-18%
Chandrakanthakallu
Original price was: ₹240.00.₹199.00Current price is: ₹199.00.
പത്തൊമ്പതാം നൂറ്റാണ്ടിൽ പുറത്തിറങ്ങിയ പ്രസിദ്ധമായ ഇംഗ്ലീഷ് കുറ്റാന്വേഷണനോവലായ ദ് മൂൺസ്റ്റോൺ മലയാളത്തിൽ. ഇംഗ്ലീഷിലെ ആദ്യത്തെ കുറ്റാന്വേഷണനോവലായി കണക്കാക്കപ്പെടുന്ന ഇതിന്റെ രചയിതാവ് വിൽക്കി കോളിൻസാണ്.
ഇന്ത്യയിലെ സോംനാഥ ക്ഷേത്രത്തിലെ ചന്ദ്രദേവന്റെ വിഗ്രഹത്തിൽ പതിപ്പിച്ചിരുന്ന ചന്ദ്രകാന്തക്കല്ല്. ദൈവിക പരിവേഷമുള്ള ആ കല്ല് തലമുറകളായി മൂന്നു ബ്രാഹ്മണരുടെ സംരക്ഷണയിലാണ്. അത് ഭാരതത്തിൽ നിന്നും ഒരു ബ്രിട്ടീഷ് ഓഫീസർ കടത്തിക്കൊണ്ടു പോകുന്നു. വർഷങ്ങൾക്കു ശേഷം ആ രത്നം ലണ്ടനിൽ നിന്നും കളവു പോകുന്നു. തുടർന്നുള്ള അന്വേഷണങ്ങൾ ഉദ്വേഗജനകമായ സംഭവപരമ്പരകൾക്കാണ് തുടക്കം കുറിക്കുന്നത്. ഇ എഫ് ഡോഡ്ഡിന്റെ സംഗ്രഹണം മലയാളത്തിലാക്കിയത് കവനമന്ദിരം പങ്കജാക്ഷൻ.

-10%
Shyamayamangal
Original price was: ₹620.00.₹558.00Current price is: ₹558.00.
വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്ന ഉപാസനാമൂര്‍ത്തികളുമായി ദേശം മുഴുവന്‍ അടക്കിവാഴുന്ന ഇളയിടത്തില്ലത്തെ തുപ്പന്‍ തിരുമേനി എന്ന മഹാമാന്ത്രികന്‍. വിഷയലമ്പടനായ തുപ്പന്‍റെ മുന്‍പില്‍ എരിഞ്ഞടങ്ങിയ സ്ത്രീകളുടെ തേങ്ങലുകള്‍ ഇളയക്കര ഗ്രാമത്തില്‍ അലയടിച്ചു. എതിരാളികളെ തച്ചുതകര്‍ത്തു മുന്നേറിയ തുപ്പനു മുന്‍പില്‍ ചെറുത്തുനില്ക്കാന്‍ ഒടുവില്‍ ഒരാള്‍ ഉയര്‍ന്നുവന്നു - വാസുക്കുട്ടന്‍. തന്‍റെ കുടുംബത്തെ മുച്ചൂടും നശിപ്പിച്ച തുപ്പനുമായി ഏറ്റുമുട്ടാന്‍ വാസുക്കുട്ടന്‍ തുനിഞ്ഞിറങ്ങിയതോടെ ദേശത്തിനു മുകളില്‍ ആസന്നമായ ദുരന്തത്തിന്‍റെ കാര്‍മേഘങ്ങള്‍ കുമിഞ്ഞുകൂടി. മലയാള മാന്ത്രികനോവല്‍ ചരിത്രത്തിലെ നാഴികക്കല്ലായി മാറിയ മാസ്റ്റര്‍പീസ് നോവല്‍ - ഏറ്റുമാനൂർ ശിവകുമാറിന്റെ ശ്യാമയാമങ്ങൾ.

Sooryakaladi
Original price was: ₹770.00.₹695.00Current price is: ₹695.00.
ഈ നോവലിലെ ഭീകരമായ സംഭവവികാസങ്ങൾ ഇന്നാട്ടിലുണ്ടായതാണ് എന്നത് നമ്മെ അമ്പരപ്പിക്കും. കേരളചരിത്രത്തിലെ ഇരുളടഞ്ഞ കാലത്തെ സാമൂഹിക രാഷ്ട്രീയജീവിതം കുമാരനല്ലൂർ ദേശത്തെ കേന്ദ്രമാക്കി അവതരിപ്പിക്കുകയാണിവിടെ. ബെസ്‌റ്റ്സെല്ലറായി മാറിയ കൃഷ്ണപ്പരുന്തിനും പള്ളിവേട്ടയ്ക്കും ശേഷം എഴുതപ്പെട്ട ഈ സാമൂഹിക നോവലിലൂടെ ചരിത്രവും സർഗാത്മകതയും തമ്മിലുള്ള ഇടവരമ്പ് വളരെ നേർത്തതാണെന്ന് പി.വി. തമ്പി ബോധ്യപ്പെടുത്തി. കാലത്തിരിച്ചിലിൽ നാം വലിച്ചെറിഞ്ഞ ദുരാചാരങ്ങൾ ഒരുകാലത്ത് എത്രയോ മനുഷ്യരെ നരകക്കയത്തിലേക്കു വലിച്ചിട്ടതിന്റെ യഥാർഥ ചിത്രങ്ങൾ ഇതിൽ വായിക്കാം. സവർണവാഴ്ചകളുടെ പച്ചയായ ജീവിതം വരച്ചുകാട്ടുകയല്ല അനുഭവിപ്പിക്കുകയാണ് ഈ നോവൽ.

Last Count
Original price was: ₹320.00.₹289.00Current price is: ₹289.00.
തന്റെ കുടുംബത്തിനെ നാമാവശേഷമാക്കിയവരോടുള്ള തീര്‍ത്താല്‍ തീരാത്ത പകയുമായാണ് ശത്രു എന്ന ശത്രുഘ്നന്‍ നാട്ടിലെത്തിയത്. പണവും സ്വാധീനവുമുള്ള എതിരാളികള്‍ മരണക്കുരുക്കുമൊരുക്കി അയാളെ നേരിട്ടു. അതോടെ സത്യത്തിനും നീതിക്കുമായുള്ള പോരാട്ടത്തിന്‍റെ നിണച്ചാലുകള്‍ ഒഴുകി. ഒറ്റയിരിപ്പില്‍ വായിച്ചുതീര്‍ക്കാന്‍ പ്രേരിപ്പിക്കുന്ന സസ്പെന്‍സ് അഡ്വെഞ്ചര്‍ ത്രില്ലർ.

Krishnapparunth
Original price was: ₹390.00.₹352.00Current price is: ₹352.00.
മലയാളത്തിന്റെ ക്ലാസിക് മാന്ത്രിക നോവൽ. യക്ഷി–ഗന്ധർവൻമാരെ വിറപ്പിച്ചിരുന്ന പുത്തൂർ തറവാട്ടിലെ ബ്രഹ്മചാരികളായ മാന്ത്രികൻമാരുടെ പാരമ്പര്യം കുമാരൻ തമ്പിയിലെത്തുമ്പോൾ ഒരു ദശാസന്ധി അഭിമുഖീകരിക്കുന്നു. കാമമോഹങ്ങളുടെ കാറ്റിനു മുമ്പിൽ പറക്കുന്ന കരിയിലയാണയാൾ.
മന്ത്രവാദം ശക്തമായി പ്രചാരത്തിലിരുന്ന ഒരു കാലഘട്ടത്തെ യാഥാർഥ്യപ്രതീതിയോടെ അവതരിപ്പിക്കുന്ന നോവലാണ് പി.വി. തമ്പിയുടെ കൃഷ്‌ണപ്പരുന്ത്. ഭയമെന്ന വികാരം ഇത്രമേൽ തീവ്രമായി അനുഭവിപ്പിച്ച നോവൽ മലയാളത്തിലുണ്ടായിട്ടില്ല. നോവലായും സിനിമയായും മലയാളികളുടെ ഹൃദയം കീഴടക്കിയ കൃതി.

Sanari
Original price was: ₹390.00.₹351.00Current price is: ₹351.00.
മുപ്പതു വർഷത്തിലേറെ പഴക്കമുള്ള വിവാഹക്ഷണക്കത്തിൽ ചോരയിൽ മുക്കിയ 42 വിരൽപ്പാടുകൾ. ദുരൂഹതകളിൽ നിന്നു തുടങ്ങുന്ന അന്വേഷണം ചെന്നെത്തുന്നത് സങ്കീർണതകളാൽ ചുറ്റപ്പെട്ട സനാരി എന്ന ഗ്രാമത്തിൽ. ഇവിടെ മറഞ്ഞിരിക്കുന്നത് കുറ്റവാളിയല്ല, കുറ്റമാണ് മറഞ്ഞിരിക്കുന്നത്. മതവും ആത്മീയതയും വെറുപ്പും പ്രണയവും പ്രതികാരവും ഇഴ ചേരുന്ന മിസ്റ്ററി ത്രില്ലർ.

-15%
Dharmayodha Kalki: Vishnuvinte Avathaaram
Original price was: ₹550.00.₹469.00Current price is: ₹469.00.
പ്രശാന്തമായ ശംബാല ഗ്രാമത്തിൽ വിഷ്ണുയാതൻ്റെയും സുമതിയുടെയും മകനായി ജനിച്ച കൽക്കി ഹരിക്ക് തന്റെ പൈതൃകത്തേക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു; ദുരന്തങ്ങളേയും യുദ്ധങ്ങളേയും നേരിടേണ്ടിവരുന്നതുവരെ. എവിടെയൊക്കയാണോ അധർമം സംഭവിക്കുന്നത്, അവിടെയെല്ലാം ധർമം പുനഃസ്ഥാപിക്കാൻ ഒരു അവതാരം പുനർജനിക്കപ്പെടുക തന്നെ ചെയ്യും. ഇതിഹാസങ്ങളിൽ നിന്ന് ഇതിഹാസം സൃഷ്‌ടിച്ച കെവിൻ മിസ്സാലിന്റെ കൽക്കിത്രയത്തിലെ ആദ്യകൃതി. കലിയുഗത്തിന്റെ ഉദയത്തിനു മുൻപ് തനിക്ക് ചുറ്റുമുള്ള മരണത്തിന്റെ നിഴലിൽ നിന്ന് രക്ഷപ്പെട്ട് തന്റെ ദൗത്യം നിറവേറ്റാൻ ഒരുങ്ങിയ കൽക്കിയുടെ കഥ.

-16%
Tarzante Puthran
Original price was: ₹200.00.₹169.00Current price is: ₹169.00.
അതേ, എന്നിട്ടും പോള്‍വിച്ച് ജീവിച്ചു, ടാര്‍സനെതിരെ പ്രതികാരചിന്ത ജ്വലിക്കുന്ന ഹൃദയവുമായി. അയാളുടെ കപടതന്ത്ര പദ്ധതിയുടെ ഒരു ഭാഗമായി ടാര്‍സന്‍റെ ബാലനായ മകനെ ലണ്ടനില്‍ നിന്നും പ്രലോഭിപ്പിച്ച് അകറ്റി. പക്ഷേ, ആ ബാലന്‍ അക്കൂട്ട് എന്ന വാനരഭീമന്‍റെ സഹായത്തോടെ രക്ഷപ്പെട്ട് ആഫ്രിക്കന്‍ വനാന്തരങ്ങളില്‍ അഭയം തേടി. അവിടെയാകട്ടെ, പരിഷ്കാരത്തില്‍ – നാഗരികതയില്‍ – വളര്‍ത്തപ്പെട്ട ആ ബാലന് ഹിംസ്രമൃഗങ്ങളെയും കാനന വിപത്തുകളെയും അതിജീവിക്കേണ്ടി വന്നു. കാലക്രമത്തില്‍ അവന്‍ കൊലയാളിയായ കൊറാക്ക് എന്ന പദവിയിലേക്ക് ഉയര്‍ന്നു, സ്വപിതാവിനൊപ്പം ശക്തനായിത്തീര്‍ന്നു. ഒരു അറബി കവര്‍ച്ച സംഘത്തില്‍ നിന്നും അവന്‍ രക്ഷിച്ച സുന്ദരിയായ മിറയാം അവന്‍റെ കളിത്തോഴിയായി മാറി. അതോടെ മനുഷ്യസൃഷ്ടങ്ങളായ അപകടങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കാനനവിപത്തുകള്‍ ഏതുമില്ലെന്നു കൊറാക്ക് മനസ്സിലാക്കി.

Tarzan Thirichu Varunnu

ഇഷ്ടപ്രാണേശ്വരിയെ തന്നില്‍ നിന്നും തട്ടിയെടുത്ത കപടലോകത്തോട് വിട പറഞ്ഞ്, തന്നെ വളര്‍ത്തിയ, താന്‍ വളര്‍ന്ന, വഞ്ചനയില്ലാത്ത വനാന്തരത്തിന്‍റെ പ്രശാന്തിയിലേക്ക് മടങ്ങുന്നു ടാര്‍സന്‍. സ്വര്‍ണക്കലവറയായ ഓപ്പാര്‍ എന്ന പുരാതന മാന്ത്രിക നഗരത്തെക്കുറിച്ച് അവിടെ വച്ചാണ് ടാര്‍സന്‍ ആദ്യമായി കേള്‍ക്കുന്നത്. ഭീകര രൂപികളായ പുരുഷന്മാരും സുരസുന്ദരികളായ സ്ത്രീകളും അഴിഞ്ഞാടുന്ന നഗരമായിരുന്നു അത്. അവിടുത്തെ ബലിപീഠങ്ങളില്‍ പൂജാരക്തം തളം കെട്ടിക്കിടന്നു. അപകടങ്ങളെ തൃണവല്‍ഗണിച്ച് ഒരു സംഘം കിരാതമല്ലന്മാരെ നയിച്ചുകൊണ്ട് ടാര്‍സന്‍ അവിടേക്ക് കടന്നുചെല്ലുന്നു-ജ്വലിക്കുന്ന ദേവന്‍റെ പ്രധാന പൂജാരിണിയായ ലായുടെ സാമ്രാജ്യത്തിലേക്ക്.

Tarzan Kaattile Kathakal

തടിമാടന്‍ കുരങ്ങന്മാര്‍ – അവര്‍ മാത്രമായിരുന്നു ബാലനായ ടാര്‍സനുണ്ടായിരുന്ന ചങ്ങാതിമാരും കളിക്കൂട്ടുകാരും. പക്ഷേ, അവരില്‍ നിന്നെല്ലാം വ്യത്യസ്തനായിരുന്നു ടാര്‍സന്‍. അവരുടേതാകട്ടെ, ലളിതവും പരിഷ്കാരലേശംവിനാ കാടനുമായ ജീവിതവും; കൊല്ലുകയും കൊല്ലപ്പെടുകയും ചെയ്യുന്നതില്‍ ഏറെയായി അധികമൊന്നുമില്ലാത്ത ജീവിതം. എന്നാല്‍ പഠിക്കാന്‍ സാധാരണ ഒരു കുട്ടിക്കുള്ള ആഗ്രഹമത്രയും ടാര്‍സനുണ്ടായിരുന്നു. പരേതനായ പിതാവിന്‍റെ വക പുസ്തകങ്ങളെല്ലാം അവന്‍ വളരെ ബുദ്ധിമുട്ടി ക്ലേശിച്ച് പഠിച്ചു. അങ്ങനെ പുസ്തകത്തില്‍ നിന്നും നേടിയ അറിവെല്ലാം തന്‍റെ ചുറ്റുപാടുമുള്ള ലോകവുമായി ബന്ധപ്പെടുത്താനായിരുന്നു അവന്‍റെ അടുത്ത ശ്രമം. സ്വപ്നങ്ങളുടെ ഉറവിടം, ദൈവത്തെ സംബന്ധിച്ച കാര്യങ്ങള്‍ തുടങ്ങിയവ അവന്‍റെ അന്വേഷണ വിഷയങ്ങളായി. മാത്രമല്ല, മനുഷ്യജീവികള്‍ക്കെല്ലാം അവശ്യം ആവശ്യമായ സ്നേഹവാത്സല്യങ്ങള്‍ക്കുവേണ്ടി അവന്‍ ആരാഞ്ഞു. പക്ഷേ, വളരാനും കാര്യങ്ങള്‍ ഗ്രഹിക്കാനും വേണ്ടിയുള്ള യത്നത്തില്‍ അവന്‍ ഏകാകിയായിരുന്നു. അതേ, ആ കാന്താര ജീവിതത്തില്‍ കേവലം തത്ത്വപരമായ ചിന്തകള്‍ക്ക് പ്രസക്തിയും പഴുതുമില്ലായിരുന്നു.

-20%
Sathyayodha Kalki: Brahmachakshus
Original price was: ₹525.00.₹420.00Current price is: ₹420.00.
കലിയുമായുള്ള ഏറ്റുമുട്ടലിനു ശേഷം കൽക്കി ഹരിക്ക് തന്റെ സഹചാരികളോടൊപ്പം മഹേന്ദ്രഗിരി പർവതങ്ങളിലേക്ക് പുറപ്പെടേണ്ടിയിരുന്നു; വിധിപ്രകാരം അവതാരമാകാൻ വേണ്ടി. പക്ഷേ, മുന്നിലെ വഴി പ്രതിബന്ധങ്ങൾ ഒഴിഞ്ഞതായിരുന്നില്ല. നരഭോജി സൈന്യത്തെ മാത്രമല്ല, വാനരന്മാരുടെ ആഭ്യന്തരകലാപത്തേയും നേരിടേണ്ടിയിരുന്നു.

Mahayodha Kalki: Sivante Avathaaram
Original price was: ₹425.00.₹340.00Current price is: ₹340.00.
അർജൻ അലർച്ചകളിലേക്ക് ഞെട്ടിയുണർന്നു. പുറത്തു നിന്നും ഭയാനകമായ ആക്രോശങ്ങളും നിലവിളികളും അവന്റെ മുറിയിൽ കേൾക്കാമായിരുന്നു. അതിനു പുറകെ സ്ഫോടനങ്ങളുടെ മുഴക്കങ്ങളും കേട്ടു. പെട്ടെന്ന് അവൻ കിടക്കയിൽ നിന്ന് ചാടിയിറങ്ങി. പിന്നെ എന്താണ് സംഭവിക്കുന്നത് എന്ന് നോക്കാൻ ജനലിന് അരികിലേക്ക് പോയി. മരണം അവന്റെ കണ്ണുകളെ അഭിവാദ്യം ചെയ്തു. കോട്ടയുടെ മൂന്നാം നിലയിൽ നിന്ന് ഇന്ദ്രഗഡ് നഗരത്തെ ആക്രമിക്കുന്നത് എന്താണെന്ന് അവനു കാണാൻ കഴിഞ്ഞു.

Valampiri Sanghu
Original price was: ₹200.00.₹169.00Current price is: ₹169.00.
കാലങ്ങളായി ഏവരെയും മോഹിപ്പിക്കുന്ന ആദിത്യപുരം കോവിലകത്തെ മഹാനിധി. പക്ഷേ, വലംപിരിശംഖുമായി നിധികവാടത്തിനു മുന്‍പിലെത്തുന്ന യഥാര്‍ത്ഥ അവകാശിക്കു മുന്‍പില്‍ മാത്രമേ വാതിലുകള്‍ തുറക്കുകയുള്ളു; നാഗങ്ങള്‍ പത്തി താഴ്ത്തി പിന്മാറുകയുള്ളു. നിധി കൈക്കലാക്കാന്‍ തുനിഞ്ഞിറങ്ങിയ ദുഷ്ടശക്തികള്‍ പിടിമുറുക്കുമ്പോള്‍ കൊഴിഞ്ഞുവീണത് നിസ്സഹായ മനുഷ്യജീവനുകളായിരുന്നു. സിരകളെ ത്രസിപ്പിക്കുന്ന ആദ്യന്തം ചടുലതനിറഞ്ഞ മാന്ത്രികനോവൽ.

-11%
Red Shadow
Original price was: ₹400.00.₹359.00Current price is: ₹359.00.
നാന്‍സി ഭീതിയോടെ ഇരുളിലേക്കു തുറിച്ചുനോക്കി. ജനലിനടുത്ത് ഒരു ചലനം... ഒരു കൈപ്പത്തി ജനലില്‍ അമര്‍ന്നിരിക്കുന്നതു നാന്‍സി കണ്ടു. അന്തരാളങ്ങളിലുണ്ടായ നടുക്കം വല്ലാത്തൊരു ശബ്ദമായി പുറത്തുവന്നെങ്കിലും അവള്‍ വായ പൊത്തി അമര്‍ത്തിക്കളഞ്ഞു. വെടി വയ്ക്കുന്നതുപോലെ ഇടിയും മിന്നലുമുണ്ടായി. തന്‍റെ മുകളിലേക്കൊരു മനുഷ്യന്‍റെ കറുത്ത നിഴല്‍ വീണതു നാന്‍സി കണ്ടു. ജനാലയ്ക്കല്‍ ഒരു ചുവന്ന മനുഷ്യൻ. അവന്‍റെ തലമുടിയും നനഞ്ഞൊഴുകുന്നു. അവന്‍ നീട്ടിപ്പിടിച്ചിരുന്ന നീളമുള്ള കത്തി മിന്നലില്‍ വെട്ടിത്തിളങ്ങി. ഓരോ വാക്കിലും ഉദ്വേഗം ജനിപ്പിക്കുന്ന ബാറ്റണ്‍ബോസിന്‍റെ സസ്പെന്‍സ് ത്രില്ലർ.

Maltese Falcon
Original price was: ₹350.00.₹280.00Current price is: ₹280.00.
ന്യൂയോർക്കിൽ നിന്നും ഫ്ളോയിഡ് തേഴ്സ്ബി എന്നയാളോടൊപ്പം ഒളിച്ചോടിയ തന്റെ സഹോദരിയെ കണ്ടെത്താനാണ് മിസ് വണ്ടർലി എന്ന യുവതി സ്റ്റേഡ് ആർച്ചറിന്റെ ഓഫീസിലെത്തിയത്. പക്ഷേ മിസ് വണ്ടർലിയുടെ അപരമുഖം വെളിപ്പെടുകയും ഫ്ളോയിഡിനെ പിന്തുടർന്ന പേഡിന്റെ സഹായി മൈൽസ് ആർതർ വെടിയേറ്റ് കൊല്ലപ്പെടുകയും ചെയ്തതോടെ പേഡ് സ്വയം വേട്ടക്കാരനും വേട്ടമൃഗവുമായി മാറുന്ന അവസ്ഥയെത്തി. നോവൽ രൂപത്തിലും ചലച്ചിത്രരൂപത്തിലും ലക്ഷക്കണക്കിന് ആരാധകരെ സൃഷ്ടിച്ച ക്രൈം ത്രില്ലർ.

-19%
Dead Lock
Original price was: ₹280.00.₹229.00Current price is: ₹229.00.
തന്‍റെ പ്രണയഭാജനത്തെ സ്വന്തമാക്കാന്‍ ജയിംസിന്‍റെ മുന്‍പില്‍ ഒരേയൊരു വഴിയേ ഉണ്ടായിരുന്നുള്ളു- കോടീശ്വരനാകുക. അതിനായി അയാള്‍ തിരഞ്ഞെടുത്ത മാർഗം കുറ്റകൃത്യങ്ങളുടേതായിരുന്നു. പ്രലോഭനങ്ങളുടെ ചതിക്കുഴികളില്‍പ്പെട്ട ജയിംസ് താനറിയാതെ അന്ധകാരത്തിലേക്ക് കൂപ്പു കുത്തിക്കൊണ്ടിരുന്നു. സംഘര്‍ഷഭരിതമായ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ സസ്പെന്‍സ് ത്രില്ലർ.