Cheruthuruthiyude Kathakali Sankalpam
₹190.00 Original price was: ₹190.00.₹152.00Current price is: ₹152.00.
Memoirs by Unnikrishanan Cheruthuruthy.
In stock
ചെറുതുരുത്തി ഒരു സർവകലാശാലയായിരുന്നു. തിരിഞ്ഞു നോക്കുമ്പോൾ വിസ്മയം! ഇന്നത്തെ കുട്ടികൾക്ക് എന്തെല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. അവിടെ വളർന്ന കുഞ്ഞുങ്ങളായിരുന്ന ഞങ്ങൾ എത്ര ഭാഗ്യം ചെയ്തവർ! – ഉണ്ണികൃഷ്ണൻ ചെറുതുരുത്തിയുടെ ഓർമക്കുറിപ്പുകൾ.
സർവശാസ്ത്രപാരംഗതനായ കൊച്ചി പരീക്ഷിത്തു തമ്പുരാൻ, അദ്ദേഹത്തിന്റെ കാലത്തെ ഒരു നടൻ, കുവലയം എന്ന മുദ്ര പിടിച്ചുനിൽക്കാനെടുത്ത സമയത്തിന്റെ ദൈർഘ്യം തനിക്കസഹ്യമായിത്തോന്നി എന്നെഴുതിക്കണ്ടു. അതു വായിക്കുമ്പോഴൊക്കെ അയാൾ വിഷാദിക്കാറുണ്ട്, തനിക്കാ രംഗം കാണാൻ കഴിഞ്ഞില്ലല്ലോ എന്ന്. വിളംബത്തിന്റെ ആ അനാദി സഞ്ചാരം ഒരു മനുഷ്യായുസ്സു മുഴുവൻ നോക്കിയിരുന്നുകൂടേ എന്നയാൾ തമ്പുരാനോടു വായുവിൽ ചോദിക്കാറുണ്ട്. പ്രഭാതം മുതൽ പ്രദോഷം വരെ നീണ്ടു നിൽക്കുന്ന സൂര്യന്റെ ഭൂമിയോടുള്ള ‘ബാലേ’ എന്ന സംബോധന കണ്ടു മതിയാകാഞ്ഞിട്ടല്ലേ ആകാശം നിത്യവും അതുതന്നെ ആവർത്തിച്ച് ആടിപ്പിക്കുന്നതും!

Reviews
There are no reviews yet.