Avakasikal
₹4,500.00 Original price was: ₹4,500.00.₹4,275.00Current price is: ₹4,275.00.
Avakasikal by Vilasini, is the biggest novel ever written in Malayalam. This highly readable work of fiction got the author many recognitions including Kerala Sahitya Akademi Award, Odakkuzhal Award and Vayalar Award. Avakasikal portrays the story of four generations of an extended Malayali family settled in Malaysia.
In stock
ഒരു വലിയ കുടുംബത്തിന്റെയും കരുത്തനായ ഒരസാമാന്യ മനുഷ്യന്റെയും നീണ്ട കഥ. മലേഷ്യയുടെയും അവിടുത്തെ മലയാളികളുടെയും കഥാവിസ്‌മയം. അസാധാരണങ്ങളായ സംഭവപരമ്പരകളില്‍ക്കൂടി മനുഷ്യസ്വഭാവത്തിന്റെ അനന്തവൈവിദ്ധ്യം കാട്ടിത്തരുന്ന കഥാസാഗരം. നാലു തലമുറകളിലൂടെ മനുഷ്യബന്ധങ്ങളുടെയും സ്‌നേഹത്തിന്റെയും കഥ കാവ്യാത്മകമായി പറഞ്ഞ് വായന സുഖദമായ ഒരനുഭവമാക്കി മാറ്റുന്നു മലയാളഭാഷയിലെ എക്കാലത്തെയും ഏറ്റവും വലിയ നോവലായ അവകാശികളിലൂടെ കൃതഹസ്‌തനായ വിലാസിനി. മനുഷ്യമനസ്സുകളുടെ സങ്കീര്‍ണ്ണതകളും, സ്‌നേഹബന്ധങ്ങളുടെ ആര്‍ദ്രതകളും ഹൃദയസ്‌പൃക്കായി അവതരിപ്പിക്കാനുള്ള വിലാസിനിയുടെ അസാമാന്യ ആവിഷ്‌കാരത്തിന്റെ അടയാളമാണ് അവകാശികള്‍. അവതരണഭംഗിയാര്‍ന്ന ആഖ്യാനശൈലി ആരെയും ആകര്‍ഷിക്കാന്‍ പോന്നതാണ്. രൂപഘടനയില്‍ അക്ഷരങ്ങള്‍ ചേരുംപടി ചേര്‍ത്തു വെച്ച് ശില്‌പഭംഗിയാര്‍ന്ന ഒരു മഹാസൗധം പണിതുയര്‍ത്തിയിരിക്കയാണ് അവകാശികള്‍ എന്ന നോവലിലൂടെ വിലാസിനി.

Reviews
There are no reviews yet.