-20%
Shaheed Bhagat Singh: Thiranjedutha Krithikal
Original price was: ₹390.00.₹312.00Current price is: ₹312.00.
ദേശീയ സ്വാതന്ത്ര്യസമരം ചൂടു പിടിച്ചു തുടങ്ങിയ നാളുകളില്‍ ഇന്ത്യന്‍ മണ്ണില്‍ പടര്‍ന്ന ചുവന്ന ചിന്തകളാണ് ഭഗത്സിങ്ങിന്റെ വരികളിലൂടെ നമുക്ക് വായിച്ചെടുക്കാനാവുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ കമ്യൂണിസ്റ്റ് ആശയഗതികള്‍ പകര്‍ന്നു നല്കിയ ഊർജത്തെ തിരിച്ചറിയാന്‍ ഏറെ സഹായിക്കുന്ന ഒന്നാണ് ധീര വിപ്ലവകാരി ഭഗത്സിങ്ങിന്റെ ജീവിതവും ചിന്തകളും. വധശിക്ഷ കാത്ത് ലാഹോര്‍ ജയിലില്‍ കഴിഞ്ഞിരുന്ന വേളയിലും മാര്‍ക്സിസ്റ്റ് കൃതികള്‍ വായിച്ചു മനസ്സിലാക്കുവാനാണ് അദ്ദേഹം ശ്രമിച്ചിരുന്നത്.
ഇരുപത്തിമൂന്നാം വയസ്സില്‍ തൂക്കിലേറ്റപ്പെടുന്നതിനിടയിലുള്ള കുറഞ്ഞ കാലയളവില്‍ നടത്തിയ ഭഗത്സിങ്ങിന്റെ രചനകള്‍ അമ്പരപ്പിക്കുന്ന ചരിത്രബോധവും ശാസ്ത്രീയ വീക്ഷണവും പുലര്‍ത്തുന്നവയാണ്. ശിവവര്‍മ നടത്തിയ സമാഹരണത്തിന്റെ പരിഭാഷയാണിത്. ബി ടി രണദിവെയുടെയും ബിപിന്‍ ചന്ദ്രയുടെയും പഠനങ്ങള്‍ ഈ പുസ്തകത്തിന്റെ മാറ്റുകൂട്ടുന്നു. വിപ്ലവം നീണാൾ വാഴട്ടെ എന്ന മുദ്രാവാക്യത്തേക്കുറിച്ച്, ഹോളി നാളിൽ ചിന്തിയ ചോര, അച്ഛന് അയച്ച കത്ത്, സുഖ്ദേവിന് അയച്ച കത്ത്, ലാഹോർ ഗൂഢാലോചന കേസ്, തൂക്കിക്കൊല പാടില്ല ദയവായി ഞങ്ങളെ വെടിവച്ച് കൊല്ലൂ തുടങ്ങിയ ലേഖനങ്ങൾ.

Sakhakkale Munnott – 2 Volumes
Original price was: ₹970.00.₹779.00Current price is: ₹779.00.
കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഉയിരും ഉശിരും പകർന്ന പി കൃഷ്ണപിളള വിവിധ ഘട്ടങ്ങളിൽ എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണിത്. ഒപ്പം കൃഷ്ണപിള്ളയെപ്പറ്റിയുള്ള ഓർമ്മകളും. സമാഹരണം: ആണ്ടലാട്ട്

Russian Nadodikkathakal
Original price was: ₹260.00.₹208.00Current price is: ₹208.00.
'അങ്ങകലെ കടല്‍ത്തീരത്തിനടുത്ത് മനോഹരമായൊരു പുല്‍മേടുണ്ട്. അവള് അവിടെ മേയാനെത്തുമ്പോള്‍ തിരമാലകള്‍ ആഞ്ഞടിക്കും, ഓക്കുമരങ്ങള്‍ കട പുഴകി വീഴും. എല്ലാ മാസവും അവള് ഒരു കുഞ്ഞിനെ ഗര്‍ഭം ധരിക്കും. അപ്പോള്‍ പന്ത്രണ്ട് കാട്ടുചെന്നായ്ക്കള് അവളെയിട്ട് ഓടിക്കും. മൂന്നു കൊല്ലത്തിലൊരിക്കല് നെറ്റിയില്‍ നക്ഷത്രക്കുറിയുള്ള ഒരു കുഞ്ഞിനെ അവള് പ്രസവിക്കും. ചെന്നായ്ക്കളുടെ ഇടയിൽ നിന്ന് ആ കുഞ്ഞിനെ രക്ഷപ്പെടുത്തുന്നവര്‍ക്ക് എന്റേതുപോലുള്ള ഒരു കുതിരയെ സ്വന്തമാക്കാം.'' മന്ത്രവാദിനിയും രാജകുമാരനും കരടിയും തവളയും കുറുക്കനും വെള്ളത്താറാവും ചുവന്ന പശുവുമെല്ലാം നിറയുന്ന രസകരമായ റഷ്യന്‍ നാടോടിക്കഥകളുടെ പുനരാഖ്യാനം.

Rachanayude Rahasyam
Original price was: ₹200.00.₹160.00Current price is: ₹160.00.
എം കെ സാനു, വൈശാഖൻ, സേതു, മാടമ്പ് കുഞ്ഞുക്കുട്ടൻ, അഷ്ടമൂർത്തി, അശോകൻ ചരുവിൽ, സി വി ബാലകൃഷ്ണൻ, ഗ്രേസി, നാരായൻ, ചന്ദ്രമതി, യു കെ കുമാരൻ, അംബികാസുതൻ മാങ്ങാട്, വി ജെ ജെയിംസ്, ടി ഡി രാമകൃഷ്ണൻ, സുഭാഷ് ചന്ദ്രൻ, ബെന്യാമിൻ, സന്തോഷ് ഏച്ചിക്കാനം, ഇ സന്തോഷ് കുമാർ, ബി മുരളി, പി എഫ് മാത്യുസ്, ജി ആർ ഇന്ദുഗോപൻ, കെ വി മോഹൻകുമാർ, എസ് ഹരീഷ്, പ്രിയ എ എസ്, സതീഷ് ബാബു പയ്യന്നുർ, സുസ്മേഷ് ചന്ത്രോത്ത്, അമൽ എന്നിവരുടെ എഴുത്തനുഭവങ്ങളിലൂടെ.

-18%
Poykayil Appachan
Original price was: ₹140.00.₹115.00Current price is: ₹115.00.
കേരള നവോത്ഥാനത്തില്‍ മൗലികമായ സംഭാവന നല്കിയ പൊയ്കയില്‍ അപ്പച്ചന് എന്ന പൊയ്കയില്‍ ശ്രീകുമാരഗുരുവിന്റെ ജീവിതവും പ്രവര്‍ത്തനങ്ങളും. അടിമാനുഭവത്തെ ചരിത്രവല്ക്കരിച്ച മഹാനായ നവോത്ഥാന നായകന്റെ സഞ്ചാരവഴികള്‍.

Pennezhuthunna Jeevitham
Original price was: ₹350.00.₹280.00Current price is: ₹280.00.
മലയാളത്തിലെ പ്രമുഖ എഴുത്തുകാരികളായ ലളിതാംബിക അന്തര്‍ജ്ജനം, കെ സരസ്വതിയമ്മ, മാധവിക്കുട്ടി, രാജലക്ഷ്മി, വത്സല എന്നീ അഞ്ച് എഴുത്തുകാരികളുടെ രചനകളിലൂടെ അതിസൂക്ഷ്മസഞ്ചാരം നടത്തി സ്ത്രൈണതയുടെ രാഷ്ട്രീയവും സംസ്കാരവും എന്താണെന്ന് വിലയിരുത്തുന്ന രീതിയിലാണ് പെണ്ണെഴുതുന്ന ജീവിതമെന്ന ഈ കൃതി രചിക്കപ്പെട്ടിട്ടുള്ളത്. സ്ത്രീ, സ്ത്രീശരീരം, സ്ത്രീത്വം, സ്ത്രൈണാനുഭവങ്ങളുടെ വ്യത്യസ്തത, സ്ത്രീപദവി, പെണ്ണെഴുത്ത് തുടങ്ങി അനേകം അടരുകളിലായി ഈ പഠനം വ്യാപിക്കുന്നു.

Pathanam – The Fall
₹60.00
മനുഷ്യജീവിതത്തിന്റെ സങ്കീര്‍ണതയെ ആഴത്തില്‍ തിരിച്ചറിയുന്ന അല്‍ബേര്‍ കമ്യൂവിന്റെ വിഖ്യാത രചന. മുറിവുകളുടെ വസന്തകാലം നല്കി വായനക്കാരെ വിസ്മയിപ്പിച്ച THE FALL എന്ന നോവലിന്റെ മലയാള മൊഴിമാറ്റം.

Parishkaarapaathi
Original price was: ₹260.00.₹208.00Current price is: ₹208.00.
കൊളോണിയൽ സ്ഥാപനങ്ങളിലൂടെയും വ്യവഹാരങ്ങളിലൂടെയും കടന്നുവന്നവർ തന്നെ അതിൽ നിന്ന് വ്യത്യസ്തമായ ഭാഷയും വർത്തമാനങ്ങളും ഉണ്ടാക്കാൻ ശ്രമിച്ചിട്ടുണ്ട് എന്നതിന്റെ ഉദാഹരണമാണ് ഈ കൃതി.

Parangodee Parinayam
₹55.00
നോവൽ എന്ന സാഹിത്യരൂപത്തെത്തന്നെ പരിഹസിക്കുന്ന കൃതി. കുന്ദലത, ഇന്ദുലേഖ, മീനാക്ഷി, സരസ്വതീവിജയം എന്നീ നോവലുകളുടെ പാരഡിയായി രചിക്കപ്പെട്ട ഈ രചന പുതിയ കാലത്തിന്റെ വായനാ സാധ്യതകളോട് അടുത്തുനിൽക്കുന്നു.

Padippura Varthamaanam
Original price was: ₹240.00.₹192.00Current price is: ₹192.00.
''നോമ്പുമാസം ഏതാണ്ട് പകുതി കഴിയാറാവുമ്പോള്‍ തറവാട്ടില്‍ പണ്ട് ഒരു ആലിഹാജി വരുമായിരുന്നു. കോട്ടും തുര്‍ക്കിത്തൊപ്പിയും വെള്ളത്തുണിയും കാലില്‍ ഷൂസുമൊക്കെയായി പത്രാസിൽ, അസാരം ഒച്ചപ്പാടോടെ അദ്ദേഹം കയറി വരുന്നു. ഉമ്മാമ അദ്ദേഹത്തെ നടുവകത്തെ പത്തായപ്പുറത്ത് കയറ്റിയിരുത്തും. നോമ്പുകാലമായതിനാല്‍ ഒന്നും സല്ക്കരിക്കേണ്ട കാര്യമില്ല. മഗ്രിബ് നമസ്കാരം കഴിഞ്ഞ് നോമ്പു തുറന്ന് ചായ പലഹാരാദികള്‍ കഴിച്ചുപോയാല്‍ മതിയെന്ന് അദ്ദേഹത്തോടാരും പറയുന്നത് കേട്ടുമില്ല. പടിപ്പുരയ്ക്കല്‍ തുര്‍ക്കിത്തൊപ്പി പ്രത്യക്ഷപ്പെട്ടാൽ, ഷൂസിന്റെ കരച്ചില് കേട്ടാൽ, ഉമ്മറക്കോലായില്‍ ചാരുകസേലയില്‍ ഇരിക്കുന്ന കാരണവരോടദ്ദേഹം ഉറക്കെ കുശലം പറയുന്നത് കേട്ടാൽ, ഞങ്ങള്‍ കുട്ടികള്‍ ഒത്തുകൂടും. നടുവകത്തെ പത്തായപ്പുറത്ത് അദ്ദേഹം ഇരിക്കുന്നതുവരെ ചുറ്റും ഓടിക്കൂടും. ഞാനൊഴിച്ചുള്ള കുട്ടികൾ; അയാള്‍ കേള്‍ക്കാതെയും അയല്പക്കത്തെ ആള്ക്കാര് മുഴുക്കെ കേള്‍ക്കെയും ഉറക്കെ പറയാറുണ്ട്: 'ആലിഹാജി എത്തിപ്പോയി, നോമ്പിന്ന് പടക്കം വാങ്ങാനുള്ള പൈസേം സഞ്ചീലാക്കി ആലിഹാജി എത്തീക്കി- കുട്ട്യോളെ പാഞ്ഞ് വന്നോളീൻ. പടക്ക പൈസ വാങ്ങിക്കോളീൻ'. താല്പര്യപൂര്വ്വം മറ്റു കുട്ടികള്‍ക്കൊപ്പം ഞാനും നടുവകത്തെ പത്തായത്തിന്നരികെ ചെന്നു നില്‍ക്കാറുണ്ട്.''
കഥകളിലൂടെയും നോവലുകളിലൂടെയും വായനക്കാരെ ആകര്‍ഷിച്ച പ്രിയ എഴുത്തുകാരന് യു എ ഖാദറിന്റെ കുറിപ്പുകൾ. കഥയെന്നോ ലേഖനമെന്നോ കഥാലേഖനങ്ങള്‍ എന്നോ കൃത്യതയില്‍ തീര്‍പ്പു കല്പിക്കാന് കഴിയാത്ത, രചനകളുടെ സമാഹാരം. അതിലളിതമായ ഭാഷയിലൂടെ ഒരു ദേശത്തിന്റെ സംസ്കാരത്തെയാണ് എഴുത്തുകാരന് അടയാളപ്പെടുത്തുന്നത്.

Oru Chuvanna Swapnam
Original price was: ₹390.00.₹312.00Current price is: ₹312.00.
"അന്ന് പാര്‍ട്ടിയുടെ സംഘടനാ സെക്രട്ടറിയായിരുന്ന സ. സി എച്ച് കണാരന് എന്നെ വിളിക്കുകയും ഒരു പ്രത്യേക ദൗത്യമെന്ന നിലയില്‍ വയനാട് ക്യാമ്പില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ചൈനയുടെ സായുധവിപ്ലവത്തിന്റെ മാര്‍ഗം എന്തുകൊണ്ട് ഇന്ത്യന്‍ പരിതഃസ്ഥിതിയില്‍ ബാധകമല്ലെന്ന വിഷയം ആ ക്യാമ്പില്‍ പോയി സംസാരിക്കാനായിരുന്നു നിര്‍ദേശം. അതിനു സഹായകമായി മാവോ സെ തുങ്ങിന്റെ തെരഞ്ഞെടുത്ത കൃതികളുടെ ചൈനീസ് എഡിഷനിലുള്ള നാല് വോള്യങ്ങള്‍ എനിക്ക് നല്‍കുകയും ചെയ്തു. ക്യാമ്പില്‍ സംസാരിക്കാന്‍ പോകുമ്പോള്‍ ചൈനീസ് എഡിഷന് കൈവശമുണ്ടാകണമെന്ന് അദ്ദേഹം പ്രത്യേകം നിര്‍ദ്ദേശിച്ചു. അതിനു കാരണം ഞാന്‍ ഊഹിക്കുന്നത്, ചൈനീസ് എഡിഷനാണെങ്കില്‍ ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് കൂടുതല്‍ വിശ്വാസ്യത വരുമെന്ന അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണമാണ്."

Orthedutha Kathakal
Original price was: ₹290.00.₹232.00Current price is: ₹232.00.
ആതുരസേവന രംഗത്തു പ്രവര്‍ത്തിക്കുന്ന വ്യക്തികളുടെ അനുഭവങ്ങള്‍ ഒരു തലത്തില്‍ ചരിത്രരേഖകള്‍ കൂടിയാണ്. വ്യക്തികളുടെ കേവലമായ അനുഭവങ്ങള്‍ എന്നതിനപ്പുറത്ത് രോഗികളുടെ അനുഭവങ്ങള്‍ ആശുപത്രികളുടെ ദൈനംദിന പ്രവര്‍ത്തനങ്ങൾ, പ്രതിസന്ധികൾ, വൈദ്യശാസ്ത്ര മേഖലയിലെ ഒട്ടനേകം പേരുടെ ഇടപെടലുകള്‍ എന്നിവയെല്ലാം കൂടിച്ചേരുമ്പോള്‍ അതൊരു കാലഘട്ടത്തിന്റെ അടയാളപ്പെടുത്തല്‍ കൂടിയാകുന്നു. ഡോക്ടര്‍ സുഗതന്റെ ആത്മകഥ പ്രസക്തമാകുന്നത് ഈ ഒരു സന്ദര്‍ഭത്തിലാണ്. വൈദ്യശാസ്ത്രമേഖലയെ സ്വപ്നം കാണാതിരുന്ന, തികച്ചും ഗ്രാമീണ പശ്ചാത്തലത്തില്‍ ജനിച്ചു വളര്‍ന്ന ഒരു കുട്ടി വൈദ്യശാസ്ത്രം പഠിച്ച് അതിന്റെ ഉന്നതനിലയില്‍ എത്തുകയും ഒട്ടനേകം രോഗികള്‍ക്ക് സൗഖ്യം നല്‍കുകയും ചെയ്തു എന്നത് ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. കാര്‍ഡിയോളജിസ്റ്റ്, പ്രൊഫസര്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച, കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ കേരളഘടകത്തിന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ്, കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവന പുരസ്കാരം എന്നിവ നേടിയ ഡോ. സുഗതന്റെ അനുഭവക്കുറിപ്പുകളാണ് ഈ ഗ്രന്ഥം.

Olivukala Smrithikal
Original price was: ₹170.00.₹136.00Current price is: ₹136.00.
ജനഹൃദയങ്ങളില്‍ ഇന്നും ജീവിക്കുന്ന സഖാവ് ഇ കെ നായനാരുടെ ഒളിവുകാല ജീവിതത്തിന്റെ ഹൃദയസ്പര്‍ശിയായ ഓര്‍മകള്‍.

Odyssey
Original price was: ₹350.00.₹280.00Current price is: ₹280.00.
ഗ്രീക്ക് ഇതിഹാസകാരനായ ഹോമറുടെ ഇതിഹാസ കാവ്യങ്ങളിലൊന്നാണ് ഒഡീസി. ഒഡീസസ് (യുളീസസ്) എന്ന് അറിയപ്പെടുന്ന ഗ്രീക്ക് വീരപുരുഷനെ കേന്ദ്ര കഥാപാത്രമാക്കിയിട്ടുള്ള രചന. ട്രോയ്യുടെ പതനത്തിനു ശേഷം ഇഥാക്ക രാജാവായ യുളീസസിന്റെ മടക്കയാത്രയാണ് ഒഡീസിയുടെ മുഖ്യ പ്രമേയം. പത്തു വര്‍ഷം നീണ്ടു നിന്ന ട്രോജന്‍ യുദ്ധത്തിനു ശേഷം ഒഡീസസിന് ഇഥാക്കയില്‍ എത്തിച്ചേരുന്നതിന് പത്തു വര്‍ഷം വേണ്ടി വന്നു എന്നാണ് കരുതപ്പെടുന്നത്. ഒഡീസസിനു നേരിടേണ്ടിവന്ന യാതനകളുടെയും പ്രതിസന്ധികളുടെയും സമ്മര്‍ദ്ദങ്ങളുടെയും പ്രതിപാദനമാണ് ഈ ഇതിഹാസത്തിന്റെ മുഖ്യ ആകര്‍ഷണം. ഗ്രീക്ക് ഇതിഹാസത്തിന്റെ സുവര്‍ണ്ണ മുദ്ര പതിഞ്ഞ ക്ലാസിക് കൃതി.

-10%
Monte Cristoyile Prabhu
Original price was: ₹770.00.₹693.00Current price is: ₹693.00.
ഫ്രഞ്ച് സാഹിത്യത്തിലെ ഇതിഹാസമായ അലക്സാണ്ടര്‍ ഡ്യൂമയുടെ ലോകപ്രശസ്തമായ സാഹസിക നോവലിന്റെ സമ്പൂർണ വിവർത്തനം. പ്രതികാര തൃഷ്ണയുടെയും കാരുണ്യത്തിന്റെയും നീതിയുടെയും സംഘര്‍ഷഭരിതമായ മാനങ്ങളിലൂടെ സഞ്ചരിക്കുന്ന അസാധാരണ സൃഷ്ടിയായി ഇന്നും ലോകമെങ്ങുമുള്ള വായനക്കാരെ വിസ്മയിപ്പിക്കുന്ന കൃതിയാണ് 'മോണ്ടി ക്രിസ്റ്റോയിലെ പ്രഭു'. മലയാളത്തിലുണ്ടായിട്ടുള്ള ഏറ്റവും ആധികാരികവും മനോഹരവുമായ പരിഭാഷയാണ് മിനി മേനോന് നിര്‍വഹിച്ചിരിക്കുന്നത്.

Manushya Sareeram Enna Mahayanthram
₹180.00
രക്തചംക്രമണവ്യൂഹം, മസ്തിഷ്കവ്യൂഹം, അന്നനാളവ്യൂഹം, ശ്വാസോച്ഛ്വാസവ്യൂഹം, അന്ത സ്രാവവ്യൂഹം, പ്രതിരോധവ്യൂഹം, ഉല്പാദന വ്യൂഹം, അസ്ഥി വ്യൂഹം, ഇന്ദ്രിയവ്യൂഹം, പേശി വ്യൂഹം, വൃക്കവ്യൂഹം, ചര്മവ്യൂഹം ഉള്‍പ്പെടെയുള്ള ശരീരത്തിലെ അത്ഭുതങ്ങള്‍ - മനുഷ്യശരീരം എന്ന മഹായന്ത്രം