Kerala's No.1 Online Bookstore
Add to Wishlist
-20%

Indian Rainbow: Oru Pattalakkariyude Ormakkurippukal

Original price was: ₹370.00.Current price is: ₹299.00.

Memories of Dr. Sonia Cherian, a lieutenant colonel with the Indian Army. Indian Rainbow has a foreword by Zacharia.

Frequently Bought Together

Avalaval Saranam

ഒരു സ്ത്രീയുടെ ജീവിതം അവളുടെ മാത്രം ജീവിതമല്ലെന്നു തെളിയിക്കുന്ന ഇരുപതു ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം - അവളവൾ ശരണം. തന്റേടത്തിന്റെ പരീക്ഷണശാലകളാണ് ഈ ഇരുപതു സ്ത്രീ ജീവിതങ്ങളും. ഏഴു നിറങ്ങൾ ചേർന്നു വർണരാജി നിർമിക്കുന്നതുപോലെ ഈ ഇരുപതു ജീവിതചിത്രങ്ങൾ ചേർന്നു നമ്മുടെ ദേശീയതയുടെ നാനാത്വത്തെ വിന്യസിക്കുകയാണ്. വ്യക്തിപരവും സാമൂഹികവും രാഷ്ട്രീയവുമായ പല തരം കല്ലറകളെ അതിലംഘിക്കുന്ന ദിഗംബരാത്മാക്കൾ, കാലത്തിന്റെയും ദേശത്തിന്റെയും ഭാഷയുടെയും പാരമ്പര്യത്തിന്റെയും കെട്ടുപാടുകൾ ഭേദിച്ച് സ്വാതന്ത്ര്യത്തിന്റെ ഏകലോകം ചമയ്ക്കുന്ന കാഴ്ചയാണ് ഇതിൽ പ്രതിഫലിക്കുന്നത്.

Ammayente Rajyamanu

പത്തൊൻപതാം നൂറ്റാണ്ടിന്റെ ഒടുക്കം മുതൽ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കം വരെയുള്ള ഒരു നൂറ്റാണ്ടിലധികം നീളുന്ന കാലത്തിന്റെ പ്രതിനിധികളായ അമ്മമാരുടെ വിസ്മയിപ്പിക്കുന്ന ജീവിതരേഖകൾ. ഒറ്റ നോട്ടത്തിൽ ഓർമകളുടെ സമാഹാരമാണെന്നു തോന്നുമെങ്കിലും ഭൂപടത്തിൽ ഇല്ലാത്ത കുറേ മഹാരാജ്യങ്ങളുടെ ചരിത്രപുസ്തകമായിട്ടാണ് ഇതിനെ കാണേണ്ടത്. ഇ വി കൃഷ്ണപിള്ള മുതൽ ഇന്ദു മേനോൻ വരെയുള്ള മക്കൾ അവരുടെ അമ്മരാജ്യത്തെ തേടിപ്പോകുന്നു. എം ലീലാവതി, ദേവകി നിലയങ്ങോട്, ജെറി അമൽദേവ്, ശ്രീകുമാരൻ തമ്പി, സേതു, കെ അജിത, സത്യൻ അന്തിക്കാട്, ജോർജ് ജോസഫ് കെ, സുധക്കുട്ടി, എസ് ശാരദക്കുട്ടി, ജോയ് മാത്യു, രവി മേനോൻ, എൻ ഇ സുധീർ, ബോബി ജോസ് കട്ടികാട്, പ്രിയ എ എസ്, എസ് കണ്ണൻ, സജ്‌ന ഷാജഹാൻ, പ്രിയ ജോസഫ്, സുനീത ടി വി, സീന ജോസഫ്, സോണിയ ചെറിയാൻ, സുരേഷ് സി പിള്ള, കെ രേഖ എന്നിവരാണ് മറ്റ് എഴുത്തുകാർ.

ഇതു മക്കൾക്കുള്ള പുസ്തകമാണ്; ഭൂമിമലയാളത്തിലെ സർവമാന മക്കൾക്കും.

Free shipping above ₹599
Safe dispatch in 1 to 2 days
Category:
Tag:

“ഒരുപക്ഷേ, മലയാളത്തിലാദ്യമായാണ് ഒരു വനിതയുടെ പട്ടാളസ്മരണകള്‍ പ്രത്യക്ഷപ്പെടുന്നത്. ലഫ്. കേണല്‍ സോണിയാ ചെറിയാന്‍ എന്ന പട്ടാള ഡോക്ടറുടെ സേനാജീവിതസ്മരണകള്‍ ഒരേസമയം ഒരു സാഹസികകഥ പോലെയും ഒരു ഭാവഗീതം പോലെയും നമ്മെ ആനന്ദിപ്പിക്കുന്നു; ഇരുത്തി വായിപ്പിക്കുന്നു. ഭാഷാസൗന്ദര്യസമൃദ്ധവും ആഖ്യാനപാടവം തിളങ്ങുന്നതുമാണ് സോണിയയുടെ എഴുത്ത്. ഈ യുവ എഴുത്തുകാരിയുടെ സംഭവബഹുലമായ ഓര്‍മ്മകളില്‍ ഒത്തുചേരുന്നത് പട്ടാളജീവിതത്തിന്റെ മനുഷ്യകഥകള്‍ മാത്രമല്ല, അതിലേക്ക് ഒഴുകിവരുന്ന പരജീവിതങ്ങളുടെ ആര്‍ദ്രസ്മരണകള്‍ കൂടിയാണ്. സോണിയ ഈ പുസ്തകത്തില്‍ മലയാള സാഹിത്യത്തിന് സമ്മാനിക്കുന്നത് മനുഷ്യത്വത്തിന്റെയും കരുണയുടെയും സ്നേഹത്തിന്റെയും ചെറിയ മനുഷ്യരുടെ കോരിത്തരിപ്പിക്കുന്ന അതിജീവനങ്ങളുടെയും മാന്ത്രികകഥകളാണ്. അത് മൗലികവും സുന്ദരവുമായ ഒരു വായനാനുഭവമായിത്തീരുന്നു.”
– സക്കറിയ

Reviews

There are no reviews yet.

Be the first to review “Indian Rainbow: Oru Pattalakkariyude Ormakkurippukal”

Your email address will not be published. Required fields are marked *

Book information

ISBN 13
9789355496645
Language
Malayalam
Number of pages
232
Size
14 x 21 cm
Format
Paperback
Edition
2023 January
    0
    Your Cart
    Your cart is emptyReturn to Shop
    ×