Kerala's No.1 Online Bookstore
Filter
-15%
Out of Stock
Ambilymol Thirodhanam
Quick View
Add to Wishlist
Add to cartView cart

Ambilymol Thirodhanam

Original price was: ₹150.00.Current price is: ₹129.00.
2003 വയനാട്. സന്ധ്യനേരം. വീടിനു പുറത്തു കളിക്കാനിറങ്ങിയ മൂന്നു വയസ്സുള്ള ഇരട്ടപ്പെൺകുട്ടികളിലൊരാൾ പൊടുന്നനേ അപ്രത്യക്ഷയാകുന്നു. അവശേഷിച്ച പെൺകുട്ടി 20 വർഷത്തിനുശേഷം പഠിച്ചു വക്കീലായി. തന്റെ സഹോദരിയെ പ്രൊഡ്യൂസ് ചെയ്യണമെന്ന് സ്റ്റേറ്റിനോടാവശ്യപ്പെട്ട് ഹേബിയസ് കോർപ്പസ് ഫയൽ ചെയ്യുന്നു. ഈ കേസിൽ തിരുവനന്തപുരത്ത് ഒരാൾ പ്രതി ചേർക്കപ്പെടുന്നു. ഇയാളുടെ പങ്കിനെക്കുറിച്ച് സംശയമുള്ള പൊലീസ് ഇയാൾക്ക് ചില ആനുകൂല്യങ്ങൾ നൽകുന്നു: 'നീ പ്രതി മാത്രമല്ല, അന്വേഷകൻകൂടിയാണ്. തെളിയിച്ച് ഇതിൽനിന്ന് ഊരാം.' അങ്ങനെ നിവൃത്തികേടിൽ ഒരേസമയം അന്വേഷകനും പ്രതിയുമായി പൊലീസ് സംഘത്തിനൊപ്പം യാത്രയാകുന്ന പ്രഭ എന്ന സാധാരണക്കാരന്റെ കഥയാണിത്. ഒടുവിൽ പ്രതിയാരെന്ന് കണ്ടെത്തുമ്പോഴേക്ക് പ്രഭ ഞെട്ടിപ്പോകുന്നു. ഒരിക്കലും പ്രതിചേർത്ത് കേസ് തെളിയിക്കാൻ പറ്റാത്തൊരാൾ. കേസ് തെളിയിക്കാൻ പ്രഭയ്ക്ക് ആകുമോ? ഉദ്വേഗമുനയിൽ യാത്ര ചെയ്യുന്ന ഒരു നോവൽ മാത്രമല്ല ഇത്. നിസ്സഹായനായ ഒരു മനുഷ്യന്റെ ജീവിതാവസ്ഥകൂടിയാണ്. ജി.ആർ. ഇന്ദുഗോപന്റെ ഏറ്റവും പുതിയ രചന.

-18%
Chandrakanthakallu
Quick View
Add to Wishlist
Add to cartView cart

Chandrakanthakallu

Original price was: ₹240.00.Current price is: ₹199.00.
പത്തൊമ്പതാം നൂറ്റാണ്ടിൽ പുറത്തിറങ്ങിയ പ്രസിദ്ധമായ ഇംഗ്ലീഷ് കുറ്റാന്വേഷണനോവലായ ദ് മൂൺസ്റ്റോൺ മലയാളത്തിൽ.  ഇംഗ്ലീഷിലെ ആദ്യത്തെ കുറ്റാന്വേഷണനോവലായി കണക്കാക്കപ്പെടുന്ന ഇതിന്റെ രചയിതാവ് വിൽക്കി കോളിൻസാണ്. ഇന്ത്യയിലെ സോംനാഥ ക്ഷേത്രത്തിലെ ചന്ദ്രദേവന്റെ വിഗ്രഹത്തിൽ പതിപ്പിച്ചിരുന്ന ചന്ദ്രകാന്തക്കല്ല്. ദൈവിക പരിവേഷമുള്ള ആ കല്ല് തലമുറകളായി മൂന്നു ബ്രാഹ്മണരുടെ സംരക്ഷണയിലാണ്. അത് ഭാരതത്തിൽ നിന്നും ഒരു ബ്രിട്ടീഷ് ഓഫീസർ കടത്തിക്കൊണ്ടു പോകുന്നു. വർഷങ്ങൾക്കു ശേഷം ആ രത്നം ലണ്ടനിൽ നിന്നും കളവു പോകുന്നു. തുടർന്നുള്ള അന്വേഷണങ്ങൾ ഉദ്വേഗജനകമായ സംഭവപരമ്പരകൾക്കാണ് തുടക്കം കുറിക്കുന്നത്. ഇ എഫ് ഡോഡ്ഡിന്റെ സംഗ്രഹണം മലയാളത്തിലാക്കിയത് കവനമന്ദിരം പങ്കജാക്ഷൻ.

-10%
Shyāmayāmangal
Quick View
Add to Wishlist
Add to cartView cart

Shyamayamangal

Original price was: ₹620.00.Current price is: ₹558.00.
വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്ന ഉപാസനാമൂര്‍ത്തികളുമായി ദേശം മുഴുവന്‍ അടക്കിവാഴുന്ന ഇളയിടത്തില്ലത്തെ തുപ്പന്‍ തിരുമേനി എന്ന മഹാമാന്ത്രികന്‍. വിഷയലമ്പടനായ തുപ്പന്‍റെ മുന്‍പില്‍ എരിഞ്ഞടങ്ങിയ സ്ത്രീകളുടെ തേങ്ങലുകള്‍ ഇളയക്കര ഗ്രാമത്തില്‍ അലയടിച്ചു. എതിരാളികളെ തച്ചുതകര്‍ത്തു മുന്നേറിയ തുപ്പനു മുന്‍പില്‍ ചെറുത്തുനില്ക്കാന്‍ ഒടുവില്‍ ഒരാള്‍ ഉയര്‍ന്നുവന്നു - വാസുക്കുട്ടന്‍. തന്‍റെ കുടുംബത്തെ മുച്ചൂടും നശിപ്പിച്ച തുപ്പനുമായി ഏറ്റുമുട്ടാന്‍ വാസുക്കുട്ടന്‍ തുനിഞ്ഞിറങ്ങിയതോടെ ദേശത്തിനു മുകളില്‍ ആസന്നമായ ദുരന്തത്തിന്‍റെ കാര്‍മേഘങ്ങള്‍ കുമിഞ്ഞുകൂടി. മലയാള മാന്ത്രികനോവല്‍ ചരിത്രത്തിലെ നാഴികക്കല്ലായി മാറിയ മാസ്റ്റര്‍പീസ് നോവല്‍ - ഏറ്റുമാനൂർ ശിവകുമാറിന്റെ ശ്യാമയാമങ്ങൾ.

Rathri 12-nu Sesham
Quick View
Add to Wishlist
Add to cartView cart

Rathri 12-nu Sesham

Original price was: ₹380.00.Current price is: ₹325.00.
രാത്രി പന്ത്രണ്ടിനു ശേഷം ജോലി കഴിഞ്ഞു മടങ്ങുകയായിരുന്നു വനിത സേവ്യർ. മഴ തോർന്നെങ്കിലും ആകാശത്ത് കൊള്ളിയാൻ ഇടയ്ക്കിടെ മിന്നുന്നുണ്ട്. വീടെത്തും മുമ്പേ അവളുടെ കാർ ഒരാളെ ഇടിച്ചിട്ടു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അയാൾ അവിടെ നിന്നും കടന്നുകളഞ്ഞു. എല്ലാം അവസാനിച്ചെന്നു കരുതിയെങ്കിലും അയാളുടെ സാന്നിദ്ധ്യം പിന്തുടരുന്നതു പോലെ വനിതയ്ക്കു തോന്നി. ആരാണ് അയാൾ? റാം C/O ആനന്ദിയുടെ എഴുത്തുകാരൻ അഖിൽ. പി. ധർമ്മജന്റെ രാത്രി 12-നു ശേഷം എന്ന ഏറ്റവും പുതിയ ത്രില്ലർ നോവലിന്റെ വിതരണം ആരംഭിച്ചു.

Pakshikal Koodanayunnilla
Quick View
Add to Wishlist
Out of stock
Out of stock

Pakshikal Koodanayunnilla

Original price was: ₹380.00.Current price is: ₹305.00.
നോവലിനുള്ളില്‍ തിരക്കഥ എന്ന രൂപമാണ് ഈ കൃതിക്കുള്ളത്. സിനിമയെടുക്കാന്‍ ഒത്തുകൂടിയ സുഹൃത്തുക്കള്‍ക്കിടയിലേക്ക് സ്‌ക്രിപ്റ്റ് ഒരു അന്വേഷണ വിഷയമാകുന്നു. അജ്ഞാതയായ ഒരുവളില്‍നിന്നും പേരും മേല്‍വിലാസവുമില്ലാതെ ലഭിക്കുന്ന സ്‌ക്രിപ്റ്റ് ഒരു കുറ്റാന്വേഷണ കഥയുടെ ഉദ്വേഗത്തോടെ ചുരുള്‍ നിവരുന്നു. രചനാകൗശലം കൊണ്ട് ശ്രദ്ധേയമായ ഈ നോവല്‍ മനുഷ്യമനസ്സ് എന്ന അപാരതയില്‍ ഒളിഞ്ഞുകിടക്കുന്ന തമോഗര്‍ത്തങ്ങളെ കാട്ടിത്തരുന്നു.

Sooryakaladi
Quick View
Add to Wishlist
Add to cartView cart

Sooryakaladi

Original price was: ₹770.00.Current price is: ₹695.00.
ഈ നോവലിലെ ഭീകരമായ സംഭവവികാസങ്ങൾ ഇന്നാട്ടിലുണ്ടായതാണ് എന്നത് നമ്മെ അമ്പരപ്പിക്കും. കേരളചരിത്രത്തിലെ ഇരുളടഞ്ഞ കാലത്തെ സാമൂഹിക രാഷ്ട്രീയജീവിതം കുമാരനല്ലൂർ ദേശത്തെ കേന്ദ്രമാക്കി അവതരിപ്പിക്കുകയാണിവിടെ. ബെസ്‌റ്റ്സെല്ലറായി മാറിയ കൃഷ്ണ‌പ്പരുന്തിനും പള്ളിവേട്ടയ്ക്കും ശേഷം എഴുതപ്പെട്ട ഈ സാമൂഹിക നോവലിലൂടെ ചരിത്രവും സർഗാത്മകതയും തമ്മിലുള്ള ഇടവരമ്പ് വളരെ നേർത്തതാണെന്ന് പി.വി. തമ്പി ബോധ്യപ്പെടുത്തി. കാലത്തിരിച്ചിലിൽ നാം വലിച്ചെറിഞ്ഞ ദുരാചാരങ്ങൾ ഒരുകാലത്ത് എത്രയോ മനുഷ്യരെ നരകക്കയത്തിലേക്കു വലിച്ചിട്ടതിന്റെ യഥാർഥ ചിത്രങ്ങൾ ഇതിൽ വായിക്കാം. സവർണവാഴ്ചകളുടെ പച്ചയായ ജീവിതം വരച്ചുകാട്ടുകയല്ല അനുഭവിപ്പിക്കുകയാണ് ഈ നോവൽ.

Hawa Beach
Quick View
Add to Wishlist
Out of stock
Out of stock

Hawa Beach

Original price was: ₹145.00.Current price is: ₹129.00.
ജനപ്രിയനോവലുകളിൽ ഏറെ ചർച്ചചെയ്യപ്പെട്ട സംഭവബഹുലമായ കഥാസന്ദർഭങ്ങളിലൂടെ ഹവ്വാ ബീച്ച് വേറിട്ടു നിൽക്കുന്നു.

-16%
Out of Stock
Ouija Board
Quick View
Add to Wishlist
Add to cartView cart

Ouija Board

Original price was: ₹250.00.Current price is: ₹210.00.
പ്രേതങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിനായി കാനഡയിൽ നിന്ന് കേരളത്തിലെത്തിയ മാധ്യമപ്രവർത്തകൻ അലക്സ് വാടകയ്ക്ക് താമസിക്കാനെടുത്ത വീടിന് ദുർമരണങ്ങളുടെ ഇരുണ്ട ഭൂതകാലമുണ്ട്. മരണങ്ങളെ ക്കുറിച്ച് കാലങ്ങൾക്കിപ്പുറവും അവശേഷിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ അലക്സും കൂട്ടൂകാരും ഓജോബോർഡിൻ്റെ സഹായത്തോടെ നടത്തുന്ന യാത്രയാണ് ഈ നോവൽ. വായനക്കാരെ ഭീതിയുടെ ലോകത്ത് അകപ്പെടുത്തുന്ന സിനിമാറ്റിക്കായ ആഖ്യാനം.

-20%
The Mettilda Muder Case
Quick View
Add to Wishlist
Add to cartView cart

The Mettilda Murder Case

Original price was: ₹210.00.Current price is: ₹169.00.
ദുരൂഹമായ സാഹചര്യങ്ങളിൽ അരങ്ങേറുന്ന അരുംകൊലകളുടെ പൊരുളും പിന്നാമ്പുറവും തേടിയുള്ള ഡോ മുരളീകൃഷ്ണ എന്ന ക്രിമിനോളജിസ്റ്റിന്റെ സഞ്ചാരം. സമർഥമായ നിരീക്ഷണങ്ങളിലൂടെ കുറ്റവാളിയിലേക്കെത്തുന്ന അപസർപ്പകതന്ത്രം. അബ്ദുൽ നിസാർ എം എഴുതിയ ഉദ്വേഗജനകമായ മൂന്ന് കുറ്റാന്വേഷണകഥകൾ- ദ മെറ്റിൽഡ മർഡർ കേസ്, ദ വീക്കെന്റ് മർഡർ, സൈൻസ് ഓഫ് മർഡർ.

Last Count
Quick View
Add to Wishlist
Add to cartView cart

Last Count

Original price was: ₹320.00.Current price is: ₹289.00.
തന്‍റെ കുടുംബത്തിനെ നാമാവശേഷമാക്കിയവരോടുള്ള തീര്‍ത്താല്‍ തീരാത്ത പകയുമായാണ് ശത്രു എന്ന ശത്രുഘ്നന്‍ നാട്ടിലെത്തിയത്. പണവും സ്വാധീനവുമുള്ള എതിരാളികള്‍ മരണക്കുരുക്കുമൊരുക്കി അയാളെ നേരിട്ടു. അതോടെ സത്യത്തിനും നീതിക്കുമായുള്ള പോരാട്ടത്തിന്‍റെ നിണച്ചാലുകള്‍ ഒഴുകി. ഒറ്റയിരിപ്പില്‍ വായിച്ചുതീര്‍ക്കാന്‍ പ്രേരിപ്പിക്കുന്ന സസ്പെന്‍സ് അഡ്വെഞ്ചര്‍ ത്രില്ലർ.

Dr. Jekyll Mr. Hyde Ennivarude Asadharana Katha
Quick View
Add to Wishlist
Out of stock
Out of stock

Dr. Jekyll Mr. Hyde Ennivarude Asadharana Katha

Original price was: ₹140.00.Current price is: ₹126.00.
ഡോക്ടര്‍ ജെകില്‍ മിസ്റ്റര്‍ ഹൈഡ് എന്നിവരുടെ അസാധാരണ കഥ. ഭീകരതയും ആള്‍മാറാട്ടവും കൊലപാതകവും കുറ്റവാസനയുമെല്ലാം നിറഞ്ഞ ഇംഗ്ലിഷ് ലഘു നോവലിന്റെ സമ്പൂര്‍ണ പരിഭാഷ. ഭിന്നവ്യക്തിത്വം എന്ന അസാധാരണമായ മാനസികാവസ്ഥയിലേക്ക് ആദ്യമായി വെളിച്ചം വീശിയ കൃതി.  

January 12
Quick View
Add to Wishlist
Add to cartView cart

January 12

Original price was: ₹420.00.Current price is: ₹359.00.
മുത്തങ്ങയിലെ ഉൾവനത്തിൽ നിന്നും അപ്രതീക്ഷിതമായി കണ്ടെത്തുന്ന ഒരു ജഢം. അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിൽ തെളിവുകളായി മാറുന്ന ഭയപ്പെടുത്തുന്ന കാരണങ്ങൾ. കുറ്റവാളികളുടെ മോട്ടീവ്. അനുനിമിഷം സംഭവിക്കുന്ന വഴിത്തിരിവുകൾ. അതിലേക്ക് വിരൽ ചൂണ്ടുന്ന മറ്റ് കൊലപാതകങ്ങൾ. പലവഴികളിലൂടെ സഞ്ചരിച്ച് ഒടുക്കം സത്യത്തിന്റെ വെളിച്ചം തെളിയുന്നു. ജനുവരി 12 നീതിക്കും അനീതിക്കുമിടയിലെ നേരിനെ തേടിയുള്ള ഒരു സംഘം അന്വേഷകരുടെ യാത്രയാണ്.

The Girl With The Dragon Tattoo - Malayalam
Quick View
Add to Wishlist
Out of stock
Out of stock

The Girl With The Dragon Tattoo – Malayalam

Original price was: ₹799.00.Current price is: ₹699.00.
നാല്പതു വർഷം മുമ്പ്, ശക്തരായ വംഗർ കുടുംബം കൈവശപ്പെടുത്തി വെച്ചിരിക്കുന്ന ദ്വീപിൽ നടന്ന ഒരു കുടുംബസംഗമത്തിൽ നിന്ന് ഹാരിയറ്റ് വാംഗർ അപ്രത്യക്ഷയായി. അവളുടെ മൃതദേഹം ഒരിക്കൽ പോലും കണ്ടെത്തപ്പെട്ടില്ലെങ്കിലും, അത് കൊലപാതകമാണെന്നും, കൊലയാളിയാകട്ടെ, കെട്ടുപിണഞ്ഞു കിടക്കുന്ന, എന്നാൽ പ്രശ്നങ്ങൾ നിറഞ്ഞ സ്വന്തം കുടുംബത്തിലെ തന്നെ ഒരു അംഗമാണെന്നും അവളുടെ അമ്മാവന് ഉറപ്പായിരുന്നു. അപകീർത്തിപ്രചാരണം നേരിട്ട, സാമ്പത്തിക പത്രപ്രവർത്തകൻ മൈക്കൽ ബ്ലോംക്വിസ്റ്റിനെയും, തന്റെ ശരീരത്തിൽ ടാറ്റൂ ചെയ്ത, സദാ കലഹിക്കാൻ തയാറായി നിൽക്കുന്ന കമ്പ്യൂട്ടർ ഹാക്കർ ലിസ്ബെത്ത് സലാൻഡറേയും അന്വേഷണത്തിനായി അദ്ദേഹം നിയമിക്കുന്നു. ഇവരിരുവരും ഹാരിയറ്റിന്റെ തിരോധാനത്തെ നാൽപ്പത് വർഷങ്ങൾക്ക് മുമ്പുള്ള നിരവധി വിചിത്രമായ കൊലപാതകങ്ങളുമായി ബന്ധിപ്പിക്കുമ്പോൾ, ഇരുണ്ടതും ഭയപ്പെടുത്തുന്നതുമായ ഒരു കുടുംബചരിത്രം തന്നെ അനാവരണം ചെയ്യപ്പെടാൻ തുടങ്ങുന്നു. 32 മില്യൺ കോപ്പികൾ വിറ്റഴിഞ്ഞ സ്റ്റീഗ് ലാർസൺ എഴുതിയ ക്രൈം ത്രില്ലർ മലയാളത്തിൽ. പരിഭാഷ ലക്ഷ്മി മോഹൻ.

Karuthachan
Quick View
Add to Wishlist
Out of stock
Out of stock

Karuthachan

Original price was: ₹310.00.Current price is: ₹279.00.
ഒരു പെണ്‍കുട്ടിയുടെ ആത്മഹത്യ സൃഷ്ടിച്ച ആഘാതത്തിന്‍റെ ദുരൂഹതകള്‍ തേടി അവളുടെ കാമുകന്‍ അന്വേഷിച്ചലയുന്ന കഥാപരിസരങ്ങളാണീ നോവല്‍. പൊലീസിന്‍റെയും മനശ്ശാസ്ത്ര വിശകലനങ്ങളുടെയും അറിവിനപ്പുറം ചെന്നെത്തുന്ന പ്രേതകഥകളിലൂടെ വ്യത്യസ്തമായ ഒരു ത്രില്ലര്‍ ഒരുക്കുകയാണ് നോവലിസ്റ്റ്. കറുത്തച്ചന്‍മേട്ടിലെ അരികുവല്‍ക്കരിക്കപ്പെട്ട ആറ് മനുഷ്യരുടെ കൊലപാതകങ്ങള്‍ക്കു പിന്നില്‍ ആരായിരുന്നുവെന്ന ചോദ്യത്തിന് ഉത്തരം തേടി കണ്ടെത്തുന്ന കാണാക്കയങ്ങള്‍ എന്തൊക്കെയാണ്?

Operation Sunrays
Quick View
Add to Wishlist
Out of stock
Out of stock

Operation Sunrays

Original price was: ₹200.00.Current price is: ₹175.00.
ലോകരാഷ്ട്രങ്ങളെയും അവരുടെ ന്യൂക്ളിയർ ആയുധശേഖരത്തെയും മനഃശക്തിയാൽ നിർവീര്യമാക്കിക്കൊണ്ട് ഒരു താപസൻ ഹിമാലയസാനുക്കളിൽ പ്രത്യക്ഷപ്പെടുന്നു. ഒരു പുതിയ ലോകം സൃഷ്ടിക്കാനുള്ള ആ ഭീകരന്റെ അഭിനിവേശവും അയാളെ എതിർക്കുന്ന ഡോ റോയി എന്ന സാഹസികനായ കുറ്റാന്വേഷകന്റെ ബുദ്ധികുശലതയും ഈ നോവലിനു ജീവനേകുന്നു. കുറ്റാന്വേഷണ നോവൽ രചയിതാക്കളിൽ പ്രശസ്തനായിരുന്ന തോമസ് ടി അമ്പാട്ടിന്റെ വ്യത്യസ്ത രചന, ഓപ്പറേഷൻ സൺറെയ്സ്.

Marangalkkidayil Oru Monastery
Quick View
Add to Wishlist
Out of stock
Out of stock

Marangalkkidayil Oru Monastery

Original price was: ₹190.00.Current price is: ₹152.00.
സ്ത്രീയും പുരുഷനും പ്രകൃതിയും മാത്രം നിലനിൽക്കുന്ന ജിവിതത്തിന്റെയും മരണത്തിന്റെയും രതിയെന്ന സത്യത്തിലേക്ക് അതുലും സിസ്റ്റർ ജാസ്മിനും ആഴ്ന്നിറങ്ങി. മരക്കൂട്ടങ്ങൾ അവരുടെ നഗ്നതയെ മറച്ചുപിടിക്കുന്നുണ്ടായിരുന്നു. കരിങ്കൽപ്പാളിയിൽ നഗ്നയായി കിടക്കുന്ന സിസ്റ്റർ ജാസ്മിനിലേക്ക് അതുൽ ആഴ്ന്നിറങ്ങി. ഉടൽനൃത്തം പോലെ ആവൃതിയിലെ മരങ്ങൾ ചുറ്റും നൃത്തം ചെയ്തു.

Friday Forensic Club
Quick View
Add to Wishlist
Add to cartView cart

Friday Forensic Club

Original price was: ₹220.00.Current price is: ₹189.00.
ഒരു ഫൊറൻസിക് സർജൻ പിന്നീട് ഐ.പി.എസ്. ഓഫീസർ ആയാലോ? എന്തെല്ലാമായിരിക്കും അയാളിലെ അപസർപ്പകന് ലഭിക്കുന്ന അനുകൂലഘടകങ്ങൾ? കുറ്റാന്വേഷണത്തിന്റെ മെഡിക്കൽ വശങ്ങൾ വളരെ ചിട്ടയായി പഠിച്ച ഒരാളോട് ആദ്യനോട്ടത്തിൽതന്നെ മൃതശരീരങ്ങളും ആയുധങ്ങളും ക്രൈം സീനുമെല്ലാം എന്തായിരിക്കും സംസാരിക്കുക? ഇതിനുള്ള ഉത്തരങ്ങൾ തേടി ഡോക്ടർ അരുൺ ബാലൻ ഐ.പി.എസ്. ആ ക്ലബ്ബിലെത്തുകയാണ്. അന്വേഷണാത്മകമായ മൂന്ന് കേസുകളിലൂടെ അയാളുടെ ഫൊറൻസിക് പരിജ്ഞാനം പരീക്ഷിക്കപ്പെടുന്നതിന് സാക്ഷിയാകുവാൻ ഇതാ നിങ്ങൾക്കൊരു പാസ്. ഫ്രൈഡേ ഫൊറൻസിക് ക്ലബ്ബിലേക്ക് സ്വാഗതം!

Rathi Pookkunna Thazhvara
Quick View
Add to Wishlist
Out of stock
Out of stock

Rathi Pookkunna Thazhvarakal

Original price was: ₹180.00.Current price is: ₹144.00.
അധികമൊന്നും വെളിച്ചം വീഴാത്ത ഇടങ്ങളാണ് ഷാഹുല്‍ ഹമീദ് കെ ടി യുടെ അന്വേഷണതലം. അടക്കിവച്ച ലൈംഗിക കാമനകളും കുറ്റവാസനകളും മനുഷ്യര്‍ക്കൊപ്പം പാര്‍പ്പുറപ്പിച്ചിട്ട് കാലമെത്രയോ കഴിഞ്ഞിട്ടുണ്ടാവണം. മനുഷ്യപ്രവര്‍ത്തികളുടെ ഊര്‍ജ്ജസ്രോതസ്സായി വര്‍ത്തിക്കുന്ന ഘടകങ്ങള്‍ കഥാകൃത്തുക്കള്‍ക്ക് എന്നും പ്രിയപ്പെട്ട വിഷയമായിരുന്നിട്ടുണ്ട്. മനഃശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ മനുഷ്യമനസ്സിന്റെ നിഗൂഢസ്ഥലികളിലൂടെയാണ് ഈ സമാഹാരത്തിലെ കഥകള്‍ സഞ്ചരിക്കുന്നത് - രതി പൂക്കുന്ന താഴ്‍വരകളും ക്രൈം ത്രില്ലർ കഥകളും.

Chelembra Bank Kavarcha
Quick View
Add to Wishlist
Add to cartView cart

Chelembra Bank Kavarcha

Original price was: ₹410.00.Current price is: ₹329.00.
"കേരളാ പോലീസിന്റെ ചരിത്രത്തിലെ തിളക്കമാർന്ന ഒരദ്ധ്യായമാണ് ഈ പുസ്തകത്തിൽ പറയുന്നത്. രണ്ടു ലക്ഷത്തോളം ഫോൺ കോളുകൾ പരിശോധിച്ചും പ്രതികളെന്നു സംശയിക്കുന്ന ഇരുനൂറിലധികം ആളുകളെ ചോദ്യം ചെയ്തും, മനുഷ്യാവകാശലംഘനങ്ങളൊന്നുമില്ലാതെ, 56 ദിവസം നീണ്ടുനിന്നു അന്വേഷണം. കേസന്വേഷിച്ച പോലീസ് ഓഫീസർമാരടങ്ങിയ സംഘത്തോട് സംസാരിച്ചും കോടതിരേഖകളും വിധിന്യായവും ഉപയോഗിച്ചും തയാറാക്കിയ ഈ പുസ്തകത്തിന്റെ പ്രത്യേകത, ഒരു ക്രൈം ത്രില്ലർ പോലെ വായിച്ചുപോകാം എന്നതാണ്." - മോഹൻലാൽ ഇന്ത്യയിലെ കുറ്റകൃത്യങ്ങളുടെ കഥപറയുന്ന ബെസ്റ്റ് സെല്ലറുകളുടെ രചയിതാവായ അനിർബൻ ഭട്ടാചാര്യ എഴുതിയ പുസ്തകം. മലപ്പുറം ജില്ലയിലെ ചേലേമ്പ്രയിൽ നടന്ന ബാങ്കു കൊള്ളയുടെ സൂത്രധാരനെയും കൂട്ടാളികളെയും വെളിച്ചത്തുകൊണ്ടുവന്ന കേസന്വേഷണത്തിന്റെ കഥ.

Mossad
Quick View
Add to Wishlist
Out of stock
Out of stock

Mossad

Original price was: ₹499.00.Current price is: ₹399.00.
ലോകത്തിലെ തന്നെ ഏറ്റവും മികച്ച രഹസ്യാന്വേഷണ ഏജൻസികളിൽ ഒന്നായി പരിഗണിക്കപ്പെട്ടിട്ടുള്ള ഒന്നാണ് മൊസാദ്. രൂപീകരിക്കപ്പെട്ട ദിവസം മുതൽ ഇന്നുവരെ ഏറ്റവുമധികം നയകൗശലങ്ങളും ബുദ്ധിക്കൂർമതയും ആവശ്യമുള്ള അപകടകരമായ ദൗത്യകേന്ദ്രങ്ങളിലാണ് മൊസാദ് പ്രവർത്തിച്ചിട്ടുള്ളത്. ആ ഇസ്രയേൽ രഹസ്യ സംഘത്തിന്റെ അതിവിപുലമായ ദൗത്യങ്ങളുടെ ഇരുണ്ട ലോകത്തിലേക്ക് വെളിച്ചമെത്തിക്കുന്ന ഒന്നാണ് 'മൊസാദ്: ഇസ്രായേൽ രഹസ്യ ഏജൻസിയുടെ സുപ്രധാന ദൗത്യങ്ങൾ'. ഇസ്രയേലിന്റെ അധികാരഘടന നിർവചിക്കുന്നതിൽ മൊസാദിന്റെ പ്രവർത്തനങ്ങൾക്കു വലിയ പങ്കുണ്ട്. മൊസാദ് നടത്തിയ ചില സുപ്രധാന നീക്കങ്ങളിലേക്കു വെളിച്ചം വീശുകയും കാലങ്ങളാമായി മറച്ചു വയ്ക്കപ്പെട്ട പല വസ്തുതകളും വെളിപ്പെടുത്തുകയും ചെയ്യുന്നുണ്ട് ഈ പുസ്തകത്തിലൂടെ മൈക്കൾ ബാർ സോഹാർ. ഇസ്രയേലിനു മേൽ സുനിശ്ചിത ഭീഷണിയാകുമായിരുന്ന സിറിയൻ ആണവ സംവിധാനം തകർത്തതും കറുത്ത സെപ്റ്റംബർ തുടച്ചു നീക്കിയതും തലയ്ക്ക് വൻ വില വിശ്ചയിക്കപ്പെട്ടിരുന്ന അഡോൾഫ് ഐക്ക്മനെ പിടികൂടിയതും ഇതിൽ രേഖപ്പെടുത്തിയിട്ടുള്ള നിരവധി സംഭവങ്ങളിൽ ഉൾപ്പെടുന്നു. ഇതോടൊപ്പം ഇസ്രയേലിന്റെ സുരക്ഷയെ ബാധിക്കുന്ന ഇറാനിലെ പ്രമുഖ ആണവശാസ്ത്രജ്ഞരെ ഉന്മൂലനം ചെയ്യുന്നതിൽ മൊസാദ് എങ്ങനെ പ്രവർത്തിച്ചുവെന്നതും ഈ പുസ്തകം വിവരിക്കുന്നുണ്ട്. ശ്വാസമടക്കിയിരുന്നു വായിക്കാൻ പ്രേരിപ്പിക്കും വിധമുള്ള വെളിപ്പെടുത്തലുകളും ചടുലമായ രചനാ രീതിയും വിളക്കിച്ചേർത്തുകൊണ്ട് ഉദ്വേഗജനകമായ ഒരു വായനാനുഭവം സമ്മാനിക്കുന്നു ഈ പുസ്തകം.

    0
    Your Cart
    Your cart is emptyReturn to Shop
    ×