-19%
Maarakavisham
Original price was: ₹390.00.₹319.00Current price is: ₹319.00.
ക്രൈം നോവലിസ്റ്റായ ഹാരിയറ്റ് വെയ്നിന് വിഷങ്ങളെക്കുറിച്ച് മികച്ച ധാരണയുണ്ട്. അവരുടെ ഒരു നോവലിലേതുപോലെതന്നെ മുൻ കാമുകൻ വിഷം ഉള്ളിൽച്ചെന്ന് മരിച്ചപ്പോൾ സംശയത്തിന്റെ മുനകൾ നീണ്ടത് ഹാരിയറ്റിന്റെ നേർക്കായിരുന്നു. ഹാരിയറ്റിന്റെ കഴുത്തിൽ തൂക്കുകയർ മുറുകുമെന്ന് ഉറപ്പായി. പക്ഷേ, ഹാരിയറ്റ് കുറ്റക്കാരിയല്ലെന്ന് ലോഡ് പീറ്റർ ലിസിയെന്ന കുറ്റാന്വേഷകന് ഉറപ്പുണ്ടായിരുന്നു. ക്രൈം നോവലുകളുടെ റാണിയായ ഡൊറോത്തി എൽ. സെയേഴ്സിന്റെ മാസ്റ്റർപീസ്.

-20%
Kaalathinte Puthri
Original price was: ₹340.00.₹272.00Current price is: ₹272.00.
റിച്ചാർഡ് മൂന്നാമൻ രാജാവിന്റെ ഛായാചിത്രം സ്കോട്ലൻഡ്യാഡ് ഇൻസ്പെക്ടറായ അലൻ ഗ്രാന്റിൽ ചില ജിജ്ഞാസകൾ ഉണർത്തി. ഇത്രയും നിഷ്കളങ്കമായ മുഖമുള്ള ഒരാൾക്കെങ്ങനെ ചരിത്രത്തിലെ കൊടിയ വില്ലനാകാൻ സാധിക്കും എന്നതായിരുന്നു അലന്റെ സംശയം. സ്വന്തം സഹോദരന്റെ മക്കളെ അധികാരത്തിനായി കൊലപ്പെടുത്തിയ റിച്ചാർഡ് മൂന്നാമന്റെ യഥാർത്ഥജീവിതം അന്വേഷിച്ചിറങ്ങാൻ അലൻ തീരുമാനിച്ചു. ലോകം ഇന്നേവരെ കണ്ടിട്ടില്ലാത്ത കുറ്റാന്വേഷണമായി അത് മാറി.
ജോസഫിൻ ടെയ് എന്ന അനുഗൃഹീത എഴുത്തുകാരിയുടെ തൂലി കയിൽ വിരിഞ്ഞ മാസ്റ്റർപീസ് ക്രൈംത്രില്ലർ.

Dracula
Original price was: ₹440.00.₹352.00Current price is: ₹352.00.
വിശ്വ വിഖ്യാത ക്ലാസ്സിക് കൃതി ഡ്രാക്കുളയുടെ മലയാള പരിഭാഷ
-20%
Canary Kolapathakam
Original price was: ₹420.00.₹339.00Current price is: ₹339.00.
മാർഗരറ്റ് ഒഡേൽ എന്ന സുന്ദരിയുടെ വിളിപ്പേരാണ് കാനറി എന്നത്. സമൂഹത്തിലെ ഉന്നതർ മുതൽ മാഫിയാ ലോകത്തുള്ളവർ വരെ നീളുന്നതായിരുന്നു അവളുടെ സൗഹൃദങ്ങൾ. സ്വന്തം അപ്പാർട്ട്മെന്റിൽ അവളെ കഴുത്തുഞെരിച്ച് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയപ്പോൾ സംശയത്തിന്റെ ചൂണ്ടുവിരൽ നീങ്ങിയത് ഒന്നിലധികം ആളുകളിലേക്കായിരുന്നു. കൊലപാതകിയാരെന്ന ഉത്തരം കിട്ടാതെ ഏവരും വലഞ്ഞപ്പോഴും ഫിലോ വാൻസ് എന്ന കുറ്റാന്വേഷണ പ്രതിഭ ആ വിശ്വാസം കൈവിടാതെ തന്റെ അന്വേഷണവുമായി നീങ്ങി.
അനശ്വര കുറ്റാന്വേഷകനായ ഫിലോ വാൻസിന്റെ അന്വേഷണപാടവത്തിന്റെ മാറ്റ് തെളിയിക്കുന്ന ക്ലാസ്സിക് ക്രൈം നോവൽ.

-11%
Hibishoo
Original price was: ₹199.00.₹179.00Current price is: ₹179.00.
പ്രപഞ്ചത്തിന്റെ ആധാരമായ ദൈവസങ്കല്പം തേടി അലയുകയാണ് രാജീവ്. അദ്ദേഹത്തിന്റെ യാത്രകൾക്കിടയിൽ നിഗൂഡമായ പല കാര്യങ്ങളും വെളിപ്പെടുന്നു. ഇരുൾദൈവമായ ഹിബിഷൂവിന്റെ രഹസ്യങ്ങൾ രാജീവ് അറിയാനിടയാകുന്നു. അത് പക്ഷേ രാജീവിനെ ദുരന്തത്തിലേക്ക് നയിക്കുകയാണോ ചെയ്തത്? രാഹേഷ് രാജിന്റെ ഹിബിഷൂ എന്ന ത്രില്ലർ അനാവരണം ചെയ്യുന്നത് ആ രഹസ്യങ്ങളുടെ കഥയാണ്.

-12%
Nirmitha Manushyan 7.0
Original price was: ₹450.00.₹399.00Current price is: ₹399.00.
ന്യൂയോർക്ക് നഗരത്തെ സംഭ്രമത്തിലാഴ്ത്തി പെൺകുട്ടികളും സ്ത്രീകളും പുരുഷബന്ധമില്ലാതെ ഗർഭിണികളാവുകയും ഗർഭഛിദ്രം നടത്തിയാൽ മരിച്ചു പോവുകയും ചെയ്യുന്നു. ഐ ഐ ടെക്നോളജിയിലൂടെ ഭീകരവാദികൾ ഉണ്ടാക്കിയെടുത്ത നിർമിതമനുഷ്യനാണ് ഇതിന് ഉത്തരവാദിയെന്ന് എഫ് ബി ഐ കണ്ടെത്തിയെങ്കിലും അത് എങ്ങനെ നേരിടണമെന്ന് അറിയാതെ അവർ കുഴങ്ങുന്നു. വായനക്കാരെ ത്രസിപ്പിക്കുന്ന ക്രൈം ത്രില്ലർ.

-10%
IIT Madras
Original price was: ₹350.00.₹315.00Current price is: ₹315.00.
കുറ്റാന്വേഷണത്തെ ഒരു സങ്കേതമായി ഉപയോഗിച്ചുകൊണ്ട് എഴുത്തുരീതികളെ പുനർനിർവചിക്കുന്നു കെ. വി. മണികണ്ഠൻ. വായനയുടെ പ്രത്യേക ഘട്ടത്തിൽ അന്വേഷണം എന്ന ഘടകത്തെ നാം മറന്നുപോവുകയും നോവലിന്റെ സൗന്ദര്യാത്മകതയിൽ മുഴുകുകയും ചെയ്യും. ഏറെ വായനകൾക്കും പുനർവായനകൾക്കും സാധ്യതയുള്ള അത്യപൂർവ ജനുസ്സിൽപ്പെട്ട കുറ്റാന്വേഷണ നോവൽ.

Investigation
Original price was: ₹240.00.₹205.00Current price is: ₹205.00.
വായനക്കാരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന എൻ കെ ശശിധരന്റെ ത്രില്ലർ നോവൽ, ഇൻവെസ്റ്റിഗേഷൻ.

Orange Thottathile Athidhi
Original price was: ₹300.00.₹240.00Current price is: ₹240.00.
ക്രൈംത്രില്ലര്‍ നോവലുകളുടെ പതിവു രസക്കൂട്ടുകള്‍ക്കപ്പുറം ഡൊമസ്റ്റിക് ത്രില്ലര്‍ ജോണറിലെ പുത്തന്‍ പരീക്ഷണം. ഒരു പെര്‍ഫക്ട് മര്‍ഡറിന്റെ തയാറെടുപ്പും നിർവഹണവുമാണ് ഈ നോവലിന്റെ കഥാഗതി നിർണയിക്കുന്നത്. പരമ്പരാഗത ത്രില്ലര്‍ സാഹിത്യത്തിന്റെ പൊടിപ്പുംതൊങ്ങലുകളും വെട്ടിമാറ്റി ചടുലമായ ഭാഷയില്‍ പുതിയകാല മനുഷ്യവിഹ്വലതകളെ ഉദ്വേഗജനകമായി അവതരിപ്പിക്കുന്ന ലാജോ ജോസിന്റെ പുതിയ നോവല്‍.

-16%
Hacker X Randaman
Original price was: ₹399.00.₹339.00Current price is: ₹339.00.
'ശാസ്ത്രത്തിന്റെ അപ്പോസ്തലർ' വാഴുന്ന സയൻസ് സൊസൈറ്റിയുടെ ഗവേഷണപ്രബന്ധങ്ങളിൽ ചിലത് ഹാക്ക് ചെയ്യപ്പെടുന്നു. ഒപ്പം കോർ കമ്മിറ്റി അംഗമായ പ്രതിഭയുടെ തിരോധാനം, ഭീഷണിയുടെ സ്വരമുള്ള ഹാക്കർ X ന്റെ മെയിലുകൾ... സംഭവബഹുലമായ പശ്ചാത്തലം. ചോദ്യങ്ങൾ അനവധിയാണ്: പ്രതിഭ എവിടെ? ഹാക്കർ X ആര്? ഗവേഷണപ്രബന്ധങ്ങളുടെ ഭാവിയെന്ത്? കൊലപാതകങ്ങൾക്കു പിന്നിലുള്ള കരങ്ങൾ ആരുടേത്? ഈ ഊരാക്കുടുക്കുകളഴിക്കാൻ ശ്രമിക്കുന്നവർ കടന്നുപോകുന്ന ഉദ്വേഗജനകമായ അന്വേഷണവഴികളുടെ ആവിഷ്കാരമാണ് ഹാക്കർ X രണ്ടാമൻ. നിഗൂഢതകളും സൈബർലോകവും അപ്രതീക്ഷിതമായ വഴിത്തിരിവുകളും നിറഞ്ഞ ഒരു സസ്പെൻസ് ത്രില്ലർ.

-21%
Lankayudham
Original price was: ₹499.00.₹399.00Current price is: ₹399.00.
അത്യാർത്തി, ക്രോധം, സന്താപം, പ്രണയം. എരിയുന്ന കനൽ. എല്ലാം ഒരു യുദ്ധത്തിനു തിരി കൊളുത്താൻ കാത്തിരിക്കുകയാണ്. ഈ യുദ്ധം വ്യത്യസ്തമാണ്. ഇതു ധർമയുദ്ധമാണ്. അവരിൽ വെച്ചേറ്റവും മഹത്വമാർന്ന ദേവതയ്ക്കു വേണ്ടിയുള്ളതാണത്. അവളെ തട്ടിക്കൊണ്ടു പോയി. തന്നെ കൊല്ലാൻ ധിക്കാരത്തോടെ അവൾ രാവണനെ വെല്ലുവിളിക്കുന്നു - രാമനെ കീഴടങ്ങാൻ അനുവദിക്കുന്നതിനേക്കാൾ നല്ലത് അവൾ മരിക്കുന്നതാണ്. രാമനാകട്ടെ ക്രോധത്തിലും അഴലിലും മുങ്ങിപ്പോയവനാണ്. അദ്ദേഹം യുദ്ധത്തിനു കോപ്പു കൂട്ടുന്നു. ക്രോധമാണ് അദ്ദേഹത്തിന്റെ ഇന്ധനം. ശാന്തമായ ഏകാഗ്രത വഴികാട്ടിയും. താൻ അജയ്യനാണെന്ന് രാവണൻ കരുതി. താൻ വിലപേശുകയും കീഴടങ്ങാൻ രാമനെ നിർബന്ധിതനാക്കുകയും ചെയ്യുമെന്ന് അയാൾ വിചാരിച്ചു. പക്ഷേ അയാൾക്കറിയില്ല...
അമീഷിന്റെ രാമചന്ദ്ര പരമ്പരയിലെ നാലാം പുസ്തകം - ലങ്കായുദ്ധം.

Raavanan: Aryavartathinte Sathru
Original price was: ₹399.00.₹319.00Current price is: ₹319.00.
ഭാരതം, ബി.സി. 3400
ദാരിദ്ര്യത്തിലും ശണ്ഠകളിലും കലാപങ്ങളിലും താറുമാറായിക്കിടക്കുന്ന ഒരു നാട്. ഏതാണ്ടെല്ലാവരും അതെല്ലാം നിശബ്ദം സഹിക്കുകയാണ്. ഏതാനും പേർ അതിനെതിരെ കലഹിക്കുന്നുണ്ട്. മറ്റു ചിലർ കൂടുതൽ മികച്ച ലോകത്തിനു വേണ്ടി പോരാടുന്നു. ചിലർ അവരവർക്കു വേണ്ടി പോരാടുന്നു. മറ്റു ചിലരാകട്ടെ അതൊന്നും കാര്യമാക്കുന്നേയില്ല.
അക്കാലത്തെ ഏറ്റവും പൂജനീയരായ മഹർഷിമാരിലൊരാളുടെ മകനായി പിറന്നയാളാണ് രാവണൻ. ദേവകൾ കഴിവുകൾ വാരിക്കോരി കൊടുത്തിട്ടുണ്ടയാൾക്ക്. എന്നാൽ ക്രൂരമായ വിധി അയാളെ അങ്ങേയറ്റം പരീക്ഷിക്കുകയാണ്. കൗമാരപ്രായത്തിൽ ഉഗ്രനായ കൊള്ളക്കാരനായി മാറുന്ന അയാളിൽ ധീരതയുടെയും ക്രൂരതയുടെയും ഭീഷണമായ ദൃഢനിശ്ചയത്തിന്റെയും തുല്യഘടകങ്ങളുണ്ട്. പിടിച്ചടക്കാനും കവർന്നെടുക്കാനും തനിക്കർഹമെന്നു കരുതുന്ന മഹത്വം വെട്ടിപ്പിടിക്കാനും മനുഷ്യർക്കിടയിൽ ജീവിച്ചിരിക്കുന്ന ചരിത്രമായി മാറാനുമുള്ള ദൗത്യത്തിലാണയാൾ.
രാവണനിൽ പാണ്ഡിത്യവും മൃഗീയമായ അക്രമവാസനയും ഉൾച്ചേർന്നിട്ടുണ്ട്. പ്രതിഫലമിച്ഛിക്കാതെ പ്രണയിക്കുന്നവനും പശ്ചാത്താപമില്ലാതെ കൊല്ലുന്നവനുമാണ് രാവണൻ. രാമചന്ദ്ര പരമ്പരയിലെ ത്രസിപ്പിക്കുന്ന ഈ മൂന്നാം പുസ്തകം ലങ്കാധിപനായ രാവണനിലാണ് വെളിച്ചം വീശുന്നത്. ആ വെളിച്ചമാകട്ടെ ഇരുളിനേക്കാൾ കാളിമയാർന്ന ഇരുളിൽ പതിക്കുന്നു! ചരിത്രത്തിലെ ഏറ്റവും വെറുക്കപ്പെട്ട പ്രതിനായകനാണോ അയാൾ? അതോ എല്ലായ്പ്പോഴും ഇരുണ്ട ഇടത്തിൽ പെട്ടുപോയ ഒരാളോ?
എക്കാലത്തെയും ഏറ്റവും സങ്കീര്‍ണവും ആക്രമാസക്തവും വികാരവിക്ഷുബ്ദ്ധവും നിപുണവുമായ ഒരു ജീവിതത്തിന്റെ ഇതിഹാസം വായിക്കൂ. രാവണന്റെ ജൈത്രയാത്രയുടെയും മാനസിക സംഘര്‍ഷങ്ങളുടെയും നേര്‍ക്കാഴ്ച.

Sita: Mithilayile Veeranayika

നമുക്ക് അനിവാര്യയായ യോദ്ധാവാണവൾ. നാമെല്ലാം കാത്തിരിക്കുന്ന ദേവത. ധർമസംരക്ഷണത്തിന് പ്രാപ്തയായവൾ. നമ്മെ കാത്തുരക്ഷിക്കുന്നവൾ.
വിഭാഗീയതയും ഹതാശയും പട്ടിണിയും ഭാരതത്തെ പിടിമുറുക്കിയിരിക്കുന്നു. അധികാരിവർഗത്തെ വെറുക്കുന്ന ജനം. തൻകാര്യപ്രമാണിമാരും കൊടിയ അഴിമതിക്കാരുമായ വരേണ്യരെ ഒന്നടങ്കം അവർ തള്ളിപ്പറയുന്നു. കൈപ്പാടകലെയാണ് അരാജകത്വം. ഈ വക വിഭാഗീയതകളെ പരദേശികൾ ആവുന്നത് ചൂഷണം ചെയ്യുന്നു. രാക്ഷസരാജൻ രാവണൻ, സപ്തസിന്ധുവിലേയ്ക്ക് ദംഷ്ട്രകളാഴ്ത്തി അതിശക്തനാവുന്നു.
പ്രത്യാശാശൂന്യമായ ഈ നിലയിൽ മാറ്റം വരുത്തിയേ അടങ്ങൂ എന്ന് ഭാരതസംരക്ഷകരും ശക്തരുമായ ഇരുഗോത്രങ്ങൾ പ്രതിജ്ഞയെടുക്കുന്നു. അതിനു പ്രാപ്തിയുള്ള ഒരു രക്ഷകനെത്തേടി അവർ ശ്രമമാരംഭിക്കുന്നു.
ഉഴവുകഴിഞ്ഞ പാടത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു കുഞ്ഞ്! ഇളംചോര കൊതിച്ചെത്തിയ ചെന്നായ്ക്കൂട്ടത്തിൽ നിന്ന് കഴുകൻ ആ പെൺകുഞ്ഞിന് സംരക്ഷണവലയം തീർത്തു. മിഥിലയെന്ന ചെറുരാജ്യത്തിന്റെ അധിപൻ അവൾക്ക് വളർത്തച്ഛനായി. തീർത്തും അനാഥയായ, അവഗണനാപാത്രമായ ആ പാവം കുഞ്ഞിന് ശുഭകരമായ ഭാവി ആരും പ്രവചിച്ചില്ല. എന്നാൽ, അവരുടെ കണക്കുകൂട്ടലുകൾ പാടേ തെറ്റി. അവളാണ് 'സീത', തികച്ചും അസാധാരണയായ പെൺകുട്ടി! ദത്തെടുത്തു വളർത്തിയ പെൺകുഞ്ഞ്, രാജ്യത്തിന്റെ പ്രധാനമന്ത്രിയും, ക്രമേണ ദേവതാതുല്യയുമായ കഥ.
അമീഷിന്റെ ഏറ്റവും പുതിയ ഇതിഹാസപര്യടനം. വായനക്കാരെ ത്രസിപ്പിക്കുന്ന, അതിസാഹസിക കഥ

Krithyam
Original price was: ₹210.00.₹189.00Current price is: ₹189.00.
ഒരു മരപ്പാവ നിർമാണ ഫാക്ടറിയിൽ ജോലിയന്വേഷിച്ച് എത്തുകയാണ് ഇരുപയഞ്ചുകാരിയായ അശ്വനി. ഫാക്ടറി ഉടമസ്ഥൻ തരുൺ ജെയിനിന്റെ ഭാര്യ ദൂരൂഹസാഹചര്യത്തിൽ മരണപ്പെട്ടതിന് ഉത്തരവാദി ആരായിരിക്കും? സ്ഥാപനത്തിലെ സെയിൽസ് വിഭാഗത്തിലെ നിഷ പെട്ടെന്ന് അപ്രത്യക്ഷയായതിന്റെ പിന്നിൽ ആര്? മാനസികവും വൈകാരികവുമായ എല്ലാത്തരം താളപ്പിഴകൾക്കുമുള്ള മൂലകാരണം അബോധമനസ്സാണോ? നമ്മുടെയുള്ളിൽ നാമറിയാതെ ക്രൂരനായൊരു കൊലയാളി തക്കം പാർത്തിരിപ്പുണ്ടോ?
സിനിമാറ്റിക് സ്റ്റോറി ടെല്ലിങ് ടെക്നിക് ഉപയോഗിക്കുന്ന മലയാളത്തിലെ ആദ്യ സൈക്കോളജിക്കൽ ത്രില്ലർ. ഓരോ നിമിഷവും ഉദ്വേഗം സൃഷ്ടിക്കുന്ന വായനാക്ഷമത തന്നെയാണ് നോവലിന്റെ പ്ലസ് പോയിന്റ്.

Neendakara
Original price was: ₹400.00.₹320.00Current price is: ₹320.00.
മെഴുവേലി ബാബുജിയുടെ ക്രൈം ത്രില്ലർ- നീണ്ടകര.

Tarzanum Kollakkarum
Original price was: ₹200.00.₹169.00Current price is: ₹169.00.
ആള്‍ക്കുരങ്ങുകളുടെ രാജാവായ ടാര്‍സന്റെ സാമ്രാജ്യത്തിലേക്ക് ഒരു കൂട്ടം ദുഷ്ടന്മാര് കടന്നുചെന്നു. കണ്ണില്‍ക്കണ്ടവരെയെല്ലാം കൊന്നുമുടിച്ച് മുന്നേറിയ അവരെ ടാര്സന് പിന്തുടര്ന്നു. ഗന്സി മലയുടെ താഴ്വാരങ്ങളില് പാര്‍ത്തിരുന്ന ഒരു കൂട്ടം അപരിഷ്കൃത വര്‍ഗക്കാരുടെ ഗ്രാമത്തിലാണ് അദ്ദേഹം എത്തിച്ചേര്‍ന്നത്. 2000 വര്‍ഷങ്ങള്‍ക്കു മുമ്പ് റോമില്‍ നിന്നും കുടിയേറിയ ചിലരുടെ പിന്‍ഗാമികളായിരുന്നു അവര്‍. മതഭ്രാന്തന്മാരും അന്ധവിശ്വാസികളുമായ അക്കൂട്ടര്‍ ലേഡി ബാര്‍ബറ എന്ന ബ്രിട്ടീഷ് വൈമാനികയെ പിടികൂടി ബലിയര്‍പ്പിക്കാന്‍ തയാറെടുക്കവെ ടാര്സന് രംഗപ്രവേശം ചെയ്തു.

Tarzanum Kanchana Simhavum

ടാര്സന് ചതിക്കപ്പെട്ടു. കടലിലാണ്ടു പോയ അറ്റ്ലാന്റിസ് എന്ന പ്രാചീന ഭൂവിഭാഗത്തിന്റെ അവശിഷ്ടമായി നില്ക്കുന്ന നിഗൂഢമായ ഓപ്പാര് നഗരത്തിലെ ക്രൂരന്മാരായ പുരോഹിതന്മാരുടെ പക്കലാണ് വിഷം കൊണ്ട് മയങ്ങി അശക്തനായിത്തീര്‍ന്ന ടാര്സന് ചെന്നെത്തുന്നത്. അവിടുത്തെ പരമാധികാരിയും ജ്വലിക്കുന്ന ദേവന്റെ മുഖ്യപൂജാരിണിയുമായ ലാ എന്ന യുവതി ടാര്സനോടുള്ള തന്റെ പ്രേമത്താല്‍ പ്രേരിതയായി അദ്ദേഹത്തെ വീണ്ടും രക്ഷപെടുത്തുന്നു. അതില്‍ കുപിതരായ അവളുടെ അനുയായികള്‍ അവളെ ചതിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. തന്റെ വിശ്വസ്ത തോഴനായ ജഡ്-ബാല്‍-ജാ എന്ന കാഞ്ചനസിംഹത്താല് അനുഗതനായി ലായെ രക്ഷിക്കാന്‍ വേണ്ടി അവളെയും കൊണ്ട് ടാര്സന് ഇതിഹാസ പ്രസിദ്ധമായ വജ്രങ്ങളുടെ താഴ്വരയിലേക്ക് കുതിക്കുന്നു. മുമ്പില്‍ മനുഷ്യരെ ഭരിക്കുന്ന ഗോറില്ലകളുടെ നാട്, പിന്നില്‍ തന്നോട് രൂപസാദൃശ്യമുള്ള എസ്തബാന് മിറാന്‍ഡാ എന്നവന്റെ ചതിക്കാനുള്ള ശ്രമങ്ങളും.

Tarzanum Erumbu Manushyarum

ഭീകരമായ ആ മുള്വനത്തിനപ്പുറത്ത് മനുഷ്യന്റെ പാദസ്പര്ശമേറ്റിട്ടില്ല – ടാര്‍സന്റെ വിമാനം ആദ്യത്തെ സോളോ ഫ്ളൈറ്റില്‍ തകര്‍ന്നു വീഴുന്നതു വരെ. മുള്വനസീമയ്ക്കുള്ളില് സുന്ദരമായ ഒരു ജനപദം. അവിടെ ഭീകരരൂപിണികളായ സ്ത്രീകള്‍ പുരുഷന്മാരെ അടിമകളേക്കാള്‍ അധമന്മാരായി കണക്കാക്കുന്നു. അതാണ് അലാലി വര്‍ഗക്കാരുടെ നാട്ടുനടപ്പ്. അലാലിദേശത്തിനും അപ്പുറത്ത് പതിനെട്ട് ഇഞ്ചു മാത്രം ഉയരമുള്ള എറുമ്പു മനുഷ്യരുടെ രാജ്യം ട്രോഹനഡാല്മാക്കസ്. അവിടെ ടാര്സന് വിശിഷ്ടാതിഥിയായി മാനിക്കപ്പെട്ടു- വെല്ടോപ്പിസ്മാക്കസ് രാജ്യത്തെ യോദ്ധാക്കള്‍ ഒരു വര്‍ഗയുദ്ധത്തില്‍ അദ്ദേഹത്തെ തടവുകാരനാക്കുന്നതുവരെ. തങ്ങളുടെ ശാസ്ത്രസിദ്ധികള്‍ പ്രയോഗിച്ച് അവര്‍ അദ്ദേഹത്തിന്റെ ഭീമാകാരം ഹ്രസ്വമാക്കി. പതിനെട്ടു ഇഞ്ചുകാരനായിതീര്ന്ന ടാര്‍സനെ അവര്‍ ഒരു കല്ലുമടത്തൊഴിലാളിയാക്കി.