ങളിൽ നിന്ന് ഇതൾവിരിയുന്ന അപൂർവമായ ജീവിതകഥ. കെ. കെ സുധാകരന്റെ ജനപ്രിയനോവൽ, വനശലഭം.

-10%
Vaseekaranayanthram
Original price was: ₹150.00.₹135.00Current price is: ₹135.00.
വശീകരണയന്ത്രം ഉപയോഗിച്ച് സ്ത്രീകളെ തന്റെ ഇംഗിതങ്ങൾക്ക് വശപ്പെടുത്താൻ ശ്രമിക്കുന്ന രാജപ്പനെന്ന പട്ടാളക്കാരൻ. അവനെ അന്ധമായി വിശ്വസിച്ച ഗോപി എന്ന ചെറുപ്പക്കാരൻ. വികലചിന്തകൾ മലീമസമാക്കിയ പുതിയ തലമുറയുടെ നേർക്കാഴ്ചകൾ.

Aatma Parirambhanam
₹85.00
കാണക്കാരി പഞ്ചായത്ത് വക ചിറക്കുളവും കഥാപാത്രങ്ങളും സംഭവപരമ്പരകളും എന്റെ മൂന്നു കൃതികളിലും പൊതുവായി തുടർന്നുപോരുന്നവയാണ്. ബഹുമാന്യ വായനക്കാർക്ക് ആസ്വാദ്യകരമായ വായനാനുഭവം ലഭിക്കുവാൻ ഈ മൂന്നു കൃതികൾ ക്രമാനുസരണം വായിക്കുന്നത് നന്നായിരിക്കും. 'തിരകൾ നിലയ്ക്കാത്ത തടാകം', 'തടാകം സാക്ഷി, ' ഇപ്പോഴിതാ 'ആത്മപരിരംഭണം'. അപ്പുവിന്റേയും ആവണിയുടേയും സങ്കീർണതകൾ നിറഞ്ഞ ജീവിതം തുടരുന്നു.

Veli
Original price was: ₹290.00.₹245.00Current price is: ₹245.00.
രണ്ടു പുരയിടങ്ങൾക്കിടയിൽ ഉയർന്ന ഒരു വേലിയുടെ, അതു സൃഷ്ടിച്ച വയ്യാവേലികളുടെ കഥയാണിത്. കാഞ്ഞിരപ്പള്ളി പാപ്പന് ചേട്ടനോടുള്ള വൈരാഗ്യം തീർത്ത ആ വേലി -വഴക്കും വക്കാണവും പത്തലുകളായ വേലി – ഏലിയാമ്മയെ സംബന്ധിച്ച് ‘അഭിമാനത്തിന്റെ പ്രതീക’വും ‘ഒരു ജീവിതസമരത്തിന്റെ പ്രൗഢമായ സ്മാരക’വും ആകുന്നു. എന്നാൽ, മാതൃകാകുടുംബമായ കൂനംമൂച്ചി വീട്ടിലേക്ക് അശാന്തിയുടെ ദിനങ്ങളാണ് അത് ക്ഷണിച്ചുവരുത്തിയത്. ജയിലും കോടതിയുമല്ല, അതിലും വലിയ മാനക്കേടുകളാണ് ആ വീടിനെ ഗ്രസിച്ചത്. പാറേൽപ്പള്ളി പെരുന്നാളുദിവസം മോളിക്കുട്ടിക്കു നേരിടേണ്ടിവന്നതും ‘കുപ്രസിദ്ധ കേഡി’ കോട്ടയം കുഞ്ഞച്ചന് അതിൽ ഇടപെടേണ്ടിവതും ഒക്കെ വെറും ഒരു വേലിക്കേസിനെ, അഴിക്കുവാനാകാത്ത ഒരു കടുംകെട്ടായി മുറുക്കി.

Avatharam
Original price was: ₹490.00.₹441.00Current price is: ₹441.00.
"അസാധാരണമായ ഒരു പോർട്രെറ്റയിറ്റ് ഗാലറിയിലൂടെ കടന്നുപോയെന്ന തോന്നലാണ് അവതാരം വായിച്ചു തീർന്നപ്പോൾ എനിക്കുണ്ടായത്. അസംഖ്യം കഥാപാത്രങ്ങളുള്ള ശ്രീ തമ്പിയുടെ ഈ നോവലിൽ താരതമ്യേന അപ്രധാനരായവരുടെ ചിത്രങ്ങൾക്കു പോലും മിഴിവും ജീവന്റെ ചൂടും ഉള്ളതായി അനുഭവപ്പെട്ടു. "
- മലയാറ്റൂർ രാമകൃഷ്ണൻ
കൃഷ്ണപ്പരുന്ത് എന്ന മാന്ത്രികനോവലിലൂടെ പ്രസിദ്ധനായ നോവലിസ്റ്റ് പി വി തമ്പിയുടെ, കോടതിയും അഭിഭാഷകജീവിതവും പ്രമേയമാകുന്ന നോവലാണ് അവതാരം. കാമവും അധികാരമോഹവും തലയ്ക്കുപിടിച്ച ഇതിലെ നായകൻ മലയാളസാഹിത്യത്തിലെ മറക്കാനാവാത്ത കഥാപാത്രമാണ്. അപ്രതീക്ഷിത സംഭവങ്ങൾ ഒന്നൊന്നായി കടന്നുവരുമ്പോൾ പുസ്തകം താഴെ വയ്ക്കാതെ നമ്മൾ വായിച്ചു തീർക്കും.

-20%
Samadooram
Original price was: ₹1,000.00.₹800.00Current price is: ₹800.00.
“എന്തിനാ എന്നെ കാണണമെന്നു പറഞ്ഞത്?”
“ജാനകീ….” വാസുദേവൻ ദീനസ്വരത്തിൽ വിളിച്ചു.
“അതെ, ജാനകിയാ ഞാൻ. ഇരുപത്തൊന്നു കൊല്ലം മുമ്പ് നിങ്ങൾ ഉപേക്ഷിച്ചു കളഞ്ഞ ജാനകി.”
ജാനകിയുടെയും വാസുദേവൻ്റെയും ജീവിതത്തിലെ തെറ്റുകളും ശരിയും അനാവരണം ചെയ്തുകൊണ്ട് ജോയ്‍സി എഴുതിയ ഹൃദയഹാരിയായ പ്രണയകഥയാണ് സമദൂരം.

Flu
₹225.00
ചൈനയിലെ വുഹാനിൽ നിന്നടിച്ച കൊറോണാ വൈറസ് അപ്പൂപ്പൻതാടികളെപ്പോലെ പറന്ന് ലോകത്തെ കീഴടക്കി. കിഴക്കു നിന്നു പുറപ്പെട്ട മഹാവ്യാളിയുടെ കരങ്ങൾ ലോകം മുഴുവൻ നീണ്ടു പരന്നു വ്യാപിച്ചു. മഹാമാരികൾ ചരിത്രത്തിൽ മുമ്പും ഉണ്ടായിട്ടുണ്ട്. മദ്ധ്യകാല യൂറോപ്പിലെ ബ്ലാക് ഡത്ത്, ഒന്നാം ലോകമഹായുദ്ധകാലത്തെ സ്പാനിഷ് ഫ്‌ളൂ എന്നിവ. വൈദ്യശാസ്ത്രം അത്യുന്നതിയിൽ നിൽക്കുന്ന ഈ സൈബർ യുഗത്തിലും, മനുഷ്യൻ ഈ മഹാമാരിയുടെ മുമ്പിൽ ഇന്നും മുട്ടുകുത്തി നിന്നുപോയി. ലോകചരിത്രത്തിൽ നിന്ന് ഒരിക്കലും മാഞ്ഞുപോകാത്ത ഒരു കാലഘട്ടത്തിന്റെ ചരിത്രം കോറിയിടാൻ ശ്രമിക്കുകയാണ് ഇവിടെ.

-50%
Mayanirangal
Original price was: ₹200.00.₹100.00Current price is: ₹100.00.
മനുഷ്യഹൃദയങ്ങളുടെ അവിശ്വസനീയവും ജഡിലവുമായ വർണഭേദങ്ങൾ അതിവിദഗ്ധമായി കോറിയിടുന്നു 'മായാനിറങ്ങൾ'. നിറം പിടിപ്പിച്ച നുണകളും സത്യങ്ങളും ഇടകലർന്നൊഴുകുന്ന കാഴ്ച അനുവാചകനെ തെല്ലൊന്നമ്പരപ്പിക്കുക മാത്രമല്ല ഹൃദയത്തിലെവിടെയോ അഗാധമായ മുറിവുകൾ സൃഷ്ടിക്കപ്പെടുകയും ചെയ്യും. 'ഒറ്റമര'മാകട്ടെ പ്രകൃതിയെന്ന മഹാവൃക്ഷത്തണലിൽ അഭയം തേടുന്ന ഒരനാഥന്റെ തീരാസങ്കടങ്ങളും നിസ്സഹായതയും വർണ്ണിക്കുന്നു. പ്രകൃതി തന്നെ അവനെ ഉയരങ്ങളിലേക്ക് കൈപിടിച്ചുകയറ്റുന്നു പാരായണക്ഷമതയിൽ അദ്വിതീയമായ ഈ ചെറുനോവലിൽ.

-40%
Anusaranathinte Aaram Paadam
Original price was: ₹160.00.₹96.00Current price is: ₹96.00.
അനുസ്സരണം ബലിയെക്കാൾ ഉത്തമം എന്നാണ് മഹത് ഗ്രന്ഥങ്ങൾ പറയുന്നത്. ജീവിതത്തിലെ ചില സാഹചര്യങ്ങളിൽ എങ്കിലും മറ്റുള്ളവർക്കു വിധേയരായി സ്വമനസാലേ അല്ലെങ്കിലും അവരെ അനുസ്സരിക്കേണ്ടതായി വരും. അതൊരു കുറവായി തോൽവിയായി തോന്നാം എങ്കിലും, അനുസരിച്ച് കഴിയുമ്പോൾ അല്ലങ്കിൽ താഴ്ന്നു കഴിയുമ്പോൾ ഉണ്ടാകുന്ന മാനസിക അയവ് വളരെ വലിയ മാറ്റങ്ങൾ ജീവിതത്തിലുണ്ടാക്കും.

Lora Nee Evide?
Original price was: ₹290.00.₹232.00Current price is: ₹232.00.
മാലാഖമാരെ മെനഞ്ഞ കൈകളാല്‍ സൃഷ്ടിക്കപ്പെട്ട ലോറ. കഴുത്തില്‍ വെന്തിങ്ങയും കാതുകളില്‍ കല്ലുകമ്മലുമണിഞ്ഞ, പൊന്‍കതിര്‍പോലെ അഴകാര്‍ന്നവള്‍. ‘ഈ ഭൂമിയില്‍ നീയാണെന്റെ പറുദീസ, നിന്റെ കണ്‍പീലികള്‍ താഴുമ്പോള്‍ സൂര്യനസ്തമിച്ചതു പോലെ എനിക്ക് തോന്നുന്നു’ എന്ന് പുരുഷന്മാരാല്‍ വാഴ്ത്തപ്പെട്ടവൾ. പ്രണയം അവളുടെ പവിഴാധരങ്ങളിലേകിയ ചുംബനമുദ്രകള്‍, സ്നേഹത്താല്‍ തപിക്കുന്ന അവളുടെ ഹൃദയത്തിന്റെ രഹസ്യങ്ങള്‍, ജീവിതത്തെ വീണ്ടും വീണ്ടും കോരിത്തരിപ്പിക്കുന്ന ഈ നോവലിന്റെ താളുകളില്‍, ചെമന്ന വീഞ്ഞിന്റെ ലഹരിയാലെന്നപോലെ അക്ഷരങ്ങള്‍ നൃത്തം വയ്ക്കുന്നു.

Sundari Haimavathi
Original price was: ₹175.00.₹140.00Current price is: ₹140.00.
രാജ്യദായിനിയാകാനും സര്‍വാര്‍ഥദാത്രിയാകാനും കഴിയുന്ന പെണ്‍കുട്ടിയോടും വരപ്രസാദമായി പുരുഷന്‍ ആവശ്യപ്പെട്ടത് മനസ്സിനുള്ളില്‍ എന്നും ആനന്ദകലികയായി കുടിയിരിക്കാന്‍ മാത്രമാണ്. പ്രണയത്തിന്റെ സുഗന്ധം ശരീരങ്ങളെ സ്‌പര്‍ശിച്ച് ഒഴുകുകയായിരുന്നു. സ്ത്രീയും പുരുഷനും പ്രപഞ്ചത്തിന്റെ ബിന്ദുവില്‍ ലയിക്കാനൊരുങ്ങുന്നു.. വിശ്വാസിക്കും അവിശ്വാസിക്കും ഇടമുള്ള മനുഷ്യാവസ്ഥയുടെ സങ്കീർണ്ണസമസ്യകളെ സുന്ദരി ഹൈമവതി ഭാവനാത്മകമായി ആവിഷ്‌കരിക്കുന്നു. മാന്ത്രികമായ ഒരന്തരീക്ഷത്തിന്റെ പശ്ചാത്തലത്തില്‍ പിറവിയെടുക്കുന്ന നോവല്‍.

Vashalan
Original price was: ₹420.00.₹339.00Current price is: ₹339.00.
കാവിൽ തെക്കേതിൽ വാസുപിള്ളയുടെ അനന്തരവനായിട്ടാണ് വാസു ജനിച്ചത്. പൂരം പിറന്ന പുരുഷൻ, രാജയോഗം, പോരെങ്കിൽ ബുധനും ശുക്രനും ഒന്നിച്ച് അഞ്ചാം ഭാവത്തിൽ നിൽക്കുന്നു. അതുകൊണ്ട് കർമത്തിനും ധനലാഭാധികൾക്കും പുഷ്ടിയും ഐശ്വര്യവും ഉണ്ടായിരിക്കും. ഒമ്പതാം ഭാവാധിപനും നാലാം ഭാവാധിപനുമായ ചൊവ്വ ആറിൽ ഉച്ചസ്ഥനായി നിൽക്കുന്നതിനാലും ഭാഗ്യൈശ്വര്യാദികൾ വേണ്ടുംവണ്ണം അനുഭവിച്ചേ മതിയാവു... സംഭവിച്ചതോ?

Sapathni
Original price was: ₹425.00.₹340.00Current price is: ₹340.00.
ബാല്യകാലത്തിലേ രക്ഷിതാക്കൾ നഷ്ടപ്പെട്ട സുനീതി വളർന്നത് അനാഥരായ ബ്രാഹ്മണക്കുട്ടികൾക്കുള്ള ഭവാനിമന്ദിരത്തിലാണ്. കൗമാരത്തിൽ എപ്പോഴോ തോന്നിയ പ്രണയം അവളുടെ ജീവിതം തകര്‍ക്കുന്നു. ഗർഭിണിയായ സുനീതിക്ക് ഒരു ദരിദ്രബ്രാഹ്മണന്റെ രണ്ടാം പത്നിയായി ജീവിതമാരംഭിക്കേണ്ടിവരുന്നു. ദുരിതവും സങ്കടങ്ങളും നിറഞ്ഞ ജീവിതത്തിൽ അവൾക്ക് താങ്ങായി തണലായി മാറുന്ന സപത്നിയുടെ കഥ വായനക്കാരുടെ ഹൃദയം കവർന്നെടുക്കുന്നു.

Kalyana Photo
Original price was: ₹260.00.₹209.00Current price is: ₹209.00.
വിധിയൊരുക്കിയ കൂരിരുൾ മൂടിയ ഒറ്റപ്പെട്ട തുരുത്തുകളിൽ ഗദ്ഗദങ്ങളടക്കി വിഹ്വലതയോടെ ജീവിക്കാൻ വിധിക്കപ്പെട്ട മനുഷ്യ ജന്മങ്ങൾ. ദുരന്തങ്ങളിൽനിന്നും ദുരന്തങ്ങളിലേക്ക് കുതിച്ചുപായുന്ന ജീവിതത്തിനൊപ്പം നിസ്സഹായയായി നീങ്ങുന്ന ഭവാനി, മോഹങ്ങളും മോഹഭംഗങ്ങളും തീർത്ത വലയ്ക്കുള്ളിൽ കുരുങ്ങിപ്പോയ പണിക്കർ, നിവൃത്തി കേടുകൊണ്ട് കുറ്റവാളിയായി മാറി സമൂഹത്തിൽനിന്നും പുറന്തള്ളപ്പെട്ടുപോയ രാമൻപിള്ള...
വായനക്കാർക്ക് മറക്കാനാവാത്ത കഥാപാത്രങ്ങൾ അണിനിരക്കുന്ന മനോഹരമായ നോവൽ.

Anayathe
Original price was: ₹330.00.₹265.00Current price is: ₹265.00.
സ്വസ്ഥമായ ഒരു ജീവിതം സ്വപ്നംകണ്ട ഒരു സാധാരണ പെണ്‍കുട്ടി. സാഹചര്യങ്ങള്‍ അവളെ ഒരു പോരാളിയാക്കി. അരക്ഷിതമായ സ്വന്തം ജീവിതം മാത്രമല്ല ലഹരിയിലാണ്ടുപോയ ഒരു നാടിനെത്തന്നെയും വീണ്ടെടുക്കുന്ന ഒരു ശക്തിദുർഗമായി അവള്‍ വളര്‍ന്നു. ആരോരുമറിയാതെ അവളില്‍ ആണ്ടുകിടന്ന ഒരു കനല്‍ക്കണത്തെ കാലം ഊതിത്തെളിക്കുകയായിരുന്നു. ഒരു കാറ്റിലും അണയാതെ, അത് പിന്നെയൊരു ജ്വാലയായി.
പ്രതിസന്ധികളും പ്രതികാരവും പ്രണയവും ഇഴചേര്‍ന്ന, ഏതാനും സാധാരണ മനുഷ്യജീവിതങ്ങളുടെ അസാധാരണമായ അവതരണം.

-18%
Oridathoru Bharya
Original price was: ₹240.00.₹199.00Current price is: ₹199.00.
അജയഘോഷിന്റെ വികാരസാന്ദ്രമായ നോവൽ - ഒരിടത്തൊരു ഭാര്യ.