-20%
Manushyanu Oru Soothravaakyam
Original price was: ₹520.00.₹416.00Current price is: ₹416.00.
സുരേഷ് പേരിശ്ശേരിയുടെ മനുഷ്യന് ഒരു സൂത്രവാക്യം ഒരു ദേശത്തിന്റെയും ഒരു കാലഘട്ടത്തിന്റെയും അവയിലേക്ക് പിറന്നുവീണ ഒരു മനുഷ്യന്റെയും അയാളുടെ ജീവിതത്തില്‍ വന്നു നിറയുന്ന ബന്ധങ്ങളുടെയും കാഥോപകഥകള്‍കൊണ്ട് ത്രസിക്കുന്ന ഒരു ലോകത്തെയാണ് സൃഷ്ടിക്കുന്നത്. സംഭവബഹുലവും തീക്ഷ്ണാനുഭവ സമ്പന്നവുമാണ് ഈ നോവലിന്റെ പ്രവാഹപാത. അര്‍ത്ഥസങ്കീർണങ്ങളായ ജീവിതമുഹൂര്‍ത്തങ്ങള്‍ തിങ്ങിനില്ക്കുന്ന ഈ കൃതിയുടെ അന്തര്‍ധാര ജീവിതത്തെപ്പറ്റിയുള്ള മനുഷ്യന്റെ അവസാനിക്കാത്ത ചോദ്യങ്ങള്‍ തന്നെയാണ്.

Kumaranasan: Kavithayum Jeevithavum
₹95.00
കുമാരനാശാന്റെ ജീവിതത്തെയും കവിതയെയും അടയാളപ്പെടുത്തുന്ന പുസ്തകം. വീണപൂവ് മുതൽ കരുണ വരെയുള്ള ഖണ്ഡകാവ്യങ്ങളെ പുതിയ വായനകളിലേക്ക് വികസിപ്പിക്കുന്ന കൃതി കൂടിയാണ് 'കുമാരനാശാൻ: കവിതയും ജീവിതവും'.

Leninisavum Indian Viplavathinte Kazhchappadum
₹100.00
"മനുഷ്യസമൂഹത്തിൻ്റെ ചരിത്രത്തിൽ ലെനിനുള്ള സ്ഥാനം അന്യാദൃശമാണ്. ചൂഷണരഹിതമായ ഒരു സാമൂഹ്യവ്യവസ്ഥ സാധ്യമാണ് എന്ന് ലോകത്തെ ആദ്യമായി പ്രയോഗത്തിലൂടെ ബോധ്യപ്പെടുത്തിയ വ്യക്തിയാണ് ലെനിൻ. ലോകത്ത് അരങ്ങേറിയ എല്ലാ സാമൂഹിക രാഷ്ട്രീയ വിപ്ലവങ്ങൾക്കും പിന്നിൽ ലെനിന്റെ സിദ്ധാന്തങ്ങളും അതിൻ്റെ പ്രയോഗങ്ങളിലൂടെ ആർജിച്ച അനുഭവങ്ങളുമുണ്ടായിരുന്നു."
ഇന്ത്യൻ സാഹചര്യത്തിൽ ലെനിനിനിസത്തിന്റെ പ്രസക്തി സൈദ്ധാന്തികമായി വിശകലനം ചെയ്യുന്ന ഇ എം എസിന്റെ പ്രബന്ധം. ഇന്ത്യൻ സ്കൂൾ ഓഫ് സോഷ്യൽ സയൻസസ് 1970 ഏപ്രിലിൽ സംഘടിപ്പിച്ച ലെനിൻ ശതാബ്ദി സെമിനാറിൽ അവതരിപ്പിച്ചത്.

Kozhunnu Manakkuna Rathrikal
Original price was: ₹150.00.₹120.00Current price is: ₹120.00.
''രണ്ടു കാര്യങ്ങളാണ് ഞങ്ങളുടെ ഉത്സവമേളങ്ങളെ കൊഴുപ്പിച്ചിരുന്നത്. അപ്പുവാശാന്റെ ചെണ്ടമേളവും സാംബശിവന്റെ കഥാപ്രസംഗവും. കളങ്കാവലില്‍ ദേവിക്കു മുഖാമുഖം അധികാരഭാവത്തില്‍ നില്ക്കുന്നവന്‍ അപ്പുവാശാന്‍. ചെമ്പടതാളം മുറുകുമ്പോള്‍, ആര്‍പ്പുവിളിയും കൊടിതോരണങ്ങളുമായി ഓടുന്ന കുട്ടികള്‍. പൊട്ടിപ്പോയ ബലൂണിനെച്ചൊല്ലി നിലവിളിക്കുന്ന കൈക്കുഞ്ഞുങ്ങള്‍. അന്നലൂഞ്ഞാലിന്റെ കരകര ശബ്ദം. തലയില്‍ക്കെട്ടു കുലുക്കി ചേങ്ങലയുയര്‍ത്തിയടിച്ച് താളാത്മകമായി പാട്ടുകാരുടെ പുരാവൃത്തം. പെണ്ണുങ്ങള്‍ക്കാകെ സ്വാതന്ത്ര്യത്തിന്റെ ആശ്വാസം. അവരുടെ മുടിയിഴകള്‍ക്ക് കൊഴുന്നുപൂവിന്റെ തീക്ഷ്ണഗന്ധം. കളങ്കാവല്‍ കഴിഞ്ഞാല്‍ ഞങ്ങള്‍ പിന്‍വശ ത്തേക്ക് ഓടുകയായി. സാംബശിവന്റെ കഥാപ്രസംഗം മുന്‍നിരയിലിരുന്നു തന്നെ കാണണം. കേള്‍ക്കുകയല്ല, കാണുകയാണ്. വയല്‍വരമ്പുകള്‍ താണ്ടി തോടു മുറിച്ചുകടന്ന് ആളുകള്‍ വന്നുകൊണ്ടേയിരിക്കുന്നു.''
ഓര്‍മകളുടെ അടരുകളിലൂടെ കാലദേശാനുഭവങ്ങളെ ആലേഖനം ചെയ്യുന്ന ഗ്രന്ഥം.

Italy: Kalayum Kalapavum Niranjadiya Desam
Original price was: ₹130.00.₹105.00Current price is: ₹105.00.
വൈരുദ്ധ്യങ്ങളുടെയും വൈവിദ്ധ്യങ്ങളുടെയും നാടാണ് ഇറ്റലി. മുസ്സോളിനിയും അന്റോണിയോ ഗ്രാംഷിയും ജീവിച്ച ഭൂമിക. എഴുത്തുകാരനായ ബഷീര്‍ ചുങ്കത്തറ ഇറ്റലിയിലേക്ക് നടത്തിയ യാത്രയുടെ അനുഭവങ്ങളാണ് 'ഇറ്റലി- കലയും കലാപവും നിറഞ്ഞാടിയ ദേശം'.

P K Kalan: Adivasi Jeevithathinte Samaramukham
Original price was: ₹200.00.₹160.00Current price is: ₹160.00.
അടിമയായുള്ള അനുഭവങ്ങളിൽ നിന്നും ഗദ്ദികയുടെ ഗോത്രവീര്യത്തിലൂടെ നടന്നുകയറിയ കാളേട്ടൻ എന്ന പി കെ കാളന്റെ ജീവിതത്തേക്കുറിച്ചുള്ള ഓർമകളും പഠനങ്ങളും. കെ ഇ എൻ, ഡോ. പി കെ പോക്കർ, ഡോ. സി ആർ രാജഗോപാലൻ, ഒ കെ ജോണി, സോമൻ കടലൂർ തുടങ്ങിയവർ എഴുതുന്നു. അനുബന്ധമായി പി കെ കാളന്റെ ചില രചനകളും, അഭിമുഖവും.

-18%
Oru Indian Kuttiyude Anubhavakatha
Original price was: ₹290.00.₹239.00Current price is: ₹239.00.
അടിയന്തരാവസ്ഥ ഇന്ത്യാക്കാരോട് ചെയ്തത് ഇനിയും പൂര്‍ണ്ണമായ തലത്തില്‍ പുറത്തുവന്നിട്ടില്ല. അത്തരത്തില്‍ അധികമാരും അറിയാത്ത ഒരേട് പുറത്തുകൊണ്ടുവരികയാണ് ടി ഗോപി ഒരു ഇന്ത്യന്‍ കുട്ടിയുടെ അനുഭവകഥയിലൂടെ. 'നക്‌സലൈറ്റ് മുദ്ര' കുത്തപ്പെട്ട് വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്ക് പലായനം ചെയ്ത് ഒളിവുജീവിതം നയിച്ച് അന്വേഷണ ഏജന്‍സികളുടെ കൊടിയ പീഡനങ്ങള്‍ക്കും കാരാഗൃഹവാസത്തിനും ഇടയാക്കിയ സ്വന്തം ജീവിതാനുഭവത്തില്‍ നിന്നുള്ള ചില ഏടുകളാണ് ഈ നോവലില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒരു ഇന്ത്യന്‍ കുട്ടിയുടെ അനുഭവകഥ ഒരു കാലഘട്ടത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ അനുഭവം കൂടിയാണ്.

-19%
Ashtanga Yogayum Manassum
Original price was: ₹170.00.₹139.00Current price is: ₹139.00.
യോഗ പ്രചുരപ്രചാരം നേടിയ ഒരു വ്യായാമമുറയാണ്. എന്നാല്‍ കേവലമായ വ്യായാമമുറകള്‍ക്കപ്പുറം യോഗ എന്ന പദ്ധതിയെ സമഗ്രമായി മനസ്സിലാക്കാന്‍ സഹായകരമായ ഗ്രന്ഥമാണ് അഷ്ടാംഗ യോഗയും മനസ്സും. അഷ്ടാംഗയോഗ എന്തെന്നും അതിന്റെ പ്രയോഗം എപ്രകാരം മനസ്സുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും ഈ ഗ്രന്ഥം വ്യക്തമാക്കുന്നു. എല്ലാ വിജ്ഞാനമണ്ഡലങ്ങളെയും മതവല്‍ക്കരിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഭാരതീയമായ ശാസ്ത്ര ധാരണകളെ അന്ധവിശ്വാസങ്ങളില്‍ നിന്നും കടഞ്ഞെടുത്ത് പ്രയോഗിക്കേണ്ടത് അനിവാര്യമാണ്. അത്തരമൊരു ചിന്തയ്ക്ക് കരുത്തുപകരുന്ന ഗ്രന്ഥമാണ് അഷ്ടാംഗ യോഗയും മനസ്സും.

Bharatheeya Sasthrajnanmar
Original price was: ₹170.00.₹136.00Current price is: ₹136.00.
ഡോ. സി വി രാമൻ, ജഗദീശ് ചന്ദ്രബോസ്, ഡോ. പ്രഫുല്ലചന്ദ്ര റേ, ഡോ. മേഘനാദ് സാഹ, പി സി മഹലനോബിസ്, ശാന്തിസ്വരൂപ് ഭട്‌നഗർ, ശ്രീനിവാസ രാമാനുജൻ, ഡോ. ബീര്‍ബല്‍ സാഹ്നി, ഹോമി ജഹാംഗീര്‍ ഭാഭ , സുബ്രഹ്മണ്യം ചന്ദ്രശേഖർ, ഡോ. വിക്രം സാരാഭായ്, ഡോ. രാജാ രാമണ്ണ, പ്രൊഫ. എം ജി കെ മേനോൻ, എ പി ജെ അബ്ദുള്‍കലാം, ഡോ. യു ആര്‍ റാവു എന്നിവരുടെ ജീവിതവും പ്രവര്‍ത്തനവും അറിയുന്നതിന് ഉപകാരപ്രദമായ കൃതി.

Bardubai Kadhakal: 25 Kubboos Varshangal
Original price was: ₹200.00.₹160.00Current price is: ₹160.00.
മലയാളക്കരയിൽനിന്നും മണലാരണ്യത്തിലെത്തിയ ഒരു വ്യക്തിയുടെ തീക്ഷ്ണമായ ജീവിതാനുഭവങ്ങളെ അടയാളപ്പെടുത്തുന്ന ഗ്രന്ഥമാണ് ബർദുബൈ കഥകൾ. പ്രവാസത്തിന്റെ പരിചിതമായ കഥകളിൽനിന്നും വേർപെട്ടുകൊണ്ട്, വിവിധ ദേശഭാഷക്കാരായ വ്യക്തികളുടെ സ്വത്വസംഘർഷങ്ങൾക്കൊപ്പം തന്നെ മനുഷ്യജീവിതത്തിലെ വിചിത്രവും വിസ്മയകരവുമായ അനവധിയനുഭവങ്ങളെ ആർദ്രമായ ഭാഷയിൽ ആവിഷ്കരിക്കുന്ന കൃതി.

Parayathe Poyathu
Original price was: ₹290.00.₹232.00Current price is: ₹232.00.
''പറയാതെ പോയത്' എന്ന ഈ നോവല്‍ ചിത്രീകരിക്കുന്നത് ഒരു ഗതകാലത്തെയാണ്. ഏഴെട്ടു പതിറ്റാണ്ടിനു മുന്‍പുള്ള കേരളത്തിലാണ് കഥ നടക്കുന്നത്. മലബാറിലും കൊല്ലത്തും കുട്ടനാട്ടിലുമായി, കഴിഞ്ഞ നൂറ്റാണ്ടിന്റെ നാല്പതുകളിലും അമ്പതുകളിലുമായി ജീവിച്ച കുറെ മനുഷ്യരുടെ തീവ്രതയാര്‍ന്ന കഥയാണ് നോവലിസ്റ്റിനു പറയാനുള്ളത്. ആഴമുള്ള ചരിത്രബോധത്താലും സാമൂഹിക ചലനങ്ങളെക്കുറിച്ചുള്ള അവബോധത്താലും പരിപക്വമായ മനസ്സിലുദിച്ച ഈ കഥ കേരള ചരിത്രത്തിലെ രക്തംപുരണ്ട കുറെ താളുകള്‍ അനുവാചകന് മുന്നില്‍ നിരത്തുന്നു. നാട്യങ്ങളില്ലാത്ത, ജൈവികമായി വികസിക്കുന്ന ആഖ്യാന സുഭഗത ഈ നോവലിന് വേറിട്ടൊരിരിപ്പിടം സമ്മാനിക്കുന്നു. ഉത്തരാധുനിക നോവലുകള്‍ക്കു അന്യമായ ദുഃഖദുരന്തങ്ങളുടെ തീപ്പൊള്ളലുകള്‍ നമുക്കിതില്‍ അനുഭവിക്കാം. ജാതിഭേദവും ചൂഷണവും ജാതിക്കോയ്മയും സ്ത്രീവിരുദ്ധതയും പുലര്‍ന്നിരുന്ന ശ്വാസംമുട്ടുന്ന ഒരു കാലഘട്ടത്തിലേക്ക് ഈ കൃതി അതിന്റെ ജാലകപ്പാളികള്‍ തുറന്നു വയ്ക്കുന്നു''- കെ ജയകുമാർ

Porattam Thudaruka
Original price was: ₹340.00.₹279.00Current price is: ₹279.00.
1975 സെപ്റ്റംബർ 25. വിദ്യാർഥി യൂണിയന്റെ തിരഞ്ഞെടുക്കപ്പെട്ട കൗൺസിലറായിരുന്ന അശോക ലത ജയ്നിനെ പുറത്താക്കിയതിനെതിരെ പ്രതിഷേധിക്കുന്നതിനായി ഒരു സമരത്തിന് ന്യൂഡൽഹി ജവഹർലാൽ നെഹ്രു സർവകലാശാലയിലെ വിദ്യാർത്ഥികൾ ആഹ്വാനം ചെയ്തു. മൂന്നു മാസങ്ങൾക്കു മുൻപ്, പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഒരു സംഘം വിദ്യാർത്ഥികളുടെ സമീപത്തേക്ക് ഒരു കാർ വന്നു നിൽക്കുകയും അതിൽ നിന്ന് സാധാരണ വസ്ത്രം ധരിച്ച ഏതാനും പൊലീസുകാർ പുറത്തിറങ്ങുകയും അവരിലൊരാളെ തട്ടിക്കൊണ്ടുപോവുകയും ചെയ്തു. ആ വിദ്യാർത്ഥി അടുത്ത ഒരു വർഷം ജയിലിൽ കഴിഞ്ഞു.
2023 ഒക്ടോബർ 3. ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെല്ലിലെ ഉദ്യോഗസ്ഥർ ഒരു ഓൺലൈൻ വാർത്താ പോർട്ടലിന്റെ സ്ഥാപകനെയും അദ്ദേഹത്തിന്റെ സഹപ്രവർത്തകരെയും യു എ പി എ നിയമപ്രകാരം തടവിലാക്കി.
അര നൂറ്റാണ്ടിന്റെ വ്യത്യാസത്തിൽ രണ്ടു ഭരണകൂടങ്ങൾ തടവിലാക്കിയ പ്രബീർ പുർകായസ്തയുടെ കഥയാണ് 'പോരാട്ടം തുടരുക'. ഒരു യുവാവ് രാഷ്ട്രീയ പക്വത പ്രാപിക്കുന്നതിന്റെ കഥ ബുദ്ധിയും നർമോക്തിയും ഉപയോഗിച്ചു പറയുന്ന ഈ പുസ്തകത്തിൽ, ഈ ദശാബ്ദങ്ങൾക്കിടയിൽ ഇന്ത്യയെ ഏറ്റവും അലട്ടുന്ന ചില സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക പ്രശ്നങ്ങളിലുള്ള അദ്ദേഹത്തിന്റെ ഇടപെടലുകളും വിശദീകരിക്കുന്നു.

India @ 75
Original price was: ₹120.00.₹96.00Current price is: ₹96.00.
സ്വാതന്ത്ര്യ സമരത്തിലൂടെ രൂപപ്പെട്ട ഇന്ത്യ എന്ന ആശയം കടുത്ത വെല്ലുവിളി നേരിടുന്ന ഈ സന്ദര്‍ഭത്തില്‍ നീണ്ട ഏഴു പതിറ്റാണ്ടുകളില്‍ നാം കടന്നുപോയ വീഥികളിലേക്കും വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളിലേക്കുമുള്ള തിരിഞ്ഞുനോട്ടമാണ് ഈ പഠനങ്ങൾ. കൊളോണിയല്‍ നുകത്തിൽ നിന്ന് മോചനം ലഭിക്കുന്ന വേളയില്‍ ഇന്ത്യന്‍ ജനതയ്ക്കുണ്ടായിരുന്ന പ്രതീക്ഷകള്‍ നിറവേറ്റാന്‍ അതിനുശേഷം അധികാരത്തിലെത്തിയ ഭരണകൂടങ്ങള്‍ക്ക് കഴിഞ്ഞുവോ? സൈദ്ധാന്തികമായും പ്രായോഗികവുമായ ഇത്തരമൊരു വിശകലനമാണ് വിവിധ കോണുകളിലൂടെ ഒരുകൂട്ടം മാര്‍ക്‌സിസ്റ്റ് പണ്ഡിതര്‍ ഇവിടെ നടത്തുന്നത്.

Doramma Viplavam
Original price was: ₹170.00.₹136.00Current price is: ₹136.00.
"എക്കാലവും പുരുഷാധികാരത്തിന്റെ കീഴില്‍ കഴിയേണ്ടവളാണ് സ്ത്രീ എന്ന വിചാരത്തെ ആർജവത്തോടെ കുടഞ്ഞുകളയുന്നവളാണ് ഈ വിപ്ലവത്തിലെ നായിക ഡോറാമ്മ. വാഗമണ്ണില്‍ നിന്ന് തുടങ്ങി നോര്‍വേ ചുറ്റി കോവിഡ് കാലത്ത് നാട്ടിലെത്തുന്ന ഈ നോവൽ, എഴുപതുകളിലെ കേരളീയ ജീവിതവും മലയോര നായാട്ടുകഥകളും നമ്മുടെ മുന്നില്‍ വരച്ചിടുന്നു. വ്യത്യസ്ത ഭൂമികകളിലെ വ്യത്യസ്തരായ മനുഷ്യരിലൂടെ നമ്മുടെയൊക്കെ ജീവിതങ്ങളെ തന്നെ ഇഴ കീറി പരിശോധിക്കുകയാണ് ഈ നോവല്‍ ചെയ്യുന്നത്''- ബെന്യാമിന്‍

Karl Marxinte Ashayangal
Original price was: ₹120.00.₹99.00Current price is: ₹99.00.
കാള്‍ മാര്‍ക്‌സിന്റെ ദര്‍ശനങ്ങള്‍ കാലപ്പഴക്കം വന്നതാണെന്ന് ബൂര്‍ഷ്വാ ദാര്‍ശനികര്‍ പറയാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഈ വാദത്തിന്റെ മുനയൊടിക്കുന്നതാണ് അലന്‍ വുഡ്‌സിന്റെ കാള്‍ മാര്‍ക്‌സിന്റെ ആശയങ്ങള്‍ എന്ന ഈ പുസ്തകം. ശാസ്ത്രത്തിന്റെ മുന്നേറ്റം മാര്‍ക്‌സിസ്റ്റ് ദര്‍ശനത്തെ ദുര്‍ബ്ബലമാക്കുകയല്ല, ശക്തിപ്പെടുത്തുകയാണെന്ന് അലന്‍ വുഡ്‌സ് നിരീക്ഷിക്കുന്നു. മുതലാളിത്തത്തില്‍ വന്നുചേരുന്ന പ്രതിസന്ധികള്‍ എന്തുകൊണ്ടാണെന്ന് കാള്‍ മാര്‍ക്‌സ് ഉള്‍പ്പെടെയുള്ളവര്‍ വിശദീകരിച്ചിട്ടുണ്ട്. ഈ നിരീക്ഷണത്തെ അലന്‍ വുഡ്‌സ് ബലപ്പെടുത്തുന്നു. മാര്‍ക്‌സിസ്റ്റ് ദര്‍ശനത്തിന്റെ അടിത്തറയായ വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദവും ചരിത്രപരമായ ഭൗതികവാദവും ആധുനികകാലത്ത് എപ്രകാരം നിലനില്ക്കുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരംകൂടിയാണീ പുസ്തകം. ഇന്ന് ജീവിച്ചിരിക്കുന്ന മാര്‍ക്‌സിസ്റ്റ് ദാര്‍ശനികരില്‍ പ്രമുഖനായ അലന്‍ വുഡ്‌സിന്റെ ഈ രചന ദാര്‍ശനിക ഗരിമകൊണ്ടും ലാളിത്യംകൊണ്ടും ശ്രദ്ധേയമാവുന്നു.

P Gyum Sahithyavum
Original price was: ₹360.00.₹288.00Current price is: ₹288.00.
''പി ജി എന്ന പി ഗോവിന്ദപ്പിള്ളയെ എന്റെ തലമുറ ഓര്‍മിക്കുന്നത് ഒന്നാമതായി തങ്ങളുടെ പ്രിയ അദ്ധ്യാപകന്‍ എന്ന നിലയിലാണ്. പത്രാധിപരെന്ന നിലയിലുള്ള പി ജിയുടെ സംഭാവനകളും നിസ്തുലമാണ്. പുരോഗമന കലാ സാംസ്‌കാരിക പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്ന കാര്യത്തിലും ഇ എം എസും പി ജിയും ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചു. ഈ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് പി ജിയും മാര്‍ക്‌സിയന്‍ കലാസാഹിത്യ സിദ്ധാന്തങ്ങളെപ്പറ്റി, ഇ എം എസിനെപ്പോലെ ഗൗരവമുള്ള പ്രബന്ധങ്ങള്‍ രചിച്ചത്. പി ജിയും സാഹിത്യവും എന്ന ഡോ. ചന്തവിള മുരളിയുടെ കൃതി ഈ മണ്ഡലത്തില്‍ പി ജി നല്കിയ ശ്രദ്ധേയമായ സംഭാവനകളെക്കുറിച്ചുള്ള ഗൗരവപൂര്‍ണമായ പഠനമാണ്."

Parajayapetta Kambola Daivam
Original price was: ₹150.00.₹120.00Current price is: ₹120.00.
നവ ലിബറലിസത്തിന്റെ ആഖ്യാനങ്ങള്‍ മെല്ലെ പത്തി താഴ്ത്തുന്ന കാഴ്ചകള്‍ ഇന്ന് ലോകത്തെല്ലായിടത്തും കണ്ടു തുടങ്ങിയിരിക്കുന്നു. പല രാജ്യങ്ങളിലും അതിന്റെ നേരിട്ടുള്ള രാഷ്ട്രീയ പ്രതിഫലനങ്ങള്‍ തന്നെ കാണാം. ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ സമ്പൂര്‍ണമായും ഇടതുപക്ഷത്തേക്ക് തിരിഞ്ഞത് ഇതിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണം. കമ്പോളത്തെ മാത്രം കേന്ദ്രീകരിച്ചുകൊണ്ടുള്ള സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ എത്ര മാത്രം വിനാശകരമാണെന്ന് പകല്‍ പോലെ ഇന്ന് വ്യക്തമാണെങ്കിലും ഇന്ത്യയിലെ മോദി ഭരണകൂടം കൂടുതല്‍ തീവ്രമായ ഉദാരവല്‍ക്കരണ നടപടികളുമായി മുന്നോട്ടുപോവുകയാണ്. വിവിധ കാലയളവില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഉദാരവല്‍ക്കരണ നയങ്ങളെ സംബന്ധിച്ച വിമര്‍ശന പഠനങ്ങളാണ് എം ബി രാജേഷിന്റെ ഈ പുസ്തകം.