Kerala's No.1 Online Bookstore
Kerala Sahitya Akademi
Kerala Sahitya Akademi
Out of Stock
Keralathile Pakshikal
Quick View
Add to Wishlist
Out of stock
Out of stock

Keralathile Pakshikal

Original price was: ₹900.00.Current price is: ₹899.00.
മലയാളത്തിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട അഞ്ചു പുസ്തകങ്ങളെടുത്താൽ അതിലൊന്ന് കെ കെ നീലകണ്ഠൻ എന്ന ഇന്ദുചൂഡന്റെ ‘കേരളത്തിലെ പക്ഷികൾ’ ആയിരിക്കും. ലഘുവും ലളിതവും സൗമ്യവും പുഞ്ചിരി പുരണ്ടതുമായ വാക്കുകൾക്കു മാത്രം പരത്താൻ കഴിയുന്ന ഒരു മാന്ത്രികവെളിച്ചം നിറഞ്ഞതായിരുന്നു ഇന്ദുചൂഡൻ തന്റെ പ്രിയപ്പെട്ട പക്ഷികൾക്കു വേണ്ടി നിർമിച്ച വാക്കുകൾ കൊണ്ടുള്ള കൊട്ടാരം. പക്ഷികളേപ്പോലെ തന്നെ അദ്ദേഹത്തിന്റെ വാക്കുകൾ പറന്നു, തുള്ളിച്ചാടി, പാടി നൃത്തം വച്ചു. മലയാളഗദ്യസൗന്ദര്യത്തിന്റെയും പ്രകൃതിവിജ്ഞാനത്തിന്റെയും അത്യപൂർവമായ ഒരു സംഗമമാണ് 'കേരളത്തിലെ പക്ഷികൾ'. - സക്കറിയ കേരളത്തിലെ പക്ഷികള്‍ എന്ന പുസ്തകം ഒരു പ്രകൃതിവസന്തമാണ്. അര നൂറ്റാണ്ടുകാലം പക്ഷിനിരീക്ഷണത്തിനും പരിസ്ഥിതിസംരക്ഷണത്തിനും വേണ്ടി ഉഴിഞ്ഞുവെച്ച ഒരു പ്രകൃത്യുപാസകനില്‍ നിന്നും ലഭിച്ച ഒരമൂല്യഗ്രന്ഥം. പക്ഷിനിരീക്ഷണം ഗൗരവമേറിയ ശാസ്ത്രീയാന്വേഷണമായി വികസിപ്പിക്കുന്നതില്‍ അത്യധികമായ സ്വാധീനം ചെലുത്തിയ ഈ പഠനം നമ്മുടെ ജൈവമണ്ഡലത്തെപ്പറ്റി സൂക്ഷ്മജ്ഞാനം പകരുന്നു. കേരളത്തിലെ പക്ഷിസമ്പത്തിനെപ്പറ്റി ഒരു പാഠപുസ്തകം.

Pathonpatham Noottandile Keralam
Quick View
Add to Wishlist
Out of stock
Out of stock

Pathonpatham Noottandile Keralam

Original price was: ₹1,700.00.Current price is: ₹1,499.00.
"പശുവിനെ വളര്ത്താം എന്നാല് പാലുകറക്കാന് പാടില്ല എന്ന വിചിത്രമായ ആചാരം നമ്മുടെ നാട്ടില് ഉണ്ടായിരുന്നു. അവര്ണന്റെ വീട്ടിലെ പശു പ്രസവിച്ചാല് അതിനെ അടുത്തുള്ള നായര് തറവാട്ടില് എത്തിക്കണം. പാലിനുള്ള അവകാശം അവർക്കാണ്. കറവ തീരുമ്പോള് തറവാട്ടുകാർ വിവരം അറിയിക്കും. അപ്പോള് പശുവിനെ തിരിച്ചു കൊണ്ടുപോകാം. അങ്ങനെ ചെയ്തില്ലെങ്കില് പശുവിന്റെ ഉടമസ്ഥനെ മരത്തില് കെട്ടിയിട്ട് അടിക്കും. അയാളുടെ ബന്ധുക്കള് പശുവിനെ കൊണ്ടുവന്നുകൊടുത്ത് മാപ്പ് പറഞ്ഞാല് കെട്ടഴിച്ച് മോചിപ്പിക്കും. വെറുതെയല്ല കറവയുള്ള പശുവിനെ വാങ്ങുന്നത്; കൊണ്ടുവരുമ്പോഴും കൊണ്ടുപോകുമ്പോഴും ഒരു ഊണ് ഉടമസ്ഥന് കിട്ടും!"
പി. ഭാസ്കരനുണ്ണിയുടെ 'പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം' എന്ന പുസ്തകത്തിൽ നിന്നാണിത്. ഒരു ഭാവനയ്ക്കും എത്തിപ്പെടാൻ കഴിയാത്തത്ര വിചിത്രസംഭവങ്ങളാണ് ഈ പുസ്തകത്തിലത്രയും. ഭക്ഷണം, വസ്ത്രം, പാർപ്പിടം, ആചാരങ്ങൾ, ജാതികൾ, ദാമ്പത്യവും ദായക്രമവും, ഹിന്ദു രാജാക്കന്മാർ, കുറ്റവും ശിക്ഷയും, ക്ഷേത്രം, ഭൂമി എന്നിങ്ങനെ 16 വിഭാഗങ്ങളിലായി നൂറുകണക്കിനു വിവരങ്ങളാണ് ഈ പുസ്തകത്തിൽ പൂർണമായും ചരിത്രരേഖകളുടെ പിൻബലത്തോടെ അദ്ദേഹം നിരത്തിയിരിക്കുന്നത്; അതും ഒരു നോവലിനേക്കാൾ വായനാസുഖമുള്ള ഭാഷയിൽ.

Manthravadavum Mathavum
Quick View
Add to Wishlist
Out of stock
Out of stock

Manthravadavum Mathavum

90.00
സ്കോട്ടിഷ് നരവംശശാസ്ത്രജ്ഞനായ സർ ജെയിംസ് ജോർജ് ഫ്രേസർ എഴുതിയ മിത്തോളജിയുടെയും മതത്തിന്റെയും വിശാലമായ താരതമ്യ പഠനമാണ് 'ഗോൾഡൻ ബൗ'. 1890-ൽ രണ്ട് വാല്യങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ട ഈ പുസ്തകത്തെ അടിസ്ഥാനമാക്കി സി ആർ കേരളവർമ്മ രചിച്ചതാണ് 'മന്ത്രവാദവും മതവും'.

-10%
Kumaranasante Mukhaprasangangal
Quick View
Add to Wishlist
Add to cartView cart

Kumaranasante Mukhaprasangangal

Original price was: ₹280.00.Current price is: ₹252.00.
വിവേകോദയം, പ്രതിഭ എന്നീ മാസികകളിൽ കുമാരനാശാൻ എഴുതിയിട്ടുള്ള മുഖപ്രസംഗങ്ങളും കുറിപ്പുകളുമാണ് ഈ കൃതിയുടെ ഉള്ളടക്കം. പ്രൊഫ എം കെ. സാനുവിന്റെ അവതാരികയിൽ പറയുന്നു. "ഈഴവരുടെ ഗസറ്റ് ആയിരുന്ന വിവേകോദയത്തിന്റെ പത്രാധിപരെന്ന നിലയ്ക്കാണ് ആശാൻ മുഖപ്രസംഗങ്ങളും കുറിപ്പുകളും പ്രധാനമായും എഴുതിയത്. അതുകൊണ്ട് ഒരു സമുദായത്തിന്റെ പ്രതിനിധിയായിട്ടാണ് അവയിലദ്ദേഹം പ്രത്യക്ഷപ്പെടുന്നത്. എന്നാൽ ചില പ്രത്യേക വിഷയങ്ങളെ അധികരിച്ചെഴുതിയ പ്രബന്ധങ്ങളിൽ അദ്ദേഹം സമുദായത്തിന്റെ പ്രതിനിധിയല്ല. സാമൂഹ്യജീവിയായ വ്യക്തിയാണ്. നല്ല തലയെടുപ്പുള്ള വ്യക്തി.''

-11%
Vaayanamanushyante Kalaacharitram
Quick View
Add to Wishlist
Add to cartView cart

Vaayanamanushyante Kalaacharitram

Original price was: ₹1,000.00.Current price is: ₹899.00.
ഇരുപതാംനൂറ്റാണ്ടിലെ മലയാള ആനുകാലികങ്ങളിൽ പ്രത്യക്ഷപ്പെട്ട ചിത്രങ്ങളെക്കുറിച്ചുള്ള അന്വേഷണമാണ്  'വായനാമനുഷ്യന്റെ കലാചരിത്രം'. മുഖചിത്രങ്ങൾ, വിന്യറ്റുകൾ, കാർട്ടൂണുകൾ, കാരിക്കേച്ചറുകൾ, ഇലസ്ട്രേഷനുകൾ, ഫോട്ടോഗ്രാഫുകൾ തുടങ്ങിയവ നമ്മുടെ സാമൂഹ്യഭാവനകളിൽ ചെലുത്തിയ ചരിത്രപരമായ സ്വാധീനമാണ് ഈ പുസ്തകത്തിൽ പഠിക്കുന്നത്. ഒപ്പം നൂറുകണക്കിനു ചിത്രങ്ങളും ചിത്രീകരണങ്ങളും.

-20%
Thiranjedutha Prabandhangal: E M S Namboothiripad

Original price was: ₹400.00.Current price is: ₹320.00.
ഇ എം എസ് നമ്പൂതിരിപ്പാടിന്റെ തെരഞ്ഞെടുത്ത പ്രബന്ധങ്ങളുടെ സമാഹാരം. നവോത്ഥാന കേരളത്തിന്റെയും ദേശീയ പ്രസ്ഥാനത്തിന്റെയും ദിശ നിർണയിച്ച മഹാനായ ആചാര്യന്റെ സാഹിത്യസംബന്ധിയായ ലേഖനങ്ങളാണ് ഇതിലുള്ളത്; മാർക്സിയൻ സൗന്ദര്യദർശനത്തിന് അടിത്തറയും ആകാശവും ഒരുക്കിയ പഠനങ്ങൾ. എഴുത്തച്ഛനും ആശാനും വള്ളത്തോളും എ ആർ രാജരാജവർമയും ചങ്ങമ്പുഴയും കേസരിയും മുണ്ടശ്ശേരിയും നാലപ്പാട്ടും വൈലോപ്പിള്ളിയും കെ ദാമോദരനും ചെറുകാടും തോപ്പിൽ ഭാസിയുമെല്ലാം ഇവിടെ വിലയിരുത്തപ്പെടുന്നു. കമ്യൂണിസ്റ്റുകാരും പുരോഗമനസാഹിത്യവും, സാഹിത്യവും സമൂഹവും, മലയാളികളുടെ മലയാളം, സാഹിത്യകാരന്റെ പ്രതിഭയും സമൂഹവും തുടങ്ങിയ ഗാംഭീര്യമാർന്ന ലേഖനങ്ങൾ.

    0
    Your Cart
    Your cart is emptyReturn to Shop
    ×