Kerala's No.1 Online Bookstore
Add to Wishlist
-11%

Ente Jeevitham Niraye: Oru Nephrologistinte Athmakatha

Original price was: ₹300.00.Current price is: ₹269.00.

The first nephrologist in Kerala, the person who led the first kidney transplant surgery in the state, and the one who established the first comprehensive dialysis system in Kerala— Dr. M. Thomas Mathew is the answer to all these. ‘Ente Jeevitham Niraye’ narrates the story of his life, along with the history of kidney disease research and treatment in Kerala.

In stock

Free shipping above ₹599
Safe dispatch in 1 to 2 days
SKU: B22-AKSHA-MTHOM-M1
Category:

കേരളത്തിലെ ആദ്യത്തെ ‘നെഫ്രോളജിസ്റ്റ്, കേരളത്തിലെ ആദ്യ വൃക്കമാറ്റല്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം കൊടുത്തത്, കേരളത്തില്‍ ആദ്യമായി സമ്പൂർണ ‘ഡയാലിസിസ്’ സംവിധാനം രൂപീകരിച്ചത് – ഇതെല്ലാം ഒരാൾ തന്നെ, ഡോ. എം. തോമസ് മാത്യു. ഈ പുസ്തകം അദ്ദേഹത്തിന്റെ ജീവിതകഥയാണ്. ഒപ്പം കേരളത്തിലെ വൃക്കരോഗപഠനത്തിന്റെയും ചികിത്സയുടെയും നാള്‍വഴിക്കഥയും.

“കേരളീയരായ (ഭാരതീയരായ) നാം നേരിടുന്ന ഒരു പ്രധാന പ്രശ്‌നമായി എപ്പോഴും തോന്നുന്ന ഒരു കാര്യമുണ്ട്. ഏത് രംഗത്തായാലും നേട്ടങ്ങളുടെ തിളങ്ങുന്ന ഏടുകള്‍ മാത്രമാണ് നമ്മുടെ കണ്മുന്‍പില്‍ തെളിഞ്ഞു നില്‍ക്കുന്നത്. എന്നാല്‍, അതിനായി പലരും സഹിച്ച ത്യാഗങ്ങള്‍, കടന്നു വന്ന വഴികള്‍, കൈത്തിരി തെളിച്ചവരും കൈ പിടിച്ചു നടത്തിയവരും തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുന്ന അതിപ്രധാനമായ ഒരു മേഖല പലപ്പോഴും കൃത്യതയോടെ അടയാളപ്പെടുത്തപ്പെടാതെ പോകുന്നു. ആ കാര്യങ്ങള്‍ അറിയാന്‍ മിനക്കെട്ട് തേടിച്ചെല്ലുന്നവരാകട്ടെ, ശൂന്യമായ ഏടുകള്‍ക്കു മുന്നില്‍ ചെന്ന് വഴിമുട്ടി നില്‍ക്കുന്നു. ആത്മകഥ എഴുതാന്‍ ഇടയായപ്പോള്‍ അതിന് മുന്നോടിയായി ഇങ്ങനെ പല കാര്യങ്ങളും ഞാന്‍ ഓര്‍ത്തുപോയി. ഒരു നിയോഗം പോലെ ഞാന്‍ എത്തിച്ചേര്‍ന്ന നെഫ്രോളജി എന്ന മേഖലയിലും സമാനമായ കാര്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട് എന്നതുകൊണ്ടാവാം അത്. വൃക്കപഠന രംഗത്ത് അതിദ്രുതമായാണ് മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പുതിയ ചികിത്സാ സങ്കേതങ്ങള്‍, പുതിയ മരുന്നുകള്‍, നൂതനമായ ഉപകരണങ്ങള്‍ എന്നിവ ദിനംപ്രതി എന്നവണ്ണം കടന്നു വന്നുകൊണ്ടിരിക്കുന്നു. ഇനിയും എന്തൊക്കെ മാറ്റങ്ങള്‍ വന്നെത്തും എന്ന് ഊഹിക്കാന്‍ പോലും ആവാത്ത അവസ്ഥ… ലോകത്ത് ആദ്യമായി വൃക്കപഠനത്തിനായി മുന്നിട്ടിറങ്ങിയ മഹാരഥന്മാര്‍, അവര്‍ നേരിട്ട പ്രശ്‌നങ്ങള്‍, അവര്‍ ഉണ്ടാക്കിയ നേട്ടങ്ങള്‍, അതിന്റെ നാള്‍വഴികള്‍ തുടങ്ങിയവയെല്ലാം ഇന്ന് ചരിത്ര രേഖകളാണ്. പക്ഷേ, ഇന്നേക്ക് ഏകദേശം 50 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തുടങ്ങി, അന്നുമുതല്‍ ഈ മേഖലയില്‍ കേരളം കൈയെത്തിപ്പിടിച്ച നേട്ടങ്ങള്‍ എവിടെയും ഇനിയും ക്രോഡീകരിക്കപ്പെട്ടിട്ടില്ല. എന്റെ ജീവിതകഥ രേഖപ്പെടുത്തണം എന്നുള്ള ആഗ്രഹത്തിനു പിന്നിലെ പ്രധാനചാലക ശക്തിയായി നിന്ന ചിന്തയും ഇതുതന്നെ.”
– ഡോ. എം. തോമസ് മാത്യു

Reviews

There are no reviews yet.

Be the first to review “Ente Jeevitham Niraye: Oru Nephrologistinte Athmakatha”

Your email address will not be published. Required fields are marked *

Book information

ISBN 13
9788196297299
Language
Malayalam
Number of pages
160
Size
14 x 21 cm
Format
Paperback
Edition
2024 December
    0
    Your Cart
    Your cart is emptyReturn to Shop
    ×