-20%
Sthree Laimgikatha Sadacharam
സ്ത്രീ, ലൈംഗികത, സദാചാരം, വര്‍ഗ്ഗീയവാദം, ലിംഗനീതി തുടങ്ങിയ രാഷ്ട്രീയ സാമൂഹ്യ വ്യവഹാരങ്ങളെ മാര്‍ക്സിയന്‍ ദര്‍ശനത്തിന്റെ ഉള്‍ക്കാഴ്ചയിലൂടെ സമീപിക്കുന്ന ലേഖന സമാഹാരം.

Sthraina Vruthanthangal
സ്ത്രൈണാനുഭവങ്ങളുടെ സ്വതന്ത്രമായ ആവിഷ്കാരങ്ങള്‍ തീവ്രമായ രാഷ്ട്രീയനിലപാടിന്റെ പ്രഖ്യാപനമാണ്. അടിച്ചമര്‍ത്തലിന്റെ അധികാരവഴക്കങ്ങളെ നിരാകരിച്ചുകൊണ്ട് സ്വതന്ത്രമായ മുന്നേറ്റങ്ങള്‍ സാധ്യമാക്കുന്ന പെണ്‍ജീവിതങ്ങള്‍ നല്കുന്ന പാഠങ്ങള്‍ ഏറെ പ്രസക്തമാണ്. കല, സാഹിത്യം, സംസ്കാരം, രാഷ്ട്രീയം എന്നു തുടങ്ങി അനവധി മണ്ഡലങ്ങളിലെ അസന്നിഹിതമാക്കപ്പെട്ട പെണ്ജീവിതാനുഭവങ്ങളെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് സ്ത്രൈണ വൃത്താന്തങ്ങള്‍ എന്ന പഠന ഗ്രന്ഥം. പാശ്ചാത്യ പൗരസ്ത്യദേശങ്ങളിലെ ലബ്ധപ്രതിഷ്ഠരായ എഴുത്തുകാരുടെ ജീവിതത്തിലൂടെയും സാഹിത്യകൃതികളിലൂടെയുമുള്ള സഞ്ചാരങ്ങളും ഈ കൃതിയുടെ ഭാഗമാണ്.

Samalokam: Genderinekkurichoru Paadapusthakam
തൊഴിലിടങ്ങളിലും പൊതുജീവിതത്തിലും ഇന്നു സ്ത്രീകള്‍ കൂടുതലായി കടന്നുവരുന്നുണ്ട്. ഇവിടങ്ങളിലെല്ലാം സ്ത്രീപുരുഷന്മാര് വളരെ അടുത്ത് ഇടപഴകുന്നുമുണ്ട്. എങ്കിലും, ഏതു മാനദണ്ഡം വെച്ചു നോക്കിയാലും കടുത്ത വിവേചനം സ്ത്രീകള്‍ പൊതുവെ നേരിടുന്നത് എവിടെയും കാണാം. ഭരണഘടന തുല്യത വാഗ്ദാനം ചെയ്യുമ്പോള്‍ പോലും ഒളിഞ്ഞും തെളിഞ്ഞും പല രൂപത്തിലുള്ള ആണധികാരപ്രയോഗങ്ങള്‍ക്കും മാറ്റിനിര്‍ത്തലുകള്‍ക്കും സ്ത്രീകള്‍ വിധേയരാവുന്നുണ്ട്. ജന്റര്‍ ചര്‍ച്ചകള്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നത് ഇതിനാലാണ്. ജന്റര്‍ സംബന്ധമായ പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ക്കിടയാക്കുകയും അവബോധം സൃഷ്ടിക്കുകയുമാണ് സമലോകം: ജന്ററിനെക്കുറിച്ചൊരു പാഠപുസ്തകം ലക്ഷ്യമിടുന്നത്. നമ്മുടെ സാഹിത്യത്തിലും ചലച്ചിത്രങ്ങളിലും പരസ്യങ്ങളിലുമുള്ള ഉദാഹരണങ്ങള്‍ എടുത്തുകാട്ടിക്കൊണ്ട് അസമത്വത്തിന്റെ ബഹുസ്വരരൂപങ്ങളെക്കുറിച്ച് ഈ പുസ്തകം ചര്‍ച്ച ചെയ്യുന്നു, പുതിയൊരു അവബോധത്തിലേക്ക് വായനക്കാരെ നയിക്കുന്നു.

-18%
Oru Viswasiyude Mathethara Chinthakal
"ലൈംഗികത, അതും സ്നേഹത്തോടുകൂടിയുള്ള ലൈംഗികത, ഏറ്റവും നിര്‍ലോഭമായി ചിത്രീകരിച്ചിട്ടുള്ള മലയാളത്തിലെ കൃതിയാണ് എന്റെ മൂന്നാമത്തെ നോവലായ ജീവിതത്തിന്റെ പുസ്തകം. അതിനെച്ചൊല്ലിയുള്ള ഒരു കേസ് ഇപ്പോഴും ഹൈക്കോടതിയില്‍ കിടക്കുന്നുണ്ട്. പിന്നെ, ദൈവത്തിന്റെ പുസ്തകത്തിലെന്തിനാ രതി? രതിയേക്കാള്‍ ലഹരി പിടിപ്പിക്കുന്ന സ്നേഹഭക്തിയല്ലേ ആ നോവലിലുള്ളത്?"
-കെ പി രാമനുണ്ണി.
അതിസങ്കീർണമായ മനുഷ്യാനുഭവങ്ങളെ ഭാവസുന്ദരമായി രേഖപ്പെടുത്തുന്ന ദീർഘമായ അഭിമുഖങ്ങൾ. മലയാളിസമൂഹം അർഹമായ രീതിയിൽ കൈകാര്യം ചെയ്യാത്ത പാരമ്പര്യം, ജാതി, ലാവണ്യം, ബഹുസ്വരത, ജന്റർ, അപരൻ, സമത്വം ഉൾപ്പടെയുള്ള വിവിധ വിഷയങ്ങളെ ആഴത്തിൽ അവതരിപ്പിക്കുന്ന പുസ്തകമാണ് 'ഒരു വിശ്വാസിയുടെ മതേതരചിന്തകൾ'.

Utaladhikaram
By Muse Mary
കഴിക്കാൻ ഭക്ഷണമോ കളിക്കാൻ പാവയോ ഇല്ലാത്ത പിഞ്ചു കുഞ്ഞുങ്ങളുടെ ഉടലും ആയുസ്സുപോലും പുത്തൻ കമ്പോള വ്യവസ്ഥിതിയിൽ ചൂഷണം ചെയ്യപ്പെടുന്നത് അവസാനിപ്പിക്കുന്നതിൽ നിന്ന് ഭരണകൂടങ്ങൾ നിസ്സഹായകമാക്കപ്പെടുകയോ, കണ്ണുകെട്ടപ്പെടുകയോ, സഹായങ്ങൾ ചെയ്തു കൊടുക്കുന്ന ഏജൻസികളായി മാറ്റപെടുകയോ ചെയ്യുന്നത് വർത്തമാനകാലദൃശ്യമാണ്. പരസ്പരം ജനാധിപത്യ മനോഭാവം നിലനിർത്തുന്ന സ്ത്രീപുരുഷബന്ധങ്ങളുടെ ആവശ്യകതയിലേക്ക് വിരൽ ചൂണ്ടുന്നു ഈ കൃതി.

Sabarimala Orarthavanubhavam
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ കേരളം ഒന്നിച്ചും ഭിന്നിച്ചും ലോകത്തെ അമ്പരിപ്പിച്ചു. പ്രളയവും ശബരിമലയും ഒരു ശരാശരി മലയാളിയെ ആത്മാവിനെ തേടുംപോൽ വേട്ടയാടി. നവകേരള സ്വപ്നത്തിൽ അർത്ഥാവബോധം അലയടിച്ചുയർന്നു. ജീർണതയിലേക്ക് മടങ്ങും മുൻപ് എഴുത്തുകാരൻ ആത്മാവിനെ തേടുകയാണ്; അതെ, ‘തത്ത്വമസി’

Pauriyude Nottangal
By J Devika
പൗരൻ എന്ന നാമത്തോടൊപ്പം നിലനിന്നിരുന്ന പൗരി എന്ന വാക്കിനെ തിരിച്ചെടുത്തുകൊണ്ട് സ്ത്രീ ജീവിതത്തിന്റെ സമൂഹിക രാഷ്ട്രീയ പരിസരങ്ങളിലേയ്ക്കുള്ള ചൂഴ്ന്നുനോട്ടമാണ് ഈ സമാഹാരത്തിലെ ഓരോ ലേഖനങ്ങളും. മലയാളി സ്ത്രീകൾ നിലനിൽക്കുന്ന അധികാര വ്യവസ്ഥകളെ തങ്ങളുടെ കരുത്തുകൊണ്ട് എങ്ങനെയാൺ ചോദ്യം ചെയ്യേണ്ടതെന്ന ചർച്ചയ്ക്ക് വഴിയൊരുക്കുകയാണ് ഈ പുസ്തകം.

Ayaluravukal: Oru Kudumbasree Yathra
25 വര്‍ഷം പൂര്ത്തിയാക്കുന്നതിനിടയില് കുടുംബശ്രീ കൈവരിച്ച വളര്‍ച്ച അമ്പരപ്പിക്കുന്നതാണ്. സ്ത്രീശാക്തീകരണ പദ്ധതികള്‍ മറ്റു പല സംസ്ഥാനങ്ങളിലും ഏട്ടിലെ പശു മാത്രമായി ചുരുങ്ങിയപ്പോള്‍ കേരളം ഇക്കാര്യത്തില്‍ പുതിയ ചക്രവാളങ്ങള്‍ തീര്‍ത്തു. ഇത് സാദ്ധ്യമായതെങ്ങനെ എന്ന ചോദ്യത്തിനുത്തരമാണ് അയലുറവുകള്‍ ഒരു കുടുംബശ്രീയാത്ര എന്ന പുസ്തകത്തിലൂടെ സജിത് അന്വേഷിക്കുന്നത്. ലോകത്തെയാകെ വിസ്മയിപ്പിച്ച സവിശേഷമായ കേരള വികസന മാതൃകകളില്‍ ഒന്നായി കുടുംബശ്രീ എങ്ങനെ മാറിത്തീരുന്നു എന്ന് മനസ്സിലാക്കാന്‍ ഈ പുസ്തകം ഏറെ സഹായകരമാകും.

Jatheeyathayude Koythukaalam
By Suraj Yengde
"വെള്ളക്കാരന്റെ സംസ്കാരത്തിന്റെ അടിസ്ഥാനമായി ഡ്യു ബോയിസ് കണ്ട അപരഹിംസയിൽ അധിഷ്ഠിതമായ ക്രൂരത, ഇന്ന് ഹിന്ദുമതം എന്ന പേരിൽ അറിയപ്പെടുന്ന ബ്രാഹ്മണവിശ്വാസത്തിലും സംസ്കാരത്തിലും ദൃശ്യമാണ്. ഇന്ത്യയിലെ മേൽജാതിക്കാർക്ക് തങ്ങൾ കൂടെ ഭാഗമായ ഒരു മർദനവ്യവസ്ഥയുടെ രൂപം തിരിച്ചറിയാനുള്ള ഒരു അവസരമാണിത്. ഈ ഒരു അവസരം അവർ തിരിച്ചറിയുന്നതാണ് നല്ലത്. എന്തെന്നാൽ, ദലിതർ ഇനി അധികം കാത്തുനിൽക്കുകയില്ല." - സൂരജ് യെങ്ഡെ