Kerala's No.1 Online Bookstore
Add to Wishlist
-11%

Bharthruhari Sathakathrayam

Original price was: ₹200.00.Current price is: ₹179.00.

The complete and original text of Bharthruhari’s Satakatrayam – Nitisataka, Sringarasataka, and Vairagyasataka – along with the translation by Ariyannur Unnikrishnan. It contains three hundred verses on moral values.

In stock

Free shipping above ₹599
Safe dispatch in 1 to 2 days
SKU: M01-NBSBO-UNNIK-R2
Category:

പ്രസിദ്ധ സംസ്കൃതകവിയായ ഭർതൃഹരിയുടെ നൂറു വീതം പദ്യങ്ങൾ ചേർന്ന മൂന്നു സാമാഹാരങ്ങളാണ്‌ ശതകത്രയം – നീതിശതകം, ശൃംഗാരശതകം, വൈരാഗ്യശതകം. പദ്യങ്ങളുടെ മൂലവും വൃത്താനുവൃത്ത പരിഭാഷയുമാണ് അരിയന്നൂർ ഉണ്ണികൃഷ്ണൻ തയാറാക്കിയ ഈ പതിപ്പിലുള്ളത്.

ശതകത്രയത്തിൽ ആദ്യത്തേതായ നീതിശതകം വ്യാവഹാരിക ലോകത്തിന്റെ ചിത്രവും വിലയിരുത്തലുമാണ്‌‌. ധനത്തിന്റെ ശക്തിയേയും രാജാക്കന്മാരുടെ അഹങ്കാരത്തേയും ആർത്തിയുടെ വ്യർത്ഥതയേയും വിധിയുടെ മറിമായങ്ങളേയും മറ്റും കുറിച്ചുള്ള വരികളാണ്‌ അതിന്റെ ഉള്ളടക്കം. ശൃംഗാരശതകത്തിൽ പ്രേമത്തേയും കാമിനിമാരേയും പറ്റി വാചാലനാകുന്ന ഭർതൃഹരി, ലൗകികസുഖങ്ങൾ ത്യജിക്കുകയെന്നത് അസാദ്ധ്യമാണെന്ന് പ്രഖ്യാപിക്കുന്നു. അവസാനത്തേതായ വൈരാഗ്യശതകത്തിൽ ലോകപരിത്യാഗത്തെ സംബന്ധിച്ച വരികളാണ്‌‌. ശരീരത്തിന്റേയും ആത്മാവിന്റേയും ഇച്ഛകൾക്കിടയിൽ ചാഞ്ചാടുന്ന കവിയുടെ ആത്മീയതൃഷ്ണയുടെ തീക്ഷ്ണത എല്ലാ ശതകങ്ങളിലും, വിശേഷമായി വൈരാഗ്യശതകത്തിലും കാണാം. ചില വരികളിൽ പ്രകടമാകുന്നത് തീവ്രമായ വിരക്തിയാണ്‌.

Reviews

There are no reviews yet.

Be the first to review “Bharthruhari Sathakathrayam”

Your email address will not be published. Required fields are marked *

Book information

ISBN 13
9788194384083
Language
Malayalam
Number of pages
197
Size
14 x 21 cm
Format
Paperback
Edition
2020 March
    0
    Your Cart
    Your cart is emptyReturn to Shop
    ×