Eeswara Vazhakkillallo
₹270.00 Original price was: ₹270.00.₹243.00Current price is: ₹243.00.
Memories by film actor Salimkumar. In ‘Eeswara Vazhakkillallo’, he recalls his life and life-in-films with a smile. Foreword by Mammootty.
In stock
“നാട്ടിന്‍പുറത്തു ജനിച്ചുവളര്‍ന്നവനാണു ഞാന്‍; സലിംകുമാറുമതെ. എങ്കിലും കാലത്തിനൊപ്പം അതിവേഗത്തിലോ അതിലേറെ ആഴത്തിലോ പല നഗരച്ചുഴികളിലേക്കു നാം പോകും. ശരിക്കു പറഞ്ഞാല്‍, പോയി. അതൊരു കുറ്റമൊന്നുമല്ല. അപ്പോഴും വേരുകളിലെ നനവുണങ്ങാതെ, ചില്ലകളുടെ വിരിവു വിടാതെയിരിക്കലാണു കാര്യം. നിസ്സംശയം പറയാനാവും, സലിംകുമാറിന്റെ ഓരോ വാക്കിലും ആ വേരുകളുടെ ഈര്‍പ്പവും കാതലുറപ്പുമുണ്ട്. അതു നമ്മെയും അധികമധികം ആര്‍ദ്രതയുള്ളവരാക്കും.
നര്‍മമാണ് മേമ്പൊടിയെങ്കിലും നെഞ്ഞില്‍ കൈ ചേര്‍ത്താണ് സലിം ഓര്‍മകളോരോന്നും പങ്കു വയ്ക്കുന്നത്. കൂട്ടത്തില്‍ കണക്കില്ലാതെ ആത്മപരിഹാസവുമുണ്ട്. എത്ര സംസാരിച്ചാലും ബോറടിക്കാത്ത സലിമിന്റെ ഈ ഓര്‍മയെഴുത്തും അങ്ങനെ തന്നെ.”
– അവതാരികയില്‍ മമ്മൂട്ടി
പ്രശസ്ത നടൻ സലിംകുമാർ സിനിമയും ജീവിതവും ചിരിയോടെ ഓർത്തെടുക്കുന്നു – ഈശ്വരാ വഴക്കില്ലല്ലോ.

Reviews
There are no reviews yet.